അക്കാദമിക്ക് മികവു പുലര്‍ത്തിയ അതിസമര്‍ത്ഥയായ വിദ്യാര്‍ത്ഥിനി... ദൃശ്യയുടെ മരണം വിശ്വാസിക്കനാവാതെ പൊട്ടിക്കരഞ്ഞ് അധ്യാപകര്‍; പ്രതിയെ ദൃശ്യയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി; പ്രതിക്ക് നേരെ പ്രതിഷേധവുമായി നാട്ടുകാര്‍; കുത്താന്‍ ഉപയോഗിച്ച കത്തി ദൃശ്യയുടെ വീട്ടിലെ അടുക്കളയില്‍ നിന്ന്

ഒറ്റപ്പാലം ലക്കിടി നെഹ്റു അക്കാദമി ഓഫ് ലോ കോളേജില്‍ ബി.ബി.എ.-എല്‍.എല്‍.ബി. മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ദൃശ്യ. ആദ്യവര്‍ഷം മാത്രാണ് നേരിട്ടുള്ള ക്ലാസിലുണ്ടായിരുന്നത്. പിന്നീട് കൊവിഡ് വ്യാപത്തെ തുടര്‍ന്ന് രണ്ടുവര്‍ഷവും ഓണ്‍ലൈനായായിരുന്നു ക്ലാസ്. എന്നിരുന്നാലും ദൃശ്യയെ പഠിപ്പിച്ച അധ്യാപകര്‍ക്കെല്ലാം അവള്‍ പ്രിയപ്പെട്ടവളായിരുന്നു.
അക്കാദമിക്ക് കാര്യങ്ങളില്‍ മികവു പുലര്‍ത്തിയ തന്റെ കരിയറിനെ കുറിച്ച് നല്ല ദീര്‍ഘവീക്ഷണമുണ്ടായിരുന്ന കുട്ടിയായിരുന്ന ദൃശ്യയെന്ന് ലോ കോളേജിലെ ദൃശ്യയുടെ അധ്യാപികയായ ലയ മലയാളി വാര്‍ത്തയോട് പറഞ്ഞു. അവധിപോലും പരിമിതമായാണ് എടുക്കാറുള്ളത്. ക്ലാസുകളില്‍ വളരെ അധികം ഊര്‍ജ്ജസ്വലയായ ദൃശ്യ ഒരിക്കലും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി പറഞ്ഞിട്ടില്ലെന്നും അധ്യാപിക പറഞ്ഞു. ദൃശ്യയുടെ മരണത്തില്‍ അനുശോചിച്ച് കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അധ്യാപകര്‍ പൊട്ടിക്കരയുകയായിരുന്നുവെന്നും ലയ കൂട്ടിചേര്‍ത്തു. പ്ലസ് ടു പഠനത്തിനുശേഷം 2019-ലാണ് ദൃശ്യ അഞ്ചുവര്‍ഷത്തെ കോഴ്സിനായി ലക്കിടിയിലെ കോളേജിലെത്തിയത്.
അതേസമയം പ്രണയം നിരസിച്ചതിന്റെ പകയില്‍ പെരിന്തല്‍മണ്ണ ഏലംകുളത്ത് 21 വയസ്സുകാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി വിനീഷിനെ തെളിവെടുപ്പിനായി എത്തിച്ചു. സ്റ്റേഷനില്‍ നിന്ന് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയതിനു ശേഷമാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി ദൃശ്യയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ദൃശ്യയുടെ വീടിന് സമീപം നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. പ്രതിഷേധമുണ്ടാവാനുള്ള സാഹചര്യം കണക്കിലെടുത്ത് നാട്ടുകാരെ മാറ്റിയതിന് ശേഷമാണ് വിനീഷിനെ തെളിവെടുപ്പിനെത്തിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടുമ്പോള്‍ ഒരു ചെരുപ്പ് വീട്ടില്‍ ഉപേക്ഷിച്ചിരുന്നതായി വിനീഷ് ഇന്നലെ പൊലീസിനോട് പറഞ്ഞിരുന്നു. ഇത് പൊലീസ് കണ്ടെത്തി. കൊലപാതകം നടത്തിയ രീതി എങ്ങനെയാണ് വിനീഷ് പൊലീസിന് വിശദീകരിച്ചു.
ദൃശ്യയുടെ വീടിന് പിന്നിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ ഒരു മണിക്കൂറോളം ഒളിച്ചിരുന്നതിന് ശേഷമാണ് അടുക്കള ഭാഗത്തുകൂടെ ദൃശ്യയുടെ വീട്ടിലേക്ക് കയറിയതെന്ന് വിനീഷ് പൊലീസിനോട് പറഞ്ഞു. അടുക്കളയില്‍ നിന്ന് കത്തിയും കൈക്കലാക്കി. പിന്നീട് വീടിന്റെ മുകള്‍ നിലയിലേക്ക് പോയി. അവിടേക്ക് ദൃശ്യ വരുന്നത് കാത്തിരുന്നു. എന്നാല്‍ താഴത്തെ നിലയിലാണ് ദൃശ്യ ഉണ്ടായിരുന്നത്. ഇതറിഞ്ഞ് ആളില്ലാത്ത സമയം നോക്കി താഴേക്കിറങ്ങി. കുറേനേരം ദൃശ്യയെ നോക്കിനിന്നു. ആക്രമിക്കാനായി തയ്യാറെടുക്കുമ്പോഴായിരുന്നു ദൃശ്യയുടെ സഹോദരി ദേവശ്രീ മുറിയിലേക്ക് വന്നത്. അതോടെ ദേവശ്രീയെ ആക്രമിച്ചു.
പിന്നീടാണ് ദൃശ്യയെ കുത്തിക്കൊലപ്പെടുത്തി രക്ഷപ്പെട്ടത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങി വീടിന് പിന്നിലെ പൈപ്പില്‍ നിന്ന് കയ്യിലേയും വസ്ത്രത്തിലേയും രക്തക്കറ കഴുകിക്കളഞ്ഞു. പിന്നീട് പുറകുവശത്തുള്ള വയലിലൂടെ രക്ഷപ്പെടുകയായിരുന്നു. പ്രതി ധരിച്ച മാസ്‌കും ദൃശ്യയുടെ പിതാവിന്റെ കടയായ സികെ സ്റ്റോര്‍സ് തീയിടാനായി ഉപയോഗിച്ച ലൈറ്ററും വീടിനു സമീപം ഉപേക്ഷിച്ചതായി വിനീഷ് മൊഴി നല്‍കിയിട്ടുണ്ട്. ഇത് കണ്ടെത്താനുള്ള തിരച്ചിലിലാണ് ഇപ്പോള്‍ പൊലീസ്. ദൃശ്യയെ കുത്തിക്കൊലപ്പെടുത്താനുപയോഗിച്ച കത്തി പോലീസ് ഇന്നലെ തന്നെ കണ്ടെടുത്തിരുന്നു. വീട്ടിലെ തെളിവെടുപ്പിന് ശേഷം ദൃശ്യയുടെ പിതാവിന്റെ കടയിലേക്കും വിനീഷിനെ തെളിവെടുപ്പിനായി കൊണ്ടുപോകും.
കൊലപാതകം, കൊലപാതക ശ്രമം, ഭവനഭേദന ശ്രമം, തീവെപ്പ് എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് പറഞ്ഞു. ദൃശ്യയുടെ സമീപവാസികളില്‍ നിന്നും ദൃക്സാക്ഷികളില്‍ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ രാവിലെ ഏഴ് മണിയോടെയാണ് ദൃശ്യ കൊല്ലപ്പെട്ടത്. വീട്ടിലെ മുറിയില്‍ ഉറങ്ങുകയായിരുന്ന ദൃശ്യയെ വിനീഷ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha