Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

ഹൈക്കോടതിയില്‍ നിന്നും ജാമ്യ പ്രതീക്ഷകള്‍ അസ്തമിച്ചതോടെ ദിലീപിനെ കാണാന്‍ മകള്‍ മീനാക്ഷിയും ഭാര്യ കാവ്യമാധവനും ജയിലിലെത്തും

22 JULY 2017 09:32 AM IST
മലയാളി വാര്‍ത്ത

ഹൈക്കോടതിയില്‍ നിന്നും ജാമ്യ പ്രതീക്ഷകള്‍ അസ്തമിച്ചതോടെ ദിലീപിനെ കാണാന്‍ മകള്‍ മീനാക്ഷിയും ഭാര്യ കാവ്യമാധവനും ജയിലിലെത്തും എന്നാണ് സൂചന. അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ദിലീപിനെ കാണാന്‍ അനുമതി നല്‍കിയട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ മീനാക്ഷിയേയും കാവ്യയേയും ദിലീപ് ജയിലില്‍ നിന്ന് വിളിച്ചിരുന്നു. മകളെ കാണമമെന്ന് ആഗ്രഹവും ദീലീപ് കാവ്യയെ അറിയിച്ചിരുന്നു. മകള്‍ ജയിലിലെത്തുമ്പോള്‍ മാധ്യമങ്ങള്‍ ഉണ്ടാകുമെന്ന് വിഷമം മാത്രമാണ് കാവ്യയ്ക്കും ദീലിപീനും. അത് കൊണ്ട് രഹസ്യമായി ഇരുവരും സന്ദര്‍ശനം നടത്താനാണ് നീക്കം. 

വീടിന് ഒരു കിലോ മീറ്റര്‍ ദൂരത്താണ് ജയിലെങ്കിലും തന്നെ കാണാനെത്തേണ്ട എന്ന് നേരത്തെ ദിലീപ് നിര്‍ദ്ദേശിച്ചിരുന്നു. മകളെയും മാധ്യമങ്ങള്‍ വിചാരണ ചെയ്യുമെന്ന ഭയത്താലായിരുന്നു ഇത്. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇപ്പോഴും ദീലീപ്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയാല്‍ ഉടനെ തന്നെ സുപ്രീം കോടതിയെ സമീപിക്കേണ്ടെന്നാണ് ദിലീപിന്റെ ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്ന നിയമോപദേശം. ബന്ധുക്കളും അഭിഭാഷകരുമല്ലാതെ ആരേയും കാണാന്‍ താരത്തിന് അനുവാദമില്ല. എന്നാല്‍ ആരാധകരുടെ നീണ്ട നിര എത്തുന്നു. 

അവരെ നിരാശയോടെ പറഞ്ഞയക്കാനേ ജയില്‍ അധികൃതര്‍ക്ക് കഴിയൂ.ജയിലില്‍ എത്തുമ്പോള്‍ തന്നെ അത്യാവശ്യ സാധനങ്ങള്‍ ദിലീപ് കൈയില്‍ കരുതിയിരുന്നു. സോപ്പ്, ചീപ്പ്, കണ്ണാടി എന്നിവയൊക്കെ. അതു തന്നെയാണ് ദിലീപ് ഉപയോഗിക്കുന്നത്. ജയില്‍ പാത്രത്തില്‍ ഭക്ഷണം. പിന്നെ ഉറക്കം. കഴിഞ്ഞ ദിവസവും കൂടുതല്‍ സമയം ചെലവഴിച്ചത് ഉറക്കത്തിനായിരുന്നു. ആരോടും മിണ്ടാറുമില്ല. നിരാശ പുറത്തുകാട്ടതെ ചെറുപുഞ്ചിരി സൂക്ഷിക്കുകയും ചെയ്യുന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ ഇടയ്ക്ക് കാര്യങ്ങള്‍ ചോദിക്കാനെത്തും. ഇവരോടും പ്രത്യേക ആവശ്യങ്ങളൊന്നും താരം ഉന്നയിക്കാറില്ല. .ഫോണ്‍ വിളിക്ക് ദിലീപിന് അനുവാദമുണ്ട്. കോയിന്‍ ബോക്‌സ് ഫോണില്‍ നിന്ന് ജയില്‍ സൂപ്രണ്ടിന്റെ അനുമതിയോടെ ഭാര്യ കാവ്യയയേും മകള്‍ മീനാക്ഷിയേയും അമ്മയേയും ദിലീപ് വിളിക്കാറുണ്ട്. 

അല്ലാതെ ആരുമായും ആശയ വിനിമയത്തിന് താരത്തിന് താല്‍പ്പര്യമില്ല. ജയിലില്‍ കാണാനെത്തുന്നവരോടും അധികമായി സംസാരിക്കാന്‍ താല്‍പ്പര്യമില്ല. അനുജനെ പോലും അരമണിക്കൂറില്‍ കൂടുതല്‍ ജയിലില്‍ തുടരാന്‍ ദിലീപ് അനുവദിച്ചില്ല. അഡ്വക്കേറ്റ് രാംകുമാറിന്റെ ജൂനിയേഴ്‌സും സംസാരിക്കാനെത്തിയിട്ടുണ്ട്. വിവിധ കേസുകളില്‍ വിചാരണ നേരിടുന്നവരും ശിക്ഷിക്കപ്പെട്ടവരുമായ 63ഓളം പ്രതികള്‍ക്കൊപ്പമാണ് ദിലീപ് കഴിയുന്നത്. 

അങ്കമാലി മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ദിലീപിനെ ആലുവ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തപ്പോള്‍ അവിടെ പ്രമുഖ നടനെന്ന നിലയില്‍ പ്രത്യേക പരിഗണനയോടുകൂടി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇത് അന്നുതന്നെ പൊലീസ് നിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് സബ്ജയിലിലെത്തിയ ദിലീപിന് സാധാരണ തടവുകാര്‍ക്കുള്ള പരിഗണനയോടെ നാലുപേരുള്ള സെല്ലില്‍ 523ാം നന്പര്‍ തടവുകാരനായി പാര്‍പ്പിക്കുകയായിരുന്നു. ആദ്യദിവസം പിന്നിട്ടതോടെ ജയിലിലെ ജീവിതവുമായി നടന്‍ പൊരുത്തപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും  (23 minutes ago)

കലിപൂണ്ട് ഗള്‍ഫ് രാജ്യങ്ങള്‍  (38 minutes ago)

40000 അടി ഉയരത്തിൽ കൂറ്റൻ വിമാനം ഇന്ധനം നിറയ്ക്കുന്ന കാഴ്ച;.! കോക്പിറ്റ് ചിത്രങ്ങളും പുറത്ത് ഒന്ന് ശ്രദ്ധ തെറ്റിയാൽ...  (49 minutes ago)

മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ  (1 hour ago)

ഇക്കുറി 5 സീറ്റ് വരെ പ്രവചിക്കുന്നത്  (1 hour ago)

കാളിരാജ് IPS ന്റെ രഹസ്യ നീക്കം  (2 hours ago)

ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക  (2 hours ago)

പ്ലൈവുഡ് കമ്പനിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേ‌ർന്ന് കൊലപ്പെടുത്തി....  (3 hours ago)

സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ച് വാങ്ങാം... \  (3 hours ago)

  കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽകയറി ജീവനൊടുക്കി...  (3 hours ago)

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...  (3 hours ago)

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി മൃതദേഹം നാട്ടിലേക്ക് ...   (4 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (4 hours ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (4 hours ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends