നാല്‍പ്പതു ശതമാനം കരള്‍ രോഗങ്ങള്‍ക്കും കാരണം ആല്‍ക്കഹോള്‍

നാല്‍പ്പതു ശതമാനം കരള്‍ രോഗങ്ങളും ഉണ്ടാകുന്നത് മദ്യപാദനം മൂലമെന്ന് പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാല്‍പ്പതു ശതമാനം കരള്‍ രോഗങ്ങളിലും വില്ലനായി വരുന്നത് അമിത മദ്യപാനമാണ് എന്ന് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് (PHE) മുന്നറിയിപ്പു നല്‍കി. പുരുഷന്മാരില്‍ രോഗസാധ്യത സ്ത്രീകളേക്കാള്‍ ഇരട്ടിയാണ്. PHE ക്കു വേണ്ടി റിസര്‍ച്ച് നടത്തിയ പ്രൊഫസര്‍ ജൂലിയ വെര്‍ണിയയുടെ അഭിപ്രായത്തില്‍ പബ്ബുകളുടെ പ്രവര്‍ത്തന സമയം കൂടിയതും കൂടിയ അളവിലുള്ള മദ്യപാനവുമാണ് ഇതിനുകാരണം.
യൂറോപ്പില്‍, ഇംഗ്ലണ്ടിലാണ് മരണനിരക്ക് കൂടുതല്‍. യു.കെ.യില്‍ കരള്‍ രോഗം സംബന്ധിച്ച് മരണമടയുന്നവരുടെ എണ്ണം പകര്‍ച്ചവ്യാധിപോലെ ഏറിവരുകയാണ്. ഹൃദ്‌രോഗം കഴിഞ്ഞാല്‍ ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് കരള്‍ രോഗം മൂലമാണ്. 2001-2012 കാലഘട്ടത്തില്‍ കരള്‍ രോഗം ബാധിച്ചവരുടെ നിരക്ക് 7841-ല്‍ നിന്ന് 10,948 ആയി വര്‍ദ്ധിച്ചു-നാല്‍പ്പതു ശതമാനം വര്‍ദ്ധനയാണിത്. ഇതില്‍ 5 ശതമാനം മാത്രമാണ് പ്രതിരോധശേഷിക്കുറവുകൊണ്ട് ഉണ്ടായത്. കരള്‍ രോഗം ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങള്‍ മൂന്നാണ.് ആല്‍ക്കഹോളിന്റെ അമിത ഉപയോഗം, പൊണ്ണത്തടി, മഞ്ഞപ്പിത്തം എന്നിവയാണ്.
യുവാക്കളാണ് കരള്‍ രോഗത്തിന് അടിമപ്പെടുന്നതെന്നതാണ് ദു:ഖരമായ കാര്യമെന്നും വെര്‍ണിയ പറയുന്നു, മദ്യപാനത്തിന്റെ വിപത്തിനെക്കുറിച്ച് യുവാക്കളെ ബോധവാന്‍മാരാക്കുന്നതിന് ദേശീയതലത്തിലും പ്രാദേശികതലത്തിലും ബോധവത്ക്കരണം നടത്തേണ്ടത് അത്യാവശ്യമാണ്.
ബ്ലാക്ക്പൂളില്‍ 2001-03ലെയും 2010-12 ലെയും കണക്കനുസരിച്ച് പ്രതിവര്‍ഷം കരള്‍ രോഗംബാധിച്ച് മരിച്ചവരുടെ സംഖ്യ മാത്രം 58-ല്‍ നിന്ന് 64 ആയി ഉയര്‍ന്നു.2012-13 ല്‍ ബ്ലാക്ക്പൂളിലെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തവരുടെ എണ്ണം ഇംഗ്ലണ്ടില്‍ നിന്ന് മൊത്തം അഡ്മിറ്റ് ചെയ്തവരേക്കാള്‍ കൂടുതലായിരുന്നു.
ബ്രിട്ടീഷ് ലിവര്‍ട്രസ്റ്റിലെ ചീഫ് എക്‌സിക്യൂട്ടീവായ ആന്‍ഡ്രൂ ലാങ്‌ഫോര്‍ഡ്, PHE പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്തു പറഞ്ഞു- രോഗപ്രതിരോധവും, ബോധവത്ക്കരണവും ആദ്യഘട്ടത്തില്‍ തന്നെ ചിക്തസ തുടങ്ങേണ്ടതും മരണ നിരക്ക് കുറയ്ക്കുന്നതിന് അത്യന്താപേക്ഷിതമാണ്. രോഗം തിരിച്ചറിയാന്‍ വൈകുന്നതും ഇടക്ക് വെച്ച് ചികിത്സ മുടക്കുന്നതും മരണസംഖ്യ ഉയര്‍ത്തും.
മദ്യത്തിന് യൂണിറ്റിന് 50 പൈസ വില കൂട്ടുന്നതിന് NHS ഉം PHEയും ശുപാര്‍ശ ചെയ്യുന്നു. ദേശീയ തലത്തിലുള്ള ബോധവത്ക്കരണവും രോഗത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ മികച്ച ചികിത്സാ ലഭ്യതയും നടപ്പിലാക്കിയാല്‍ യുവാക്കളെ കരള്‍ രോഗത്തിന്റെ തീവ്രതിയില്‍ നിന്ന് രക്ഷിക്കാന്‍ തീര്‍ച്ചയായും കഴിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha