മമ്മൂക്കയ്ക്ക് ഇതൊക്കെ സിംപിളല്ലേ!

വെള്ളിമൂങ്ങ എന്ന സിനിമ ക്ലിക്കായ ശേഷം പാഷാണം ഷാജിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. അതൊരു ഭാഗ്യമായാണ് താരം കാണുന്നത്. മമ്മൂട്ടിയുടെ ഭാസ്‌കര്‍ ദ റാസ്‌ക്കല്‍, അച്ചാദിന്‍, പത്തേമാരി, തോപ്പില്‍ ജോപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അഭിനയിച്ചു.
തോപ്പില്‍ ജോപ്പന്റെ ഡബ്ബിംഗ് സമയത്ത് എങ്ങനെയാണ് ഡബ്ബ് ചെയ്യേണ്ടതെന്നും അപ്പോള്‍ ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ചും മോഡുലേഷനെ കുറിച്ചും മറ്റും വിവരിച്ചു. ഡബ്ബ് ചെയ്ത് കാണിച്ചു തന്നു. മമ്മൂട്ടിയെ പോലെ വലിയൊരു നടന്‍ ഇങ്ങിനെയൊക്കെ ചെയ്യുമ്പോള്‍ താന്‍ വളരെ ചെറുതായി പോയെന്ന് താരം പറഞ്ഞു. തന്നോട് മമ്മൂട്ടിക്ക് വലിയ സ്‌നേഹമാണ് , അദ്ദേഹത്തിന്റെ പുതിയ സിനിമയിലും വേഷമുണ്ടെന്ന് ഷാജി പറഞ്ഞു.
മമ്മൂട്ടിയെ പോലുള്ളവര്‍ ഇങ്ങോട്ട് വിളിച്ച് വേഷം തരുമ്പോള്‍ തന്റെ പ്രതിഫലത്തിന്റെ ഒരു ഭാഗം ഷാജി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നു. ഷാജിയുടെ ഭാര്യ രശ്മിയാണ് അതിന് നേതൃത്വം നല്‍കുന്നത്. വയനാട്ടിലെ ആദിവാസി കോളനികളിലും അനാഥാലയങ്ങളിലും സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. പൊതുപരിപാടികള്‍ക്ക് വിളിക്കുമ്പോള്‍ പ്രതിഫലമില്ലെന്ന് സംഘാടകര്‍ പറയുകയാണെങ്കില്‍ താന്‍ നിര്‍ദ്ദേശിക്കുന്ന കുടുംബങ്ങള്‍ക്ക് രണ്ട് ചാക്ക് അരി വീതം കൊടുക്കണമെന്ന് പറയും. വീടിനടുത്തുള്ള കാഴ്ച ചാരിറ്റബിള്‍ ട്രസ്റ്റിലും ഷാജിയും ഭാര്യയും അംഗങ്ങളാണ്.
വീടിനടുത്തുള്ള കുട്ടിയുടെ ചികില്‍സയ്ക്ക് അഞ്ച് ലക്ഷം രൂപ വേണമായിരുന്നു. അമൃത ആസ്പത്രിയിലായിരുന്നു ചികില്‍സ. ഇതറിഞ്ഞ പാഷാണം ഷാജി അറുപത് കലാകാരന്‍മാരെ ഉള്‍പ്പെടുത്തി സ്‌റ്റേജ്‌ഷോ നടത്തി. പരിപാടി അവസാനിച്ചപ്പോള്‍ കുട്ടിയുടെ പിതാവിനെ വിളിച്ച് അഞ്ച് ലക്ഷം രൂപ കൈമാറി. ഇത്രയും നന്‍മകള്‍ ചെയ്യുന്ന ഷാജിക്ക് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ആഗ്രഹം. സൈക്കോ മൂഡിലുള്ള വില്ലനായിരിക്കും. ഞാന്‍ പൊളിക്കും എന്നാണ് ഷാജി പറയുന്നത്.
https://www.facebook.com/Malayalivartha


























