ആർത്തവ തകരാർ പരിഹരിക്കാം

സ്ത്രീജന്യരോഗങ്ങളില്‍ കൂടുതല്‍ കണ്ടു വരുന്നതും എന്നാല്‍ പുറത്തു പറയാന്‍ മടിച്ച് ചികിത്സ തേടാതിരിക്കുന്നതുമായ ഒന്നാണ് ആര്‍ത്തവ ക്രമക്കേടുകള്‍. ആര്‍ത്തവ സംബന്ധമായ പലവിധ രോഗങ്ങളും ബുദ്ധിമുട്ടുകളും സ്ത്രീകള്‍ക്ക് അനുഭവപ്പെടുന്നു. ഇവയില്‍ പ്രധാനപ്പെട്ടവ വേദനാജനകമായ ആര്‍ത്തവം, ആര്‍ത്തവം നിലയ്ക്കുക, അധിക രക്തസ്രാവം, തീരെ രക്തം വരാതിരിക്കുക മുതലായവയാണ്. ഋതുമതിയാകുന്നു ഒരു പെണ്‍കുട്ടി ഏകദേശം പന്ത്രണ്ട് വയസ്സാകുമ്പോള്‍ ഋതുമതിയാവുകയും മാസമുറ ആരംഭിക്കുകയും ചെയ്യും. തുടര്‍ന്നുള്ള നാല്പതു വര്‍ഷത്തോളം ഗര്‍ഭം ധരിക്കാനും അമ്മയാകാനുമുള്ള അവളുടെ പ്രാപ്തി നിലനില്‍ക്കുന്നു. പന്ത്രണ്ടു വയസ്സില്‍ ആദ്യ ആര്‍ത്തവം തുടങ്ങിക്കഴിഞ്ഞാല്‍ നാല്പത്തിയഞ്ചു അന്‍ പതു വയസ്സിനുള്ളില്‍ ആര്‍ത്തവം നിലയ്ക്കുന്നു.
എല്ലാ ആര്‍ത്തവ ക്രമക്കേടുകള്‍ക്കും ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയിലുണ്ട്. ഓരോ രോഗിയുടെയും ശാരീരിക-മാനസിക രോഗലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുക്കാന്‍ സത്യസന്ധമായി രോഗലക്ഷണങ്ങള്‍ ഡോക്ടറെ അറിയിക്കണം. രോഗപ്രതിവിധിയുടെ പ്രകൃതി ശാസ്ത്രമായ ’ സമം സമാന ശാന്തി ’ എന്ന തത്ത്വസംഹിത അടിസ്ഥാനമാക്കി ചികിത്സ നിശ്ചയിക്കുന്ന ഹോമിയോപ്പതിയില്‍ ഓരോ മനുഷ്യന്റെയും ശാരീരിക-മാനസിക വൈകാരിക തലങ്ങള്‍ ജീവസ്രോതസ്സിനാല്‍ പരസ്പരം കൂട്ടിയിണക്കിയിരിക്കുന്നു. അതുകൊണ്ടു തന്നെ ശരീരത്തിന്റെ ഏതെങ്കിലും ഒരരു ഭാഗത്ത് പ്രത്യക്ഷപ്പെടുന്ന രോഗാവസ്ഥയുടെ പ്രതികരണമായി വൈകാരികവും മാനസികവുമായ വ്യതിയാനങ്ങളും ഉണ്ടാവുന്നു രോഗിയുടെ ശരീരപ്രകൃതി, ജീവിതരീതി, പ്രായം സാമൂഹ്യ ബന്ധം, തൊഴില്‍, ആഹാരശീലം, ഇഷ്ടാനിഷ്ടങ്ങള്‍ മാനസിക നില ഇവയൊക്കെ വ്യക്തമിായും കൃത്യമായും മനസ്സിലാക്കി ശരിയായ ആവര്‍ത്തനത്തിലുള്ള മരുന്നുകള്‍ തിരഞ്ഞെടുത്ത്, ശരിയായ സമയത്തു കഴിച്ചാല്‍ ആര്‍ത്തവ ക്രമക്കേടുകള്‍ ഹോമിയോ ചികിത്സ കൊണ്ട് പൂര്‍ണ്ണമായു മാറ്റാവുന്നതാണ്.
https://www.facebook.com/Malayalivartha