എച്ച്.ഐ.വി അണുബാധ ഇനി സ്വയം പരിശോധിച്ച് കണ്ടെത്താം

എയ്ഡ്‌സ് രോഗത്തിന് കാരണമായ എച്ച്.െഎ.വി. അണുബാധ സ്വയം കണ്ടെത്താന്‍ സഹായിക്കുന്ന പരിശോധനാ കിറ്റ് ബ്രിട്ടനിലെ വിപണിയിലെത്തി. രാജ്യത്ത് നിയമപരമായി അംഗീകരിക്കപ്പെട്ട ആദ്യ സ്വയംപരിശോധനാ കിറ്റാണിത്. ബയോഷുവര്‍ എച്ച്.െഎ.വി. സ്വയം പരിശോധനാ കിറ്റ് എന്ന പേരുള്ള ഇതുപയോഗിച്ച് 99.7 ശതമാനം കൃത്യതയോടെ 15 മിനിറ്റുകൊണ്ട് അണുബാധ കണ്ടെത്താനാവും. എച്ച്.െഎ. വി. അണുബാധ നേരത്തേ കണ്ടെത്താന്‍ ഉപകരണം സഹായിക്കും.
സമാനമായ മറ്റൊരു സ്വയം പരിശോധനാ കിറ്റ് 2012 മുതല്‍ അമേരിക്കയില്‍ ലഭ്യമാണ്. രക്തം, ഉമിനീര് എന്നിവ പരിശോധിച്ചാണ് ഈ ഉപകരണം 30 മിനിറ്റിനുള്ളില്‍ ഫലം ലഭ്യമാക്കുക. നിലവില്‍ ലാബുകളില്‍ നടത്തുന്ന രക്തപരിശോധനയുടെ ഫലം ലഭിക്കാന്‍ അഞ്ച് ദിവസം വരെ കാത്തിരിക്കേണ്ടതുണ്ട്.
എച്ച്. ഐ.വി. ബാധ നേരത്തേ കണ്ടെത്താനാവുന്നത് മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത കുറയ്ക്കും. കിറ്റ് ഉപയോഗിച്ച് നടത്തുന്ന രക്തപരിശോധന വഴിയാണ് അണുബാധ കണ്ടെത്തുന്നത്. എച്ച്.െഎ.വി. അണുബാധയോടുള്ള ശരീരത്തിന്റെ പ്രതികരണഫലമായുണ്ടാകുന്ന ആന്റിബോഡിയോട് പരിശോധനാ മരുന്ന് പ്രതിപ്രവര്‍ത്തിച്ചാണ് രോഗനിര്‍ണയം നടത്തുന്നത്. എച്ച്.െഎ.വി. ബാധിച്ചിട്ടുണ്ടെങ്കില്‍ ഉപകരണത്തില്‍ പര്‍പ്പിള്‍ നിറത്തിലുള്ള രണ്ട് രേഖകള്‍ പ്രത്യക്ഷപ്പെടും.
അണുബാധയുണ്ടായി മൂന്ന് മാസത്തിനുശേഷം കിറ്റ് ഉപയോഗിച്ച് നടത്തുന്ന പരിശോധനയിലൂടെയേ രോഗം കണ്ടെത്താനാവൂ. ഇതിനുമുമ്പുള്ള കാലയളവില്‍ ഉപകരണം ഫലപ്രദമാവില്ല. സ്വയം പരിശോധനയ്ക്ക് ശേഷം വിദഗ്ധരെ സമീപിച്ച് സ്ഥീരികരിക്കണമെന്നാണ് വിദഗ്ധരുടെ ഉപദേശം. ഓണ്‍ലൈന്‍ വഴിയാണ് പരിശോധനാ കിറ്റിന്റെ വില്പന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha