Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

പത്തനാപുരത്തൂന്ന് വെടിയൊച്ച...ക്ലിഫ് ഹൗസില്‍ കുലുങ്ങി പിണറായി ! ഗോവിന്ദാ AKG സെന്ററിന് ഷട്ടറിട്...മൊത്തം വെടി

10 MARCH 2026 05:01 PM IST
മലയാളി വാര്‍ത്ത

പത്തനാപുരത്തൂന്ന് വെടിയൊച്ച, എകെജി സെന്ററില്‍ കുലുങ്ങി വിറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗോവിന്ദാ...നമുക്കിട്ടുള്ള പണിയല്ലെ ആ വരുന്നതെന്ന് എകെജി സെന്ററിലും കൂട്ടമോങ്ങല്‍. ഗണേശന്റെ വെടിവഴിപാടിന് പാര്‍ട്ടി ആപ്പീസ് മൊത്തം മറുപടി പറയേണ്ട ഗതികേടിലേക്ക് സിപിഎം. കൊടുത്താല്‍ പത്തനാപുരത്തും കിട്ടും കമ്മികളെ. ഒരുവഴിക്കൂടെ വെളുപ്പിച്ച് ഒന്ന് മെനയാകാന്‍ സിപിഎം നോക്കുമ്പോഴാണ് ഗണേശന്‍ മന്ത്രി പണിവെച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പിണറായി കൂട്ടര്‍ക്ക് നാല് വഴിക്കൂടെയാണ് അടി. സ്ത്രീ പക്ഷക്കാരെന്ന് വാദിക്കുന്ന പിണറായി ഭരണകൂടത്തിന് ഗണേശനെതിരെ നടപടി എടുക്കേണ്ടി വരും. പ്രത്യേകിച്ച് രാഹുല്‍ വിഷയത്തില്‍ പിണറായി നേരിട്ട് ഇടപെട്ടാണ് കേസ് എടുത്തത്. ഇവിടെ മന്ത്രി പേഴ്‌സണല്‍ സ്റ്റാഫുകളെ ഉപയോഗിച്ച് ഭാര്യ ബിന്ദുവിനെ ആക്രമിക്കാനും മൊബൈല്‍ പിടിച്ച് വാങ്ങാനും ശ്രമിച്ചു. അവരെ കൈയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോയി. ഈ സാഹചര്യത്തില്‍ ഗണേശനെ വെളുപ്പിക്കാന്‍ പിണറായിയോ മാറ്റാരെങ്കിലുമോ നിന്നാല്‍ ജനം ചൂലുംകെട്ടിന് അടിക്കും.



രാഹുല്‍ വിഷയത്തില്‍ കാണിച്ച ശുഷ്‌കാന്തി ഗണേശന്റെ കാര്യത്തിലും കാണിക്കണമെന്ന് സൈബറിടം കത്തുന്ന പ്രതിഷേധം ഒരു വഴിക്കൂടെ ആഞ്ഞടിച്ച് തുടങ്ങിയത് സിപിഎമ്മിനെ വിറപ്പിക്കുന്നു. പാലക്കാട് എംഎല്‍എ രാജിവെക്കണം ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യത ഇല്ലെന്ന് ഓരോ ദിവസവും സിപിഎമ്മിന്റെ ഓരോ നേതാക്കളായിട്ട് രംഗത്ത് വന്നായിരുന്നു കുരച്ചോണ്ട് ഇരുന്നത്. പക്ഷെ ഗണേശന്റെ കാര്യത്തില്‍ വാ തുറക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. സ്ത്രീ ലമ്പടനെന്നാണ് രാഹുല്‍ മാങ്കൂട്ടത്തെ പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. ഗണേശന്‍ സ്ത്രീ ലമ്പടനെന്ന് എന്തുകൊണ്ട് പിണറായി പറയുന്നില്ല. ധാര്‍മ്മികതയുണ്ടെങ്കില്‍ ഗണേശനെ അടിച്ച് പുറത്താക്കണം സര്‍ക്കാര്‍. അതിന് വയ്യെങ്കില്‍ ഗണേശന്റെ ലീലാവിലാസത്തിന് വാതിലടച്ച് കാവല്‍ നില്‍ക്കുന്ന കമ്മികളെന്ന് ജനങ്ങളുടെ തെറി കേള്‍ക്കേണ്ടി വരും.



കാനഡയില്‍ നിന്ന് ഒരു ഇമെയില്‍ കിട്ടയപ്പോള്‍ ചാടിയിറങ്ങിയ ഇരട്ടച്ചങ്കന്‍ ബിന്ദു മേനോനും നീതി ഉറപ്പാക്കണം. അല്ലെഹ്കില്‍ പിള്ളേച്ചന്‍ കള്ളത്തരം കാണിച്ചൂന്ന് നാട്ടാര് പറയും....

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പെണ്ണ് കേസ് വെച്ച് സ്ത്രീപക്ഷം തള്ളിമറിച്ചവര്‍ക്ക് ഗണേശനെതിരെ നടപടി എടുക്കാതെ ജനത്തിന്റെ മുഖത്ത് നോക്കാന്‍ കഴിയില്ല. രാഹുലിന്റെ വിവാദം പൊട്ടി പുറപ്പെട്ട് വന്നപ്പോഴേ പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തി മാതൃക കാണിച്ചു യുഡിഎഫ്. അതേ മാതൃക സിപിഎമ്മില്‍ നിന്നും പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പു കാലത്ത് മുഖ്യമന്ത്രി പിണറായിക്കും ഇടതുമുന്നണിക്കും തലവേദന ആകുകയാണ് ഇപ്പോഴത്തെ വിവാദം. വിഷയം കോണ്‍ഗ്രസ് ഇതിനോടകം ഏറ്റുപിടിച്ചിട്ടുണ്ട്. തനിക്ക് നേരിട്ട ദുരനുഭവം മുഖ്യമന്ത്രിയുടെ മകളോട് പറഞ്ഞിരുന്നുവെന്നുമാണ് ഗണേശിന്റെ ഭാര്യ ബിന്ദു വെളിപ്പെടുത്തിയത്. മന്ത്രി ഗണേഷ് കുമാറിനെതിരെ ആരോപണങ്ങള്‍ ശരിവെക്കുമ്പോഴും നിയമ നടപടിക്കില്ലെന്ന നിലപാടിലാണ് ഭാര്യ ബിന്ദു മേനോന്‍. ഇത് ഗണേഷിന് ആശ്വസമാണ്. പക്ഷെ സിപിഎം തീച്ചൂളയിലാണ് കാട്ടുകോഴിയെ കൂട്ടിലടക്കാതെ നിവര്‍ത്തിയില്ല. സംഭവം ശനിയാഴ്ച നടന്നതാണ് അത് പൂഴ്ത്തിവെക്കുകയായിരുന്നു സര്‍ക്കാര്‍. വിഷയം കാട്ടുതീ പോലെ പടര്‍ന്നതോടെ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി പലരും രംഗത്തേക്ക്. അയ്യായിരം പേരോട് പ്രണയം ഉണ്ടെന്ന് പ്രതികരിച്ച് ഗണേഷ് രംഗത്തേക്ക് വന്നിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചമ്മിനാറി ചൂളിയായിരുന്നു നില്‍പ്. എനിക്ക് ഒരു കൂസലുമില്ലെന്നും തെറ്റുകാരനല്ലെന്നും കാണിക്കാനായിരുന്നു മാധ്യമങ്ങളെ ഫേസ് ചെയ്തത്. പക്ഷെ നാറി നാണംകെട്ടത് ഗണേഷിന്റെ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്നു. അയ്യായിരം പേരോട് തോന്നുന്നത് പ്രണയമല്ല ആ സൂക്കേടിന്റെ പേര് വേറെയാണ് മന്ത്രി. ഗണേശനേയും സിപിഎമ്മിനേയും വലിച്ചുകീറി ഈ വിഷയത്തില്‍ അഞ്ചു പാര്‍വതി പ്രബീഷ് പ്രതികരിച്ചിട്ടുണ്ട്. അത് കേട്ട് നോക്കാം....


ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോന്‍ രംഗത്തെത്തിയതിന് പിന്നാലെ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണന്‍ ഡിജിപിക്ക് പരാതി നല്‍കി. മന്ത്രി മറ്റൊരു സ്ത്രീയുമായി കിടക്ക പങ്കിട്ടതായും, അദ്ദേഹവും സ്റ്റാഫും ചേര്‍ന്ന് ഭാര്യ ബിന്ദു മേനോനെ ആക്രമിച്ചതായും പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി മന്ത്രിക്കും ബന്ധപ്പെട്ട സ്റ്റാഫിനെതിരെയും കേസെടുക്കണമെന്നാണ് യദു കൃഷ്ണന്റെ ആവശ്യം. മന്ത്രിയുടെ ഭാര്യ ബിന്ദു മേനോന്‍ തന്നെയാണ് ഈ വിഷയങ്ങള്‍ നേരില്‍ കണ്ടതെന്നും, തുടര്‍ന്ന് 112ലേക്ക് വിളിച്ച് വിവരമറിയിച്ചെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍, ഈ പരാതിയില്‍ അന്ന് തുടര്‍നടപടികളുണ്ടായില്ലെന്നും ഡിജിപിക്ക് നല്‍കിയ കത്തില്‍ യദു കൃഷ്ണന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മന്ത്രിയുടെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ച് ഭാര്യ തന്നെ തുറന്നുപറഞ്ഞ സാഹചര്യത്തില്‍, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു.

വാളകത്തെ വീട്ടില്‍വെച്ച് ഗണേഷ് കുമാറിനെ 'കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍' കണ്ടുവെന്ന് ബിന്ദു മേനോന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് തെളിവ് തന്റെ കയ്യിലുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. സംഭവം കണ്ടതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കൈക്കലാക്കാന്‍ ഗണേഷ് കുമാറിന്റെ സന്തത സഹചാരികള്‍ ശ്രമിച്ചുവെന്നും ബിന്ദു മേനോന്‍ പറഞ്ഞു. താന്‍ പോലീസിനെ വിളിച്ചതിന് പിന്നാലെ ആ സ്ത്രീയെ കാറില്‍ കയറ്റി വിട്ടു. തുടര്‍ന്ന് ഗണേഷ് കുമാര്‍ മുറിയില്‍ കയറി വാതില്‍ അടച്ചു. പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇടപെടാതെ പിന്‍വാങ്ങിയെന്നും ഗണേഷ് കുമാറിന്റെ ഭാര്യ ആരോപിച്ചിരുന്നു. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഭാര്യയുടെ ആരോപണത്തിന് പിന്നാലെ പൊലീസിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുകയെന്ന് സതീശന്‍ ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ഗണേഷ് കുമാറിന്റെ ഭാര്യയുടെ പരാതിയില്‍ പൊലീസ് എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കപ്പ് പിടിച്ചു പി ആര്‍ നടത്തിയില്ലേ, ആ കപ്പ് ഇപ്പോഴും മുഖ്യമന്ത്രിയുടെ കയ്യില്‍ ഇല്ലേ എന്നും സതീശന്‍ പരിഹസിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (45 minutes ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (54 minutes ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (1 hour ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (1 hour ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (1 hour ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (2 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (2 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (2 hours ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (2 hours ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (3 hours ago)

കൊച്ചിയില്‍ പാര്‍ക്ക് പുഴയിലേക്ക് ഇടിഞ്ഞ് താഴ്ന്നു  (3 hours ago)

തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (3 hours ago)

KERALA POLICE മെറ്റേണിറ്റി യൂണിഫോം;  (3 hours ago)

വിവാഹം വേണ്ടെന്നുവച്ചതിന് കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്  (3 hours ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (4 hours ago)

Malayali Vartha Recommends