കുട്ടികളിലെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാം

ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ് കാലാവസ്ഥ. അതുകൊണ്ടു തന്നെ വിവിധ തരത്തിലുള്ള രോഗങ്ങളാണ് ആളുകളില്‍ പടര്‍ന്നു പിടിക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികളുടെ രോഗപ്രതിരോധ ശേഷി മികച്ചതായിരിക്കേണ്ടത് അത്യാവശ്യമാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മാതള നാരങ്ങ ഫലപ്രദമാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ മാതള നാരങ്ങ ജ്യൂസ് കുട്ടികള്‍ക്ക് ദിവസവും നല്‍കാം.രോഗപ്രതിരോധ ശേഷിയുടെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധി അനുഭവിക്കുന്നത് പലപ്പോഴും കുട്ടികളാണ്. കാരണം പെട്ടെന്ന് രോഗത്തേയും ആരോഗ്യ പ്രശ്‌നങ്ങളേയും പ്രതിരോധിക്കാനുള്ള കഴിവ് കുട്ടികളില്‍ ഇല്ലാതാവുന്നു. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതിനെല്ലാം പരിഹാരം കാണുന്നതിനും കുട്ടികളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു പാല്‍. പാല്‍ കഴിക്കുന്നത് കുട്ടികളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.കൂടാതെ ആഹാര സാധനമായ ബീറ്ററൂട്ടിലും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി എന്നിവ ധരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി ശരീരത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമ്പോള്‍ ഇതില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് തലച്ചോറിലേക്കുളള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും മറവിരോഗങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും.അതുപോലെ ഇത് മെറ്റബോളിസം ഉയര്‍ത്തുകയും ശരീരത്തില്‍ പവ്വര്‍ഫുള്‍ ആയ ആന്റിഓക്‌സിഡന്റുകള്‍ക്ക് സ്ഥാനം നല്‍കുകയും ചെയ്യുന്നു. മെറ്റബോളിസം ഉയരുന്നതുവഴി അമിത വണ്ണം ഒഴിവാക്കാനും സാധിക്കും. പോളിഫിനോള്‍സും ബീറ്റെയ്‌നും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ബീറ്റ്‌റൂട്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കല്‍സിനെ ചെറുക്കാനും പല രോഗാവസ്ഥകളെയും തരണം ചെയ്യാനും സഹായിക്കുന്നു.
https://www.facebook.com/Malayalivartha