Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

തെലുഗ് സിനിമാലോകത്തെ പിടിച്ച് കുലുക്കുന്ന ലഹരിമരുന്ന് വേട്ട!

31 JULY 2017 11:18 AM IST
മലയാളി വാര്‍ത്ത

തെലുഗ് സിനിമാലോകം ലഹരിമരുന്നിന്റെ പിടിലായ വാര്‍ത്തകള്‍ ഒന്നൊന്നായി ഓരോ ദിവസവും പുറത്തുവരുകയാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനി വെളിപ്പെടുത്തിയ പോലെ ഇനിയും വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ട്. അവിടുത്തെ മുഖ്യമന്ത്രി പോലും അവരെ സംരക്ഷിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തുന്നു. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത് ഈ കേസന്വേഷണത്തിന്റെ ഭാവിയാണെന്നാണ് വിമര്‍ശകരുടെ പക്ഷം. ലഹരിമരുന്ന് ശൃംഖലയുമായി ബന്ധമുള്ള സിനിമാ മേഖലയില്‍പെട്ടവരുടെ പേരുകള്‍ മുഴുവന്‍ പുറത്തുവിട്ട്, ചൂടുപിടിപ്പിച്ച അന്വേഷണം മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനത്തിനു പിന്നാലെ തണുത്തു തുടങ്ങിയതായി വിമര്‍ശകര്‍ പറയുന്നു.

ഹൈദരാബാദില്‍ സ്‌കൂള്‍, കോളജ്, ഐടി മേഖലയില്‍ മയക്കുമരുന്നിന്റെ നീരാളിപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു തുടങ്ങിയ നടപടികള്‍ സിനിമാ രംഗത്തെ പ്രമുഖര്‍ക്കെതിരെ തിരിഞ്ഞതോടെയാണ് ടോളിവുഡ് ഞെട്ടാന്‍ തുടങ്ങിയത്. 

ജൂണ്‍ 30-ന് രാത്രിയും ജൂലൈ ഒന്നിന് പുലര്‍ച്ചെയുമായി ലഹരിമരുന്ന് വ്യാപാരത്തിലെ മൂന്നു മാഫിയാ കണ്ണികള്‍ അറസ്റ്റിലായതായിരുന്നു തുടക്കം. കാല്‍വിന്‍ മസ്‌കറാനസിന്റെയും സുഹൃത്തിന്റെയും ഫോണ്‍ രേഖകള്‍ ശേഖരിച്ച എക്‌സൈസ് സംഘത്തിന് സിനിമാ രംഗത്തെ പല പ്രമുഖരുടെയും ബന്ധങ്ങളെ കുറിച്ച് വിശദാംശങ്ങള്‍ ലഭിച്ചു. മലയാളത്തിലും കണ്ടു പരിചയമുള്ള ചില മുഖങ്ങളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. 

മാരകമായ മയക്കുമരുന്നുകളായ ലൈസര്‍ജിക് ആസിഡ് ഡൈഈതലമൈഡ് (എല്‍എസ്ഡി), മിഥലിന്‍ഡയോക്‌സി മെതമെറ്റമൈന്‍ (എംഡിഎംഎ) എന്നിവ ഇന്റര്‍നെറ്റിലൂടെ ഓര്‍ഡര്‍ ചെയ്തു വരുത്തി, സ്വയം ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന റാക്കറ്റാണ് പിടിയിലായത്.

രണ്ടു വിദേശികള്‍ ഉള്‍പ്പെടെ 22 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളായ മുന്നൂറു പേരും ഐ.ടി മേഖലയില്‍ നിന്നുള്ള 40 പേരും സിനിമാ മേഖലയില്‍ നിന്നുള്ള 12 പേരുമാണ് കാല്‍വിന്റെ സജീവ ഇടപാടുകാര്‍ എന്ന നിലപാടിലാണ് ഇപ്പോള്‍ എക്‌സൈസ് സംഘം. 

തെലുങ്കിലെ പ്രശസ്ത സംവിധായകനായ പുരി ജഗന്നാഥിനൊപ്പം ജോലി ചെയ്തിട്ടുള്ള സിനിമാക്കാരുടെ പട്ടിക മാത്രമാണ് കാല്‍വിന്റെ പക്കല്‍ നിന്ന് ലഭിച്ചിട്ടുള്ളത്.

എക്‌സൈസ് സംഘം വിളിച്ചു വരുത്തിയവരുടെ കൂട്ടത്തില്‍ സിനിമാ ലോകത്തെ ചെറുമീനുകള്‍ മുതന്‍ സ്രാവുകള്‍ വരെയുണ്ട്. പ്രമുഖ നടി കാജല്‍ അഗര്‍വാളിന്റെ മാനേജര്‍ പുട്കര്‍ റോണ്‍സണ്‍ മാത്രമാണ് ഇതുവരെ അറസ്റ്റിലായത്.

സിനിമയുടെ സമ്മര്‍ദങ്ങള്‍ക്കിടയില്‍ നിന്ന് നിശാ പാര്‍ട്ടികളുടെ ലോകത്തേക്കും ആര്‍ഭാടത്തിന്റെ കപ്പലോട്ടങ്ങളിലേക്കുമുള്ള യാത്രകളില്‍ മാത്രമല്ല ലഹരി നിറഞ്ഞു നിന്നിരുന്നത്.

ആരാധകര്‍ കൊതിയോടെ നോക്കിയിരിക്കുന്ന 'സിക്‌സ് പായ്ക്' ബോഡിയും കയ്യിലെയും കാലിലെയും മസിലുകളും മാസങ്ങള്‍ കൊണ്ട് പെരുപ്പിച്ചെടുക്കാന്‍ വരെ ഇവിടെ സ്‌റ്റെറോയിഡുകളുടെ സഹായം തേടുന്നുണ്ട്. സ്‌റ്റെറോയിഡില്‍ തുടങ്ങി മയക്കുമരുന്നിന്റെ വലിയ ശൃംഖലയിലേക്കാണ് പലരും പിന്നീടു ചെന്നെത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും  (25 minutes ago)

കലിപൂണ്ട് ഗള്‍ഫ് രാജ്യങ്ങള്‍  (40 minutes ago)

40000 അടി ഉയരത്തിൽ കൂറ്റൻ വിമാനം ഇന്ധനം നിറയ്ക്കുന്ന കാഴ്ച;.! കോക്പിറ്റ് ചിത്രങ്ങളും പുറത്ത് ഒന്ന് ശ്രദ്ധ തെറ്റിയാൽ...  (51 minutes ago)

മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ  (1 hour ago)

ഇക്കുറി 5 സീറ്റ് വരെ പ്രവചിക്കുന്നത്  (1 hour ago)

കാളിരാജ് IPS ന്റെ രഹസ്യ നീക്കം  (2 hours ago)

ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക  (2 hours ago)

പ്ലൈവുഡ് കമ്പനിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേ‌ർന്ന് കൊലപ്പെടുത്തി....  (3 hours ago)

സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ച് വാങ്ങാം... \  (3 hours ago)

  കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽകയറി ജീവനൊടുക്കി...  (3 hours ago)

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...  (3 hours ago)

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി മൃതദേഹം നാട്ടിലേക്ക് ...   (4 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (4 hours ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (4 hours ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends