ഖത്തറിൽ കുടുങ്ങിയ 500ലേറെ ഇന്ത്യൻ പൗരന്മാരെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു....

ഖത്തറിൽ കുടുങ്ങിയ 500ലേറെ ഇന്ത്യൻ പൗരന്മാരെ ഇന്നലെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു. ന്യൂഡൽഹി ഉൾപ്പെടെയുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ഇവരെ തിരിച്ചയച്ചതെന്ന് ദോഹയിലെ ഇന്ത്യൻ എംബസി .
ഇന്ന് ഖത്തർ എയർവേയ്സിന്റെ രണ്ട് വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക് സർവീസ് നടത്താനിരിക്കുകയാണ്.
സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഖത്തറിൽ തുടരുന്ന ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും അപകടകരമായ വസ്തുക്കളെ സമീപിക്കരുതെന്നും എംബസി മുന്നറിയിപ്പ് നൽകി. മാർച്ച് 11ന് ഖത്തർ എയർവേയ്സ് വിമാനങ്ങളിലാണ് സന്ദര്‍ശകരെയും താത്കാലിക വിസയിൽ എത്തിയവരെയും തിരികെ എത്തിച്ചത്.
"
https://www.facebook.com/Malayalivartha
























