Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

മനസ്സ് തുറന്ന് ശാലു കുര്യന്‍!

31 JULY 2017 03:28 PM IST
മലയാളി വാര്‍ത്ത

സീരിയലുകള്‍ കാണുന്ന വീട്ടമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും സുപരിചിതയാണ് ശാലു സൂസന്‍ കുര്യന്‍. ചന്ദനമഴ എന്ന സീരിയലിലെ വര്‍ഷ എന്ന കഥാപാത്രത്തെയായിരിക്കും ശാലുവിനെ കാണുമ്പോള്‍ ഓര്‍മ്മ വരിക. 'അമ്മ പറയുന്നത് എന്തും കണ്ണുമടച്ചു കേള്‍ക്കുന്നവള്‍. വില്ലത്തി റോളാണെങ്കില്‍ പോലും പ്രേക്ഷകരുടെ ഉള്ളില്‍ സ്‌നേഹത്തിന്റെ വിത്തിട്ടവള്‍.ശാലു കുര്യന്‍.

നൃത്തത്തിലൂടെയായിരുന്നു ശാലുവിന്റെ തുടക്കവും. ടീച്ചറുടെ മകളായപ്പോള്‍ എന്തെങ്കിലും ചെയ്യണം എന്ന് വന്നു. അവിടെ യുവജനോത്സവം എന്നാല്‍ സിനിമാറ്റിക്ക് ഡാന്‍സും ഗാനമേളയും ഒക്കെയാണ്, അപ്പോള്‍ ഇവിടെ എന്തെങ്കിലും ചെയ്താല്‍ ആളാകാം എന്നു തോന്നി. അങ്ങനെയാണ് നൃത്തം പഠിക്കണം എന്ന മോഹം വന്നത്. പക്ഷെ ഇതു കേള്‍ക്കാന്‍ നോക്കിയിരിക്കുകയായിരുന്നു പപ്പ. രണ്ടു ദിവസത്തിനകം എനിക്ക് നല്ലൊരു ഗുരുവിനെയും കണ്ടെത്തിത്തന്നു. മുണ്ടക്കയം ജോസ് എന്ന അധ്യാപകനായിരുന്നു, ഫോക്ക് ഡാന്‍സ് പഠിപ്പിച്ചത് . പക്ഷെ അതിലൊരു വ്യത്യസ്തത കൂടിയുണ്ട്, കാരണം ആ സ്‌കൂളില്‍ അതിനു ശേഷമാണ് ഇത്തരം നൃത്തങ്ങളൊക്കെ വന്നതും യുവജനോത്സവങ്ങള്‍ കുറച്ചു കൂടി ക്രിയേറ്റിവ് ആയതും.

അതിനു ശേഷം വേറെയും കുട്ടികള്‍ ഇത്തരം നൃത്തങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. ഒന്‍പതാം ക്ലാസ്സ് ആയപ്പോഴേക്കും സാര്‍ പറഞ്ഞു. നാടോടി നൃത്തം കൊണ്ട് മാത്രം കാര്യമില്ല കഴിവുള്ള കുട്ടിയല്ലേ ക്ലാസിക്കല്‍ പഠിക്കണം എന്ന്. അതിനു ശേഷം പള്ളം മധു എന്ന അധ്യാപകന്റെ കീഴില്‍ ക്ലാസിക്കല്‍ നൃത്തം പഠിക്കാന്‍ ചേര്‍ന്നു, വളരെ പെട്ടെന്നാണ് അതും പഠിച്ചത്. ബേസ് അറിയാതെയാണ് ഒരു മാസം കൊണ്ട് വര്‍ണം ഒക്കെ പഠിച്ചതും. പക്ഷെ ആനയ്ക്ക് ആനയുടെ വലിപ്പം അറിയാത്തതു പോലെ ഞാന്‍ അതൊന്നും വലിയ കാര്യമായി എടുത്തതേയില്ല. അന്ന് അതിന്റെയൊന്നും വില മനസ്സിലാക്കാനും കഴിഞ്ഞിരുന്നില്ല. എന്ത് പറഞ്ഞു തരുന്നു അതുപോലെ ചെയ്യും. അത്ര തന്നെ. ഇപ്പോള്‍ കുറച്ചു നാള്‍ മുന്‍പ് ഒരു അപകടമുണ്ടായി, അതുകൊണ്ട് ചെറുതായി നടുവിന് പ്രശ്‌നമുണ്ട്, അതിനാല്‍ നൃത്തം ഇപ്പോള്‍ ചെയ്യാറില്ല. എന്നാലും കുറച്ചു കാലം കൂടി കഴിഞ്ഞാല്‍ ചെയ്‌തേക്കാം. ഒരു തെറാപ്പി പോലെ ചെയ്യണം എന്നാഗ്രഹമുണ്ട്.നൃത്തം ഉഷാറായി നടക്കുന്നതിനിടയിലാണ് ഇവിടെ കോട്ടയത്ത് ഒരു സിനിമയുടെ ഷൂട്ടിങ് എത്തുന്നത്. അതിനെ കുറിച്ച് പപ്പ വീട്ടില്‍ വന്നു പറയുമ്പോള്‍ എനിക്കൊരാഗ്രഹം എനിക്കും അഭിനയിക്കണം. അല്ലാ... എന്തുകൊണ്ട് എനിക്കഭിനയിച്ചുകൂടാ ... ഞാന്‍ പപ്പയോടു പറഞ്ഞു. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ചിരിച്ചു കൊണ്ട് തള്ളി കളഞ്ഞേനെ പക്ഷെ പപ്പ എന്റെ ആഗ്രഹത്തെ സീരിയസ് ആയെടുത്തു. നൃത്തം പഠിപ്പിക്കുന്ന മാഷുമാരോടൊക്കെ സംസാരിച്ചു. അങ്ങനെ ആദ്യമായി ഒരു ഡോക്യൂമെന്ററിയിലാണ് അഭിനയിക്കുന്നത്. അത് ഇവിടെ കോട്ടയം തന്നെയായിരുന്നു. എല്ലാം നിമിത്തമായിരുന്നെന്നു തോന്നുന്നു.

പ്‌ലസ്ടു ആയപ്പോഴേക്കും പുരുഷോത്തമന്‍ സാറിന്റെ തിങ്കളും താരകങ്ങളും എന്ന സീരിയലില്‍ കയറി. ഒരു തവണ നമ്മള്‍ ഈ ഫീല്‍ഡില്‍ വന്നാല്‍ പിന്നെ കോണ്ടാക്ട് ഉണ്ടാക്കിയെടുക്കാന്‍ എളുപ്പമാണ്. അതുവഴി പിന്നെ സാധ്യതകളും ലഭിക്കും. അതിനു ശേഷം കീം സാറിന്റെ 'കൃഷ്ണപക്ഷക്കിളികള്‍ ' അതും ചെയ്തു. പിന്നെ ഡിഗ്രി ആയപ്പോഴേക്കും പഠിക്കാന്‍ വേണ്ടി സീരിയല്‍ വിട്ടു. അപ്പോഴാണ് രണ്ടു സിനിമ ഓഫറുകള്‍ വന്നത്. അത് രണ്ടും കോട്ടയം ആയതിനാല്‍ ചെയ്തു.

ജൂബിലി, കബഡി കബഡി. വീട്ടില്‍ നിന്നും ജോലിക്ക് പോയി വരുന്ന പോലെ തന്നെയാണ് ലൊക്കേഷനില്‍ പോയി വന്നു കൊണ്ടിരുന്നത്. ക്ലാസ്സ് പോലും നഷ്ടമായില്ല. പിന്നീട് എല്ലാം സ്ലോ ആയി. ഡിഗ്രി കഴിയുമ്പോഴേക്കും സീരിയലില്‍ നിന്നും ഓഫറുകള്‍ വന്നു തുടങ്ങി. അത് തമിഴില്‍ നിന്നും പ്രധാന കഥാപാത്രമായി അഴകി എന്ന സീരിയല്‍, പിന്നെ തെന്‍ട്രല്‍. രണ്ടും ചെന്നൈയില്‍ ആയിരുന്നു ഷൂട്ടിങ്. അത് ചെയ്തുകൊണ്ടിരുന്നപ്പോള്‍ മലയാളത്തില്‍ സീരിയല്‍ ഓഫര്‍ വന്നു. സ്വാമിയേ ശരണമയ്യപ്പ, കടമറ്റത്തച്ചന്‍.. അങ്ങനെ... ആ സമയത്താണ് ഇന്ദുലേഖയുടെ പരസ്യത്തിലേയ്ക്ക് വിളി വരുന്നത്. ആ പരസ്യം നന്നായി ക്ലിക്കായി. അതുകണ്ട ശ്രീകുമാരന്‍ തമ്പി സാറിന്റെ ചട്ടമ്പി കല്യാണിയിലേയ്ക്ക് വിളിച്ചു. അതും ടൈറ്റില്‍ കഥാപാത്രം. പിന്നെ ഇന്ദിര എന്ന സീരിയലില്‍ ആദ്യം നെഗറ്റീവ് കഥപാത്രം ജലറാണി എന്ന പേരില്‍. ഇതെല്ലാം ഒരേ സമയത്തായിരുന്നു ഷൂട്ടിങ്. ഇത് രണ്ടും കണ്ടിട്ട് സരയു എന്ന സീരിയല്‍. അതിനു ശേഷം ഇപ്പോള്‍ ചന്ദനമഴ.

നെഗറ്റീവ് റോളുകള്‍ വേറെയും ചെയ്‌തെങ്കിലും ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ സംസാരിച്ചത് ചന്ദനമഴയിലെ വര്‍ഷയെ കുറിച്ചാണ്. എല്ലാരും പറയാറുണ്ട് വര്‍ഷയെ കുറിച്ച്. വര്‍ഷ നല്ല കുട്ടിയാണ് പക്ഷെ അമ്മയുടെ പുറകെ ആവശ്യമില്ലാതെ പോകുന്നത് കൊണ്ടാണ് ഇങ്ങനെ ആയി മാറുന്നതെന്നൊക്കെ.ഇടയ്ക്കുണ്ടായ വിവാദങ്ങളെക്കുറിച്ചും ശാലു പറയുന്നു-ഈ പദം ഉപയോഗിക്കേണ്ടി വരുന്നതില്‍ ഒന്നും തോന്നരുത്, 'ഞരമ്പുരോഗികള്‍' എന്ന് ചിലരെ വിളിക്കേണ്ടി വരും. ഈ പറയുന്നവരുടെ അമ്മയ്ക്കും പെങ്ങള്‍ക്കും ഒക്കെ ഉള്ളതൊക്കെ തന്നെയേ ഞങ്ങള്‍ക്കും ഉള്ളൂ. എത്ര പബ്ലിക് പ്രോപ്പര്‍ട്ടി എന്ന് പറഞ്ഞാലും ഞങ്ങളും ഒരു കുടുംബത്തില്‍ നിന്നും വന്നതാണ്, ആരും മാനത്ത് നിന്ന് പൊട്ടി വീണവരല്ല. ഞങ്ങള്‍ക്കും അച്ഛനും അമ്മയും ഒക്കെയുണ്ട്. ജനിച്ചപ്പോഴേ ആര്‍ട്ടിസ്റ്റുകളല്ല. അഭിനയത്തെ പാഷന്‍ ആയി വന്ന നിരവധി പേരുണ്ട് ഇവിടെ.

മോശം ജോലിയൊന്നുമല്ല ചെയ്യുന്നത്. നമുക്കിഷ്ടപ്പെട്ട വസ്ത്രം, ജോലി, അതിനെന്തിനാണ് ഒരു ചോദ്യം ചെയ്യല്‍? വാട്‌സ്ആപ്പില്‍ ഒരു വീഡിയോ ലീക്കായി എന്നൊക്കെ പറഞ്ഞു വാര്‍ത്തയായപ്പോള്‍ ഞാന്‍ ചോദിച്ചത് എന്റെ അപ്പനും അമ്മയ്ക്കും ഇല്ലാത്ത വിഷമം ഇവിടെ ആര്‍ക്കാണ് എന്നായിരുന്നു. ട്രെഡ് മില്‍ ഒക്കെ ഉപയോഗിക്കുമ്പോള്‍ സാരിയും പര്‍ദ്ദയും ഒന്നും ഇട്ട് ആര്‍ക്കും ഉപയോഗിക്കാന്‍ പറ്റില്ല. അതിനു ചേരുന്ന വേഷം വേണം. അതിലെന്താണ് , ആര്‍ക്കാണ് പ്രശ്‌നം? അതിലെനിക്ക് ഇപ്പോഴും മനസ്താപം ഇല്ല. പിന്നെ സമൂഹം ഒരു പെണ്‍കുട്ടിയ്ക്ക് കൊടുക്കുന്ന ചട്ടക്കൂടുകള്‍ ഉണ്ട് അതാണ് പ്രശ്‌നം.

ഗോസിപ്പില്‍ ആദ്യമൊക്കെ വിഷമം തോന്നാറുണ്ടായിരുന്നു. പിന്നെ ഇപ്പൊ അതൊന്നും ഒരു പ്രശ്‌നമായി തോന്നാറില്ല. നമ്മളെ വിശ്വാസം ഉള്ളവരൊക്കെ ചുറ്റുമുണ്ട്. പിന്നെ നമ്മളാരെ പേടിക്കണം. ആരെയാണ് നമ്മള്‍ ബോധിപ്പിക്കേണ്ടത്. ഇവര്‍ ആരുമല്ല നമുക്ക് അരി വാങ്ങി തരുന്നത്.പിന്നെന്താ.പല പ്രാവശ്യം കേട്ട് കഴിയുമ്പോള്‍ നമുക്ക് ധൈര്യം വരും...വിവാഹത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഞങ്ങളുടേത് പ്രണയ വിവാഹം ആണെന്നാണ് പലരും കരുതുന്നത്. പക്ഷെ ഒരിക്കലും അല്ല. സാധാരണ സെലിബ്രിറ്റീസ് മാട്രിമണിയില്‍ കൊടുക്കുമോ എന്നറിയില്ല, പക്ഷെ ഞാന്‍ കൊടുത്തിരുന്നു. ഒരിടത്തെ കൊടുത്തിരുന്നുള്ളൂ. കുറെ ആലോചനകള്‍ വന്നിരുന്നു. സെപ്റ്റംബറിലാണ് ചേര്‍ന്നത്. ഡിസംബറിലാണ് ആലോചന വന്നത്. എന്റെ ഫോണിലാണ് കോള്‍ വന്നത്, ആള്‍ ഇന്നതാണെന്നറിഞ്ഞപ്പോള്‍ ഫോണ്‍ ഞാന്‍ അമ്മയ്ക്ക് കൊടുത്തു. പിറ്റേന്ന് പറയണം എന്നൊക്കെ പറഞ്ഞു. പക്ഷെ പിറ്റേന്നും അവര്‍ വിളിച്ചു താല്‍പ്പര്യമുണ്ടോ എന്ന് ചോദിച്ചു, പിന്നെ പപ്പ തിരികെ വിളിച്ചു. അവര്‍ മുംബൈയിലാണ് മുപ്പതു വര്‍ഷത്തിലേറെയായി താമസം. രണ്ടു ദിവസത്തിനകം നാട്ടില്‍ വരുന്നുണ്ട് അപ്പോള്‍ കാണാം എന്ന് പറഞ്ഞു പിന്നെ അവര്‍ കാണാന്‍ വന്നു ഇവിടുന്ന് അങ്ങോട്ട് പോയി വിവാഹ തീയതി ഉറപ്പിച്ചു. നോയമ്പ് കഴിയാന്‍ കാത്തു നില്കുകയായിരുന്നു വാര്‍ത്ത പബ്ലിക്ക് ആക്കാന്‍. അങ്ങനെ പുറത്തറിഞ്ഞു, എന്തായാലും എല്ലാം പെട്ടെന്ന് പെട്ടെന്നായിരുന്നു. ഇപ്പോള്‍ വിവാഹം കഴിഞ്ഞു രണ്ടു മാസം കഴിയുന്നു, ഞങ്ങള്‍ സന്തോഷത്തിലാണ്.ഒരിക്കലും ചന്ദനമഴ സീരിയലിലെ വര്‍ഷയുടെ സ്വഭാവമേയല്ല എനിക്ക് അതിനു നേരെ വിരുദ്ധ സ്വഭാവമാണ്. ഇപ്പോള്‍ എന്നെ കാണാന്‍ വേണ്ടി സീരിയല്‍ കാണുന്നുണ്ട് അവര്‍. പിന്നെ എനിക്കുള്ള ആദ്യത്തെ പോയിന്റ് ഒരു പുരോഹിതന്റെ കൊച്ചുമകള്‍ എന്നതായിരുന്നു. മുത്തശ്ശന്‍ പള്ളിയില്‍ പുരോഹിതനാണ്. എന്തായാലും ചെന്ന് കയറുന്ന വീട്ടിലും ഇവിടുത്തെ പോലെ തന്നെ സാധാരണ കുട്ടിയാകാനാണ് എനിക്കിഷ്ടം. ഇപ്പോഴും പുറമെ ആരെങ്കിലും സെലിബ്രിറ്റി എന്ന തലത്തില്‍ സംസാരിക്കുമ്പോള്‍ എനിക്ക് ചമ്മല്‍ ഉണ്ടാകാറുണ്ട്. ഇവിടുത്തെ അച്ഛനും അമ്മയുമൊക്കെ മുംബൈയില്‍ തന്നെയാണ്.

വിവാഹശേഷം എനിക്ക് ഒരേ ഒരു ഡിമാന്റേ ഉണ്ടായിരുന്നുള്ളൂ കാണാന്‍ വന്നപ്പോള്‍. വിവാഹ ശേഷവും അഭിനയിക്കണം. അത് സമ്മതിക്കുകയും ചെയ്തിരുന്നു. അത് സന്തോഷമാണ് കാരണം അദ്ദേഹം ഈ ഫീല്‍ഡിനെ കുറിച്ചു അറിയുന്ന ആളാണ്. അദ്ദേഹത്തില്‍ കണ്ട ആദ്യ ഗുണവും അതായിരുന്നു. പുറത്തെ ഗോസിപ്പുകള്‍ കേട്ട് നമ്മളെ വിലയിരുത്തുന്ന ആളല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും  (25 minutes ago)

കലിപൂണ്ട് ഗള്‍ഫ് രാജ്യങ്ങള്‍  (40 minutes ago)

40000 അടി ഉയരത്തിൽ കൂറ്റൻ വിമാനം ഇന്ധനം നിറയ്ക്കുന്ന കാഴ്ച;.! കോക്പിറ്റ് ചിത്രങ്ങളും പുറത്ത് ഒന്ന് ശ്രദ്ധ തെറ്റിയാൽ...  (51 minutes ago)

മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ  (1 hour ago)

ഇക്കുറി 5 സീറ്റ് വരെ പ്രവചിക്കുന്നത്  (1 hour ago)

കാളിരാജ് IPS ന്റെ രഹസ്യ നീക്കം  (2 hours ago)

ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക  (2 hours ago)

പ്ലൈവുഡ് കമ്പനിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേ‌ർന്ന് കൊലപ്പെടുത്തി....  (3 hours ago)

സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ച് വാങ്ങാം... \  (3 hours ago)

  കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽകയറി ജീവനൊടുക്കി...  (3 hours ago)

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...  (3 hours ago)

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി മൃതദേഹം നാട്ടിലേക്ക് ...   (4 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (4 hours ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (4 hours ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends