നിശബ്‌ദ കൊലയാളിയായ ബ്രെയിന്‍ അറ്റാക്ക്

ഹാര്‍ട്ട് അറ്റാക്ക് പോലെ തന്നെ മലയാളികളുടെ ജീവനെടുക്കുന്നതില്‍ മുന്നിലാണ് ബ്രെയിന്‍ അറ്റാക്ക് എന്ന പക്ഷാഘാതവും. ഇന്ത്യയില്‍ പത്തു ലക്ഷത്തോളം പേര്‍ ഓരോ വര്‍ഷവും ഈ നിശബ്‌ദ കൊലയാളിക്ക് ഇരയാകുന്നുണ്ടെന്നാണ് കണക്ക്. ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ 80 ശതമാനം പക്ഷാഘാത രോഗികളും ഇന്ത്യയും ചൈനയും പോലുളള ഇടത്തരം രാജ്യങ്ങളില്‍ നിന്നാകുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കുന്നത്. ഇന്ന് ചെറുപ്രായക്കാരിലാണ് ഈ അസുഖം കണ്ടുവരുന്നത്.
തലച്ചോറിലേക്കുളള രക്തക്കുഴലില്‍ രക്തം കട്ടപിടിക്കുകയോ (ഇസ്‌കിമിക് സ്‌ട്രോക്) രക്തക്കുഴലുകള്‍ പൊട്ടുകയോ (ഹെമറേജിക് സ്‌ട്രോക്ക്) ചെയ്യുന്നതാണ് പക്ഷാഘാതത്തിന്റെ കാരണം. തലച്ചോറിലെ കോശങ്ങള്‍ക്ക് രക്തം ലഭിക്കാതെ വരുമ്പോള്‍ ആ ഭാഗത്തെ കോശങ്ങള്‍ നശിക്കുന്നു. തലച്ചോറിന്റെ ഇടതു ഭാഗത്തുണ്ടാകുന്ന പക്ഷാഘാതം ഇടതുഭാഗത്തേയും വലതുഭാഗത്തുണ്ടാകുന്ന പക്ഷാഘാതം വലതുഭാഗത്തേയും തളര്‍ത്തും.
കടുത്ത തലവേദന, കയ്യും കാലും തളരുക, ഒരു ഭാഗം മുഴുവന്‍ തളരുക, സംസാരിക്കാനും സംസാരം മനസ്സിലാക്കാനും ബുദ്ധിമുട്ടുണ്ടാക്കുക, കാഴ്‌ചയ്‌ക്ക് മങ്ങലുണ്ടാവുക, കാഴ്‌ച ഒരു ഭാഗത്തേയ്‌ക്ക് മാത്രമാകുക, ശരീരത്തിന്റെ ബാലന്‍സ് നഷ്‌ടപ്പെടുക, വേദന, സ്‌പര്‍ശം, ചൂട് തുടങ്ങിയവ മനസ്സിലാക്കാന്‍ കഴിയാതെ വരിക എന്നിവയാണു സാധാരണ ലക്ഷണങ്ങള്‍.
https://www.facebook.com/Malayalivartha