നിങ്ങൾ ഒരു ചെയിൻ സ്മോക്കർ ആണോ ? എന്നാൽ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും .പലരും ഒരു തമാശക്കാണ് പുകവലി തുടങ്ങുന്നത് എന്നാൽ അവസാനം അത് ഇല്ലാതെ പറ്റില്ലെന്ന അവസ്ഥയിൽ എത്തിച്ചേരുന്നു .ദിവസവും പത്തിൽ കൂടുതൽ സിഗരറ്റ് വലിച്ചു തള്ളുന്നത് ഒരു സ്റ്റൈൽ ആണ് പലർക്കും. എന്നാൽ ഈ സ്റ്റൈലാമാർ ഒന്നോർക്കുന്നത് നന്നായിരിക്കും ഈ പുകച്ചു തള്ളുന്നത് നിങ്ങളുടെ ജീവിതമാണെന്ന്.ക്യാന്‍സറാണ് പുകവലി വരുത്തി വയ്ക്കുന്ന വലിയൊരു രോഗം. തൊണ്ട, വായ, ലംഗ്‌സ് ക്യാന്‍സര്‍ സാധ്യത പുകവലിക്കുന്നവര്‍ക്കു കൂടുതലാണെന്നു പറയാം. ഇതിനു പുറമെ ശരീരത്തിന്റെ ഏതു ഭാഗത്തെ വേണമെങ്കിലും ക്യാന്‍സര്‍ ബാധിക്കാന്‍ പുകവലിയ്ക്കുന്നവര്‍ക്ക് സാധ്യത കൂടുതലാണ്.ശ്വാസം മുട്ടല്‍, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കും പുകവലി കാരണമാകും. നിക്കോട്ടിന്‍ സാധാരണമായുള്ള ശ്വസനപ്രക്രിയയെ തടയും.നിക്കോട്ടിന്‍ പല്ലുകളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിയ്ക്കുന്ന ഒന്നാണ്. ഇത് പല്ലുകള്‍ കേടു വരുന്നതിനും കറുക്കുന്നതിനും ഇട വരുത്തും.ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും പുകവലി വഴി വയ്ക്കും. കൊളസ്‌ട്രോള്‍ തോത് ഉയരുന്നത് പുകവലി കാരണമാകും. ഇത് രക്തപ്രവാഹത്തെ തടസപ്പെടുത്തും. ഹൃദയാഘാത സാധ്യത വര്‍ദ്ധിക്കും.സ്ത്രീയുടേയും പുരുഷന്റേയും പ്രത്യുല്‍പാദന ശേഷിയെ പുകവലി ദോഷകരമായി ബാധിയ്ക്കും. വന്ധ്യതയ്ക്കു വരെ കാരണമായേക്കാവുന്ന ഒരു ദുശീലമാണിത്.അണുബാധകള്‍ക്കും പുകവലി കാരണമാകും. സൈനസൈറ്റിസ്, ന്യൂമോണിയ പോലുള്ള രോഗങ്ങള്‍ പെട്ടെന്നു പിടികൂടാന്‍ ഈ ശീലം കാരണമാകും. ലംഗ്‌സിലും ശ്വാസകോശത്തിലും നിക്കോട്ടിന്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം ഈ കാര്യങ്ങൾ ഏറക്കുറെ നമുക്ക് ഓരോരുത്തർക്കും അറിയാവുന്നതാണ്.എന്നാൽ പുകവലിക്ക് വലിയ വില കൊടുക്കേണ്ടിവരുമെന്നു നാം പരസ്യം കാണാറുണ്ട് ആ വലിയ വില നമ്മുടെ കണ്ണുകൾ ആണെങ്കിലോ എന്ത് പറയുന്നു.. സംഗതി സത്യമാണ് പുകവലി കൊണ്ട് നമുക്ക് കാൻസർ മാത്രമല്ല ഉണ്ടാകുന്നതെന്ന് പുതിയ പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട് .. പാശ്ചാത്യ ഗവേഷകരാണ് പുവലി കണ്ണുകളെ ബാധിക്കുമെന്ന പുതിയ പഠനവുമായി രംഗത്ത് വന്നിരിക്കുന്നത് .അതായത് പുകവലി ശീലമാക്കിയവർക്കു മറ്റുള്ളവരെ അപേക്ഷിച്ചു രണ്ടിരട്ടി കാഴ്ച ശക്തി കുറയാനുള്ള സാധ്യത കൂടുതലാണ് .പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവർക്കു ചുവപ്പ്-പച്ച,നീല-മഞ്ഞ എന്നി നിറങ്ങൾ തിരിച്ചറിയാനുള്ള കഴിവ് വളരെ കുറവാണ് . ഇത് പതിയെപതിയെ കാഴ്ചശക്തിയെ ബാധിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നു .സിഗരറ്റ് പോലുള്ള ന്യൂറോടോക്;സിക് രാസവസ്തുക്കളാണ് ഈ തരാറിന് കാരണമാവുന്നത്. ഇത് തലച്ചോറിലെ പാളികളുടെ ശക്തിയും കട്ടിയും കുറയാൻ കാരണമാകുന്നു . തന്മൂലം പ്രതിരോധം കുറയുന്നു. ചിന്താശേഷിയും വിവേചനബുദ്ധിയേയും ഇത് സാരമായി ബാധിക്കുന്നു, ഇതാണ് കാഴ്ച തകരാറുകൾക്കു കാരണമാവുന്നത്.-പഠനത്തിന് നേതൃത്വം നല്‍കിയ സ്റ്റീവന്‍ സില്‍വര്‍സ്റ്റെയിന്‍ പറഞ്ഞു. ......