സംസ്ഥാനത്ത് സമ്മിശ്ര കാലാവസ്ഥ..മാർച്ച് മാസം എത്തിയതോടെ ചൂടിൻ്റെ കാഠിന്യം വർദ്ധിക്കുകയാണ്... ഇന്ന് ഇടിമിന്നലോടുകൂടി...നേരിയ മഴയ്ക്ക് സാധ്യത..

സംസ്ഥാനത്ത് കനത്ത ചൂടും ഇടയ്ക്കിടെ മഴയുമെത്തുന്ന സമ്മിശ്ര കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. മാർച്ച് മാസം എത്തിയതോടെ ചൂടിൻ്റെ കാഠിന്യം വർദ്ധിക്കുകയാണ്. ഇന്ന് ഇടിമിന്നലോടുകൂടി. നേരിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്.കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിAൽ ഇന്ന് (10/03/2026) ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നൽ അപകടകാരികളാണ്.
അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്.
ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകൾക്കാണ് ഇന്ന് പച്ച അലർട്ടുള്ളത്.
https://www.facebook.com/Malayalivartha
























