രക്ത പരിശോധനയിലൂടെ ആന്റിബയോട്ടിക് തിരഞ്ഞെടുക്കാം

ചികിത്സയ്ക്ക് ആന്റിബയോട്ടിക് ആവശ്യമുണ്ടോ എന്നറിയാന്‍ സഹായിക്കുന്ന പുതിയ രക്ത പരിശോധനയുമായി ഇസ്രായേലിലെ ഒരു കൂട്ടം ശാസ്ത്രജ്ഞന്‍മാര്‍ രംഗത്ത്. ബാക്ടീരിയ കാരണമാണോ വൈറസ് കാരണമാണോ രോഗം ഉണ്ടായതെന്നറിയാന്‍ ഈ പരിശോധനയിലൂടെ കഴിയും.
ഇപ്പോള്‍ നിലവിലുള്ള രീതികളില്‍ അണുബാധയുടെ കാരണം കണ്ടെത്താന്‍ ദിവസങ്ങള്‍ തന്നെ വേണം. വെറും രണ്ടു മണിക്കൂറിനുള്ളില്‍ ഫലം തരുന്ന പുതിയ പരിശോധന വൈദ്യശാസ്ത്ര രംഗത്ത് പ്രതീക്ഷയുണര്‍ത്തുന്നു.
ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണെങ്കില്‍ മാത്രമേ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാകൂ. ആവശ്യമുള്ള രോഗികള്‍ക്ക് ഏറ്റവും നേരത്തെ നല്‍കുവാനും അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതും തടയാനും ഈ പരിശോധന സഹായിക്കും.
അണുബാധ ഉണ്ടാകുമ്പോള്‍ രക്തത്തില്‍ കാണപ്പെടുന്ന പ്രോട്ടീനുകള്‍ കണ്ടെത്തുവാന്‍ സാധിച്ചതാണ് ഈ കണ്ടുപിടുത്തത്തിന്റെ വിജയം. ര്കതം ലാബുകളിലേക്ക് അയക്കുന്ന താമസം ഒഴിവാക്കുവാന്‍ രോഗിയുടെ കിടയ്ക്കക്കരികില്‍ തന്നെ പരിശോധന ചെയ്യുവാന്‍ കഴിയുന്ന രീതിയിലുള്ള ചെറിയ ഉപകരണം നിര്‍മ്മിക്കുവാനും ശ്രമിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha