കാന്‍സറിനെ തടയാന്‍ ബീറ്റ്റൂട്ട്

വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയായ ബീറ്റ്‌റൂട്ട് കേരളത്തിലെ ചന്തകളില്‍ സുലഭമായി ലഭിക്കുന്ന ഒരു പച്ചക്കറിയാണ്. ഇന്ത്യയില്‍ പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ബീറ്റ്‌റൂട്ട് പ്രധാനമായും കൃഷി ചെയ്യുന്നത്. ഒരു പച്ചക്കറി വിളയാണെങ്കിലും ചെടികള്‍ക്കു പച്ചനിറം നല്‍കുന്ന ക്ലോറോഫില്‍ ബീറ്റ്‌റൂട്ടില്‍ തെല്ലും ഇല്ല. ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ സയനിന്‍ ആണ് അതിന് പര്‍പ്പിള്‍ ക്രിംസന്‍ നിറം നല്‍കുന്നത്.
പല വിധ രോഗങ്ങള്‍ക്കും മനുഷ്യശരീരത്തിന്റെ ആരോഗ്യത്തിനും ബീറ്റ് റൂട്ട് അത്യുത്തമമാണ.് ബീറ്റ് റൂട്ടിന്റെ ഭക്ഷണയോഗ്യമായ ഭാഗം യഥാര്‍ഥത്തില്‍ ചെടിയുടെ വേരാണ്. പക്ഷെ ഇലയും ഭക്ഷണയോഗ്യമാണ്. ഇലയ്ക്കു കയ്പും, വേരിനു മധുരവുമാണ്. വേരില്‍ പഞ്ചസാര ധാരളമടങ്ങിയിരിക്കുന്നതിനാല്‍ പച്ചയ്ക്കും കഴിക്കാം. അത്യന്തം പോഷക ഗുണമുള്ള ബീറ്റ്‌റൂട്ടില്‍ കാല്‍സ്യം, ഇരുമ്പ്, വൈറ്റമിന്‍ എ, സി, ഫോളിക് ആസിഡ്, നാരുകള്‍, മാംഗനീസ്, പൊട്ടാസിയം എന്നിവ ധാരാളമായി ഉണ്ട്.്. 100 ഗ്രാം പച്ച ബീറ്റ് റൂട്ടില്‍ 43 കാലറി ഊര്‍ജവും രണ്ടുഗ്രാം പ്രോട്ടീന്‍, 10 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, മൂന്നു ഗ്രാം നാര് എന്നിവയും അടങ്ങിയിരിക്കുന്നു.
കരള്‍ സംബന്ധമായ രോഗങ്ങള്‍ക്കും കരളില്‍ നിന്നും വിഷാംശങ്ങളും മറ്റും നീക്കുന്നതിനും ബിറ്റ്‌റൂട്ട് ഉപകരിക്കുന്നു. ബീറ്റ് റൂട്ടിന് അതിന്റെ പ്രത്യേക നിറം നല്‍കുന്ന ബീറ്റാ സയനിന്‍ ചിലതരം കാന്‍സറിനെ തടയാന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നമ്മുടെ നാട്ടില്‍ സുലഭമല്ലാത്ത വെളുത്തതും, ഗോള്‍ഡന്‍ മഞ്ഞ നിറമുള്ളതുമായ ബീറ്റ് റൂട്ട് ഉണ്ടെങ്കിലും കാന്‍സറിനെ ചെറുക്കാന്‍ കഴിവുള്ള ബീറ്റാ സയനിന്‍ ചുവന്ന ബീറ്റ് റൂട്ടില്‍ മാത്രമാണുള്ളത്.
മനുഷ്യശരീരത്തിലെ ആന്റി ഓക്‌സിഡന്റിന്റെ അളവു കൂട്ടുവാന്‍ ബീറ്റ്‌റൂട്ടിലുള്ള നാരു സഹായിക്കുമത്രെ. വൈറ്റ് ബ്ലഡ് സെല്‍സിന്റെ അളവു കൂട്ടുവാനും ഇതു സഹായിക്കും. ബ്ലഡ് പ്രഷര്‍ കുറച്ച്, ഹൃദയാഘാതസാധ്യത കുറയ്ക്കാനും ബീറ്റ് റൂട്ട് സഹായിക്കുന്നതായി ഗവേഷണ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.ബീറ്റ്‌റൂട്ട് വാങ്ങുമ്പോള്‍ കഴിവതും വാടാത്തതും ഇലയോടുകൂടിയതുമായവ തെരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കണം. ഉറപ്പുള്ളതും മൃദുലവും പര്‍പ്പിള്‍ റെഡ് നിറമുള്ളതും ആയിരിക്കണം. ചുളിവു വീണതും, വാടിയ നിറം ഉള്ളതും വാങ്ങാതിരിക്കുക. ബീറ്റ് റൂട്ടിന്റെ നിറം കൈയില്‍ പറ്റിയാല്‍ നാരങ്ങാനീരു പുരട്ടിയാല്‍ മാറും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha