ജീന്‍ പോളിന് എതിരെയുള്ള പരാതി; ആര്യ പ്രതികരിക്കുന്നു

യുവ നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചതിന് സംവിധായകനും നടനുമായ ലാലിന്റെ മകനും യുവ സംവിധായകനുമായ ജീന്‍ പോള്‍ അടക്കം നാലു പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഹണി ബി 2 ചിത്രത്തിനിടെയായിരുന്നു സംഭവം. ചിത്രത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലം നല്‍കാതെ തന്നെ വഞ്ചിക്കുകയും ലൈംഗിക ചുവയോടെ സംസാരിച്ചുമെന്നുമായിരുന്നു നടിയുടെ പരാതി.
ജീന്‍ പോളിനെതിരെ പരാതി നല്‍കിയെങ്കിലും പരാതിക്കാരി നടി ആരാണെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്ത ആര്യയുടെ പേര് ഈ സ്ഥാനത്തേയ്ക്ക് വലിച്ചിഴക്കപ്പെട്ടു. പരാതിക്കാരി നടി ആര്യയെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഈ സാഹചര്യത്തില്‍ വിശദീകരണവുമായി ആര്യ ഫെയ്‌സ്ബുക്കില്‍ എത്തിയിരിക്കുകയാണ്.
ആര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
'നിരവധി ഫോണ്‍കാളുകള്‍ക്കും മെസേജുകള്‍ക്കും മറുപടി പറയേണ്ടി വന്നതുകൊണ്ടാണ് ഈ പോസ്റ്റ് എഴുതുന്നത്. ആ നടി ഞാനല്ല. എന്തിനാണ് ഞാന്‍ അങ്ങനെയൊരു പരാതി നല്‍കുന്നത്. ആ സിനിമയിലഭിനയിച്ച നിരവധി സ്ത്രീ അഭിനേതാക്കളില്‍ ഒരാളു മാത്രമാണ് ഞാന്‍. ഇതുവരെ പ്രവര്‍ത്തിച്ച സിനികളില്‍ വളരെ സൗഹാര്‍ദപരവും സുരക്ഷിതവുമായ അന്തരീക്ഷമായിരുന്നു ഹണീബി ടൂവിന്റെ സെറ്റ്. ഒരു കുടുംബത്തിലെ പോലെയായിരുന്നു ഞങ്ങളെല്ലാവരും.
ലൊക്കേഷനിലുണ്ടായിരുന്ന മുഴുവന്‍ വനിതാ താരങ്ങള്‍ക്കും വേണ്ടത്ര പരിഗണനയും ബഹുമാനവും ലഭിച്ചിരുന്നു. ഇതൊന്നും കൂടാതെ ലാല്‍ സാറിന്റെ മുഴുവന്‍ കുടുംബവും ജീന്‍ ചേട്ടന്റെ ഭാര്യയും മകനും മുഴുവന്‍ സമയവും സെറ്റില്‍ ഉണ്ടായിരുന്നു, അതുകൊണ്ടാണ് ഞാന്‍ മുകളില്‍ പറഞ്ഞത്, ഇതൊരു കുടുംബം പോലെയായിരുന്നെന്ന്. കൃത്യസമയത്ത് പ്രതിഫലവും നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ വിവേകശൂന്യമായ ആരോപണങ്ങളുമായി ആളുകള്‍ രംഗത്തെത്തുന്നതെന്ന് അറിയില്ല.'
2016 നവംബറിലാണ് പരാതിക്ക് ആസ്പദമായ സംഭവം. യുവ നടി കൊച്ചി പനങ്ങാട് ഹോട്ടലിലെത്തി പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. കൊച്ചിയിലെ പനങ്ങാട് പൊലീസാണ് ജീന്‍ പോളിനെതിരെ കേസെടുത്തത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്കാണ് നടി പരാതി നല്‍കിയത്. ജീന്‍ പോള്‍ മാത്രമല്ല നടന്‍ ശ്രീനാഥ് ഭാസിക്കെതിരെയും കേസെടുത്തു.
ശ്രീനാഥ് ഭാസി, ഹണി ബി 2 ടെക്‌നീഷന്യന്‍മാരായ അനിരുദ്ധ്, അനൂപ് എന്നിവരും അപമാനിച്ചതായാണ് നടിയുടെ പരാതി. വഞ്ചനയ്ക്കും, ലൈംഗിക ചുവയോടെ സംസാരിച്ചതിനിമെതിരെയാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ജീന്‍ പോളിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നാണ് സൂചന. നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























