കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ബ്രോക്കോളി

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. ഒരു പുതിയ ഇനം ബ്രോക്കോളി കഴിച്ചാല്‍ രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറിച്ച് ഭയക്കേണ്ട ആവശ്യമില്ലെന്നാണ് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ബ്രിട്ടനിലെ ഇന്‍സ്റ്റി്റ്റിയൂട്ട് ഓഫ് ഫുഡ് റിസര്‍ച്ചിലെ ഗവേഷകരാണ് ബ്രോക്കോളിയുടെ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള് കഴിവു കണ്ടെത്തിയത്. രക്തത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള കഴിവു കണ്ടെത്തിയത്. രക്തത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുന്നതിന് സഹായകമാകും. ഗ്ലൂക്കോറഫാനിന്‍ എന്ന ഘടകം യഥേഷ്ടമുള്ളതാണ് ബ്രോക്കോളിക്ക് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായമാകുന്നത്.
130 പേര്‍ക്ക് ആഴ്ചയില്‍ സാധാരണ ഭക്ഷണത്തിനു പുറമെ 400 ഗ്രാം ബെനിഫോര്‍ട്ട് എന്ന പുതിയയിനം ബ്രോക്കോളി നല്‍കിയായിരുന്നു പഠനം. മൂന്നു മാസത്തിനു ശേഷം നടത്തിയ പരിഷോധനയില്‍ ഇവരുടെ രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ നില ആറു ശതമാനത്തിലധികം കുറഞ്ഞതായി കണ്ടെത്തി.
https://www.facebook.com/Malayalivartha