Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം

11 MARCH 2026 11:07 PM IST
മലയാളി വാര്‍ത്ത

കുംഭമേളയിലെ വൈറല്‍ സുന്ദരി ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസ ഭോസ്‌ലെയും മഹാരാഷ്ട്ര സ്വദേശിയായ കാമുകന്‍ ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ നടന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, മന്ത്രി വി.ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി എ.എ.റഹിം എന്നിവരുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്രത്തിനു പുറത്തുള്ള ഗുരുമന്ദിരത്തില്‍ വച്ചായിരുന്നു വിവാഹം.

ഇന്നു രാവിലെ തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി ഇവര്‍ വിവാഹത്തിനു കുടുംബം തടസം നില്‍ക്കുന്നുവെന്നു പരാതിപ്പെട്ടിരുന്നു. ഒന്നര വര്‍ഷം മുന്‍പ് സമൂഹമാധ്യമത്തിലൂടെ ആരംഭിച്ച പ്രണയത്തിന് വീട്ടുകാര്‍ തടസ്സം നിന്നതോടെയാണ് ഇരുവരും പൊലീസ് സ്‌റ്റേഷനിലെത്തിയത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയാണ് മൊണലിസ. മഹാരാഷ്ട്ര സ്വദേശിയാണ് ഫര്‍മാന്‍ ഖാന്‍. ഇരുവരും തമ്മിലുള്ള ബന്ധത്തെ മൊണാലിസയുടെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നു. പിതാവ് മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുന്നതായി മൊണാലിസ പൊലീസിനോട് പറഞ്ഞു. അതിനാലാണ് സഹായംതേടി പൊലീസ് സ്‌റ്റേഷനിലെത്തിയത്. പരാതി നല്‍കിയശേഷം ഇരുവരും മടങ്ങുകയായിരുന്നു. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

പരാതി നല്‍കിയ ശേഷം ഇവര്‍ കൊച്ചിയിലേക്കു മടങ്ങിയെന്ന തരത്തിലാണു വാര്‍ത്ത വന്നത്. പിന്നീടാണു തിരുവനന്തപുരത്തു തന്നെ വിവാഹം നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ മൂന്നു നാലു ദിവസമായി സിനിമാ ഷൂട്ടിങ്ങിനായി ഇവര്‍ പൂവാറില്‍ ഉണ്ടായിരുന്നുവെന്നു സ്ഥലവാസി പറഞ്ഞു. മൊണാലിസ പിതാവിനൊപ്പം ജയകുമാര്‍ എന്ന ആളിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. നാട്ടിലേക്കു മടങ്ങാന്‍ വിമാനത്താവളത്തിലേക്കു പോകുന്നതിനിടെയാണ് മൊണാലിസയും സുഹൃത്തൃം തമ്പാനൂര്‍ സ്‌റ്റേഷനിലെത്തി വിവാഹം കഴിക്കാനുള്ള താല്‍പര്യം അറിയിച്ചത്. തുടര്‍ന്ന് ജയകുമാറിനെ വിവരം അറിയിക്കുകയും അദ്ദേഹം ഇടപെട്ട് ക്ഷേത്രത്തില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുകയുമായിരുന്നു.

 

വിവാഹശേഷം മൊണാലിസയും ഫര്‍മാന്‍ ഖാനും എം.വി.ഗോവിന്ദന്റെയും വി.ശിവന്‍കുട്ടിയുടെയും കാല്‍ തൊട്ടു വന്ദിച്ച് അനുഗ്രഹം തേടി. തുടര്‍ന്ന് വധൂവരന്മാര്‍ക്ക് നേതാക്കള്‍ ബൊക്കെ നല്‍കി.വിവാഹത്തിന് മൊണാലിസയുടെ പിതാവ് എതിരായിരുന്നതു കൊണ്ടാണു കേരളത്തില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നു മുഹമ്മദ് ഫര്‍മാന്‍ പറഞ്ഞു. കുറച്ചുനാളുകള്‍ കേരളത്തില്‍ തന്നെ തുടരാനാണ് ആലോചിക്കുന്നതെന്നും ഫര്‍മാന്‍ പറഞ്ഞു. താനും സിനിമാ നടന്‍ ആണെന്നും ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് പ്രണയം മൊട്ടിട്ടതെന്നും ഫര്‍മാന്‍ പറഞ്ഞു. മൊണാലിസയാണ് ആദ്യം പ്രണയം അറിയിച്ചത്. ആദ്യം എതിര്‍ത്തു. പിന്നീടാണ് പ്രണയത്തിലാകുന്നതെന്നും ഫര്‍മാന്‍ പറഞ്ഞു. കേരളം അതീവസുന്ദരമാണെന്നും വലിയ പിന്തുണയാണ് ഇവിടുത്തെ ആളുകള്‍ നല്‍കുന്നതെന്നും മൊണാലിസ പ്രതികരിച്ചു. ഗ്രാമത്തില്‍ ഒരാളെ വിവാഹം കഴിക്കാനാണ് കുടുംബം നിര്‍ദേശിച്ചത്. അത് ഇഷ്ടമല്ലാതിരുന്നതുകൊണ്ടാണ് പറ്റില്ലെന്ന് പറഞ്ഞതെന്നും മൊണാലിസ പറഞ്ഞു.

 

ജയകുമാറിന്റെ ബന്ധു പ്രവര്‍ത്തിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടിയാണ് മൊണാലിസയും പിതാവും ഇവിടെ എത്തിയിരുന്നത്. ഇന്നു മൊണാലിസയുടെ പിതാവിനെ പൊലീസ് വിളിച്ചുവരുത്തി ഇവര്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞിരുന്നു. എന്നാല്‍ സമ്മതമല്ലെന്നാണ് പിതാവ് അറിയിച്ചത്. തുടര്‍ന്ന് പ്രായപൂര്‍ത്തിയായ മൊണാലിസയെ സുഹൃത്തിനൊപ്പം വിടുകയായും വിവാഹത്തിന് സഹായം ചെയ്യുകയുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (53 minutes ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (1 hour ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (1 hour ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (1 hour ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (1 hour ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (1 hour ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (2 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (3 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (4 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (6 hours ago)

Malayali Vartha Recommends