Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...

കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാകുന്നത് തടയാം

17 APRIL 2015 08:13 AM IST
മലയാളി വാര്‍ത്ത.

കിഡ്‌നി സ്‌റ്റോണ്‍ ഒഴിവാക്കി ആരോഗ്യത്തോടെ ജീവിക്കാന്‍ ആഹാരക്രമത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
വെള്ളം കുടി കുറയുന്നതും ഭക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാത്തതുമാണ് കിഡ്‌നി സ്‌റ്റോണിന് പ്രധാന കാരണങ്ങള്‍. ചൂട് കൂടുതലുള്ള കാലാവസ്ഥയില്‍ വെള്ളം ധാരാളം കുടിക്കണം. കിഡ്‌നി സ്‌റ്റോണ്‍ ഒഴിവാക്കി ആരോഗ്യത്തോടെ ജീവിക്കാന്‍ ആഹാരക്രമത്തില്‍ വളരെയേറെ ശ്രദ്ധിക്കണം.
ദിവസവും മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. പ്രത്യേകിച്ചു വേനല്‍ക്കാലത്തു ഇത് വളരെയധികം ശ്രദ്ധിക്കണം.
മൂത്രമൊഴിക്കണമെന്ന് ശങ്ക തോന്നിയാല്‍ പിടിച്ചു വയ്ക്കരുത്. ഉടന്‍ മൂത്രം ഒഴിക്കണം.
അമിതവണ്ണമുള്ളവര്‍ക്ക് കല്ല് ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ വണ്ണം കുറയ്ക്കുക.
പഴവര്‍ഗങ്ങള്‍ കൂടുതലായി കഴിക്കുന്നത് നല്ലതാണ്. ഇതില്‍ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലായതിനാല്‍ കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
വൃക്കയില്‍ കല്ലുള്ളവര്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇതില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. മൂത്രച്ചുടീല്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കും.
പഴവര്‍ഗങ്ങളില്‍ പൈനാപ്പിളാണ് കല്ലിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഉത്തമം. പൈനാപ്പിളിലുള്ള ചില എന്‍സൈമുകള്‍ വൃക്കയിലെ കല്ലിനെ പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ്.
ഏത്തപ്പഴം കഴിക്കുന്നതും നല്ലതാണ്. ഇതില്‍ വിറ്റാമിന്‍ ബി 6 ധാരാളമായി അടങ്ങിയിരിക്കുന്നു. ഫോസ്‌ഫോറിക് ആസിഡിന്റെ അളവ് കുറച്ച് ഓക്‌സലേറ്റ് കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത ഇതിലൂടെ കുറയ്ക്കും.
നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിഡ്രേറ്റ് കാത്സ്യം ഓക്‌സലേറ്റ് കല്ല് ഉണ്ടാകാനുള്ള സാധ്യത തടയും.
മുതിരയും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.
പാവയ്ക്ക മഗ്‌നീഷ്യം ഒക്കെ അടങ്ങിയിരിക്കുന്നതിനാല്‍ കല്ലുകളെ തടയാന്‍ ഫലപ്രദമാണ്.
ഒഴിവാക്കേണ്ട ആഹാരസാധനങ്ങള്‍
കാത്സ്യം ഓക്‌സലേറ്റ് കല്ലുള്ളവര്‍ പച്ചചീര, കാബേജ്, നട്‌സ്, ചോക്കലേറ്റുകള്‍, ചായ, കാപ്പി, ഇറച്ചി, മീന്‍, മുട്ട ഇവ അമിതമായി കഴിക്കരുത്. ചായയും കാപ്പിയും ഒരു ദിവസം രണ്ടു ചെറിയ കപ്പ് മാത്രം കുടിക്കുക.
യൂറിക് ആസിഡ് കല്ല് ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ ഇറച്ചി, മീന്‍, മുട്ട, കരള്‍ കോളിഫഌര്‍ എന്നിവ കൂടുതലായി ഉപയോഗിക്കരുത്.
കോളയില്‍പോലുള്ള ശീതളപാനീയങ്ങളില്‍ ഫോസ്‌ഫോറിക് ആസിഡിന്റെ അളവ് കൂടുതലാണ്. ഇത് വൃക്കയിലെ കല്ലിന് കാരണമാകാം.
സിട്രിക് ആസിഡ് സ്‌റ്റോണുള്ളവര്‍ തക്കാളി കഴിക്കരുത്. ഇതില്‍ അത്യാവശ്യമെങ്കില്‍ കുരു നീക്കം ചെയ്തു തക്കാളി കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാല്‍ കാത്സ്യം ഓക്‌സലേറ്റ് കല്ലുള്ളവര്‍ തക്കാളി കഴിക്കുന്നത് കല്ല് വീണ്ടും വരാനുള്ള സാധ്യത കുറയ്ക്കും.
അമിതമായി ഉപ്പ് അടങ്ങിയ സാധനങ്ങള്‍ കുറയ്ക്കുക.
കറുത്ത മുന്തിരിയിലും ഓക്‌സലേറ്റിന്റെ അളവ് കൂടുതലാണ്. അതിനാല്‍ ഓക്‌സലേറ്റ് കല്ലുള്ളവര്‍ ഇത് ഒഴിവാക്കണം.
നെല്ലിക്ക ഓക്‌സലേറ്റ് സ്‌റ്റോണുള്ളവര്‍ ഒഴിവാക്കുക.
മത്തങ്ങ, കൂണ്‍, വഴുതനങ്ങ ഇവയില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണ്.
എള്ളില്‍ ഓക്‌സലേറ്റിന്റെ അളവ് കൂടുതലാണ്. അമിതമായി ഇറച്ചി കഴിക്കുന്നവരില്‍ മൂത്രാശയ കല്ലിനുള്ള സാധ്യത കൂടുതലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവുമായി ഗതാഗത വകുപ്പ്.... പ്രതിദിന ലൈസന്‍സ് 40 ആക്കും  (4 minutes ago)

ജസ്‌ന തിരോധാന കേസില്‍ പിതാവ് ജയിംസ് ജോസഫ് ഫോട്ടോസ് അടക്കമുള്ള തെളിവുകള്‍ ഹാജരാക്കി.... സിബിഐ അവ അന്വേഷിച്ചിട്ടുണ്ടോയെന്നറിയാന്‍ കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു, പിതാവ് തെളിവുകള്‍ നല്‍കിയാല്‍  (22 minutes ago)

സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഐപിഎലില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വി... കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മിന്നും ജയം...  (1 hour ago)

സങ്കടം അടക്കാനാവാതെ... ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം....  (2 hours ago)

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി....  (2 hours ago)

കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്.  (2 hours ago)

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (7 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (7 hours ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (7 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (7 hours ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (7 hours ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (7 hours ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (8 hours ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (8 hours ago)

Malayali Vartha Recommends