ഹ്രസ്വദൃഷ്ടിക്ക് വെയില്‍ കൊള്ളുന്നത് ഉത്തമ പ്രതിവിധിയെന്ന് പുതിയ പഠനം

കുട്ടികള്‍ ഇനി വെയിലത്ത് കളിക്കുമ്പോള്‍ അവരെ വഴക്കുപറയാന്‍ വരട്ടെ. സൂര്യപ്രകാശമേല്‍ക്കുന്നത് കാഴ്ചയ്ക്ക് വളരെ നല്ലതാണ്. സൂര്യപ്രകാശമേറ്റ് കളിക്കുന്ന കുട്ടികളില്‍ ഹ്രസ്വദൃഷ്ടിക്കുള്ള സാധ്യത കുറയുമെന്നാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള വിശ്വാസം. അത് ഇപ്പോഴും ഫലപ്രദമാണെന്നാണ് പുതിയ പഠനങ്ങളും കാണിക്കുന്നത്. വിറ്റാമിന്‍ ഡിയുടെ അഭാവം കൊണ്ടുണ്ടാകുന്ന രോഗമാണ് ഹ്രസ്വദൃഷ്ടിയും റിക്കറ്റ്‌സും. സൂര്യപ്രകാശത്തില്‍ നിന്നും വിറ്റാമിന്‍ ഡി ലഭ്യമാകുന്നതിനാല്‍ ഹ്രസ്വദൃഷ്ടിയും റിക്കറ്റ്‌സുമകറ്റാന്‍ സൂര്യപ്രകാശം കൊള്ളുന്നത് ഉത്തമ പ്രതിവിധിയാണെന്നാണ് കണ്ടെത്തല്‍.
അടുത്തിടെ നടത്തിയ പഠനങ്ങളിലെല്ലാം സൂര്യപ്രകാശമേല്‍ക്കുന്ന കുട്ടികളില്‍ ഹ്രസ്വദൃഷ്ടി കുറഞ്ഞതായാണ് കണ്ടെത്തല്‍. അടുത്ത കാലത്ത് ലോകമെങ്ങും കുട്ടികളില്‍ ഹ്രസ്വദൃഷ്ടി വ്യാപകമായതിനെത്തുടര്‍ന്ന് നടത്തിയ പഠനങ്ങളിലാണ് അവര്‍ സൂര്യപ്രകാശം കൊള്ളുന്ന അവസരങ്ങള്‍ കുറഞ്ഞതായി കണ്ടത്. മുന്‍കാലങ്ങളില്‍ കുട്ടികള്‍ക്ക് യഥേഷ്ടം സൂര്യപ്രകാശം ലഭിക്കാന്‍ സ്‌കൂളിലെ ക്ലൂസ് മുറികള്‍ക്ക് പോലും വലിയ ജനാലകളാണ് നിര്‍മിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha