തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച കേസ്... തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച കേസിൽ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ചെന്നൈ പെരുവള്ളൂർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഫ്‌ലയിംഗ് സ്‌ക്വാഡ് ഓഫീസർ കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പെരുവള്ളൂരിൽ നടന്ന പൊതുപരിപാടിയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്നാണ് പരാതി. പൊതുസമ്മേളനത്തിൽ അനുമതി ഇല്ലാതെ 30 ലേറെ ലൗഡ് സ്പീക്കറുകൾ ഉപയോഗിച്ചു. 5000ത്തിലെ പ്രവർത്തകർ എത്തിയ പൊതുസമ്മേളനത്തിൽ ഗതാഗത തടസമുണ്ടായി.
പൊതുസമ്മേളനത്തിന്റെ ഭാഗമായി ആംബുലൻസ് ഉൾപ്പടെ തടഞ്ഞു എന്നിവ ചൂണ്ടിക്കാട്ടിയാണ് ഫ്‌ലയിംഗ് സ്‌ക്വാഡ് ഓഫീസർ പരാതി നൽകിയത്. ഏപ്രിൽ 23 നാണ് തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ്.
പത്രിക സമർപ്പണം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. പേരമ്പൂർ, ട്രിച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുക.
"
https://www.facebook.com/Malayalivartha



























