വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...

മലപ്പുറം വണ്ടൂരിൽ കളിച്ചുകൊണ്ടിരിക്കെ കാണാതായ നാലുവയസ്സുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൂർ ശാന്തിനഗർ സ്വദേശി പ്രജിലിന്റെ മകൻ അനന്തുവാണ് മരിച്ചത്. വീടിന് സമീപത്തെ ആൾമറയില്ലാത്ത കിണറ്റിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അനന്തുവിനെ കാണാതായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് സമീപത്തെ ആൾമറയില്ലാത്ത കിണറ്റിൽ കുട്ടി വീണതായി കണ്ടെത്തിയത്.
ഉടൻ തന്നെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെ പന്ത് എടുക്കാൻ കിണറിന് സമീപത്തേക്ക് പോയപ്പോൾ കുട്ടി അബദ്ധത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിന്റെ ആഘാതത്തിലാണ് ശാന്തിനഗർ ഗ്രാമം. പതിനൊന്നരയോടെ കുഞ്ഞിനെ കണ്ടെത്തി പുറത്തെടുത്ത് വാണിയമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha























