കുടിപ്പകയുടെ കണക്ക് മലയാള സിനിമ മേഖലയില്‍ മാത്രമല്ല തമിഴിലും..വാട്‌സ് ആപ്പില്‍ വിശാലിന് വധ ഭീഷണിയുമായി അവര്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ മലയാള സിനിമ മേഖലയിലെ കുടിപ്പകയുടെ വികൃത മുഖം പുറത്തു വന്നിരിക്കുകയാണ്. ഇപ്പോഴിത തമിഴിലും അത്തരം ചില സംഭവങ്ങള്‍ ഉണ്ടായിരിക്കുകയാണ്. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലും ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി)യും തമ്മിലുള്ള തര്‍ക്കമാണ് പുതിയ തലത്തില്‍ എത്തിയിരിക്കുന്നത്. നടനും ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് ചിലര്‍.
നിര്‍മ്മാതാവ് മണിമാരനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഫെഫ്‌സിയിലെ ഓഫീസ് ജോലി നോക്കുന്ന ധനപാലാണ് ഭീഷണിക്കു പിന്നിലെന്നാണ് ആരോപണം. പരിചയമില്ലാത്ത വാട്‌സ്ആപ്പ് നമ്പറില്‍ നിന്നാണ് വധഭീഷണി വന്നിരിക്കുന്നതെന്ന് മണിമാരന്‍ പറയുന്നു. സംഭവത്തില്‍ ധനപാലിനെതിരെ കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയതായും മണിമാരന്‍ പറഞ്ഞു.
സംഭവത്തിനു പിന്നില്‍ ധനപാല്‍ തന്നെയാണെന്നാണ് മണിമാരന്‍ പറയുന്നത്. നേരത്തെയും ധനപാല്‍ തങ്ങളുടെ സംഘടനയെയും സംഘടനാ നേതാവായ വിശാലിനെയും അപമാനിക്കുന്നതരത്തില്‍ സന്ദേശങ്ങള്‍ അയച്ചിരുന്നതായി മണിമാരന്‍ പറഞ്ഞു. അതുകൊണ്ടാണ് ധനപാലിനെതിരെ പരാതി നല്‍കിയിരിക്കുന്നതെന്നും മണിമാരന്‍ പറയുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഫെഫ്‌സിയില്‍ അംഗമല്ലാത്തവര്‍ക്കും ഫിലിം പ്രൊഡ്യൂസേഴ്‌സ് ജോലി നല്‍കുമെന്ന് വിശാല്‍ പ്രഖ്യാപിച്ചിരുന്നു. ഇത് ഫെഫ്‌സി അംഗീകരിച്ചിരുന്നില്ല. ഇതാണ് വധഭീഷണിക്ക് കാരണമെന്നാണ് മണിമാരന്‍ പറയുന്നത്.
https://www.facebook.com/Malayalivartha


























