Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സൂക്ഷിക്കുക ! കേരളത്തിൽ ഏഴ് ലക്ഷത്തിലധികം പേർക്ക് ക്യാൻസർ രോഗം വരാൻ സാധ്യത, അർബുദ രോഗം പിടിപെടാനുള്ള സാധ്യത ഏറെയും അൻപത് വയസ്സിന് താഴെയുള്ളവർക്ക്, പാരമ്പര്യമായി കാൻസർ വരുമോ? വിശദമായി നോക്കാം...

22 APRIL 2023 03:20 PM IST
മലയാളി വാര്‍ത്ത

ലോകത്ത് രണ്ടാമത്തെ പ്രധാന മരണ കാരണമാകുന്ന രോഗമാണ് കാൻസർ അഥവാ അർബുദം. കേരളത്തിൽ ഏഴ് ലക്ഷത്തിലധികം പേർക്ക് അർബുദ രോഗം വരാനുള്ള സാധ്യത ...അൻപത് വയസ്സിന് താഴെയുള്ളവർക്കാണ് മറ്റുള്ളവരെ അപേക്ഷിച്ച് അർബുദ രോഗം പിടിപെടാനുള്ള സാധ്യത ഇപ്പോൾ കൂടുതലെന്ന് പുതിയ പഠനം. കാൻസർ രോഗ ശരാശരിയിൽ ദേശീയ ശരാശരിയേക്കാളും ഉയർന്ന നിലയിലാണ് കേരളം. വർഷത്തിൽ 60,000ത്തോളം അർബുദ രോഗികളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നതെന്നാണ് ഔദ്യോഗിക റിപ്പോർട്ട്.

മദ്യപാനം, ഉറക്കക്കുറവ്, പുകവലി, അമിതഭാരം, സംസ്കരിച്ച ഭക്ഷണത്തിൻറെ ഉയർന്ന തോതിലെ ഉപയോഗം എന്നിവയെല്ലാം വളരെ ചെറുപ്പത്തിൽ തന്നെ അർബുദം വരാനുള്ള അപകടസാധ്യത ഉയർത്തുന്നതായി ഗവേഷകർ പറയുന്നു. ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് ഏതാനും ദശാബ്ദങ്ങൾക്ക് മുൻപുള്ള ചെറുപ്പക്കാരെ അപേക്ഷിച്ച് ശരിയായ ഉറക്കം കിട്ടാത്ത അവസ്ഥയുണ്ടെന്നും പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഉറക്കക്കുറവും അമിതഭാരവുമാണ് അർബുദ സാധ്യത കൂട്ടുന്ന ഘടകങ്ങൾ


മനുഷ്യരുടെ പോഷണം, ജീവിതശൈലി, ശരീരഭാരം, പാരിസ്ഥിതികമായ ഘടകങ്ങൾ, ഉള്ളിലും ചുറ്റിലുമുള്ള സൂക്ഷ്മജീവികൾ എന്നിവയിലെല്ലാം അടുത്ത ഏതാനും ദശകങ്ങളിലായി വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു. ഇതെല്ലാം അർബുദ സാധ്യത വർധിപ്പിക്കുന്നുണ്ട്. ഓരോ തലമുറ കഴിയുമ്പോഴും അർബുദ രോഗ സാധ്യത ഉയരുന്നതായാണ് ഗവേഷകരുടെ നിഗമനം. പഠനത്തിൽ ഗവേഷകർ ഉൾപ്പെടുത്തിയ 14 തരം അർബുദങ്ങളിൽ എട്ടെണ്ണവും ദഹനസംവിധാനവുമായി ബന്ധപ്പെട്ടതാണ്.

നാം കഴിക്കുന്ന ഭക്ഷണം ഉള്ളിലെ ബാക്ടീരിയ അടക്കമുള്ള സൂക്ഷ്മജീവികളെ സ്വാധീനിക്കുന്നുണ്ടെന്നും ഇതിലുണ്ടാകുന്ന മാറ്റങ്ങൾ അർബുദം ഉൾപ്പെടെ പലവിധ രോഗങ്ങളിലേക്ക് നയിക്കാമെന്നും പഠനറിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. എന്നാൽ കുറഞ്ഞ, ഇടത്തരം വരുമാനക്കാരായ രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ആവശ്യത്തിന് ലഭ്യമല്ലാത്തത് അർബുദബാധയുടെ ദീർഘകാല പാറ്റേൺ നിർണയിക്കുന്നതിൽ തടസ്സമായതായി ഗവേഷകർ പറയുന്നു.

സ്ത്രീകളിൽ സാധാരണയായി കാണപ്പെടുന്നത് സ്തനം, വൻകുടൽ, ശ്വാസകോശം, സെർവിക്കൽ, തൈറോയ്ഡ് അർബുദങ്ങളാണ്. സ്തനാർബുദത്തെ കൂടാതെ ഗർഭാശയമുഖ കാൻസർ, വായിലെ കാൻസർ, അണ്ഡാശയ കാൻസർ, ഗർഭാശയ കാൻസർ എന്നിവയാണ് കേരളത്തിലെ സ്ത്രീകളിൽ ഏറ്റവും അധികമായി കാണപ്പെടുന്നത്. സ്ത്രീ ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ ആണ് സ്തനാർബുദം ഉണ്ടാവുന്നത്തിന്റെ പ്രധാന കാരണം.

ആർത്തവാരംഭം നേരത്തെ ആകുന്നതും ആർത്തവ വിരാമത്തിന് കാലതാമസം ഉണ്ടാകുന്നതും കുട്ടികളുടെ എണ്ണം കുറയുന്നതും കുട്ടികൾ ഉണ്ടാവാത്തതും ആദ്യ കുട്ടി 30 വയസ്സിന് ശേഷമാവുന്നതും മുലയൂട്ടൽ കുറയുന്നതും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നു. പാരമ്പര്യം അഞ്ച് ശതമാനം രോഗികളിലേ സ്തനാര്ബുദത്തിന് കാരണമാവുന്നുള്ളൂ

ശ്വാസകോശം, പ്രോസ്റ്റേറ്റ്, വൻകുടൽ, ആമാശയം, കരൾ അർബുദങ്ങളാണ് പുരുഷന്മാരിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്നത്.പ്രോസ്റ്റേറ്റ് അർബുദം ഈയിടെയായി നിരവധി പേരിലാണ് കണ്ടെത്തുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ കോശങ്ങളിൽ വികസിച്ച് ഒടുവിൽ മൂത്രവ്യവസ്ഥയെയും അതിൻെറ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുന്നതാണ് ഈ അർബുദം.

അഡ്വാൻസ് സ്റ്റേജിൽ ഈ അർബുദം പലപ്പോഴും ലക്ഷണങ്ങളൊന്നും കാണിക്കില്ല. മൂത്രത്തിൽ രക്തം, മൂത്രം പോകുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടൽ, അസ്ഥി വേദന എന്നിവയാണ് സാധാരണ കാണപ്പെടുന്ന പ്രോസ്റ്റേറ്റ് അർബുദ ലക്ഷണങ്ങൾ. ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും പുകവലി ഉപേക്ഷിച്ചും ഈ അർബുദത്തെ ഒരുപരിധിവരെ തടയാം.

ശ്വാസകോശ അർബുദം (Lung cancer)
പുകവലിയാണ് ശ്വസകോശാർബുദത്തിന് പ്രധാനമായി കാരണമാകുന്നതെങ്കിലും പുകവലി ശീലമില്ലാത്തവരെയും ഈ രോഗം ബാധിക്കാറുണ്ട്. ഏറ്റവും അപകടകരമായ അർബുദങ്ങളിൽ ഒന്നാണിത്. പുകയിലയുടെ ഉപയോഗം, പരിസ്ഥിതി മലിനീകരണം എന്നിവയെല്ലാം ശ്വാസകോശ അർബുദത്തിന് കാരണമാകുന്നു. ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന, തൊണ്ടയടപ്പ്, ശബ്ദത്തോടെയുള്ള ശ്വസനം, ഉമിനീരിലെ മാറ്റം, ചുമക്കുമ്പോൾ രക്തം വരിക എന്നിവ ശ്വാസകോശ അർബുദത്തിെൻറ സാധാരണ ലക്ഷണങ്ങളാണ്.

മലാശയ അർബുദം (Colorectal cancer)
വൻകുടൽ അല്ലെങ്കിൽ മലാശയത്തിലെ അർബുദമാണ് ഇത്. പ്രായമായവരിലാണ് ഈ അർബുദം ഏറെയും കണ്ടുവരുന്നത്. അമിതവണ്ണം, പുകവലി, മലവിസർജന രീതിയിലെ മാറ്റം എന്നിവയുള്ള വ്യക്തികളിൽ ഈ അർബുദ സാധ്യത ഏറെയാണ്. ശാരീരിക വ്യായാമമില്ലാത്ത ജീവിതം, പ്രായാധിക്യം, ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണത്തിെൻറ കുറവ്, റെഡ് മീറ്റും (ഉദാ: ബീഫ്) സംസ്കരിച്ച ഇറച്ചിയും അമിതമായി കഴിക്കുന്നതും ഈ രോഗസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. കുടുംബാംഗങ്ങളിലാർക്കെങ്കിലും നേരത്തെ വൻകുടലിലെ അർബുദം നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും ഏറെ ശ്രദ്ധിക്കണം. വയറുവേദന, മലാശയത്തിലെ രക്തസ്രാവം, മലവിസർജന രീതിയിലെ മാറ്റം, ശരീരഭാരം കുറയൽ തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടേക്കാം. 50 വയസ്സിനും അതിനുമുകളിലും പ്രായമുള്ള പുരുഷന്മാർ 5 മുതൽ 10 വർഷം കൂടുമ്പോൾ വൻകുടൽ പരിശോധന നടത്തണം.

കരളിനെ ബാധിക്കുന്ന അർബുദം (Liver cancer)
മഞ്ഞപ്പിത്തം, വിശപ്പ് കുറയൽ, വയർ വേദന എന്നിവ പലപ്പോഴും കരളിനെ ബാധിച്ച അർബുദത്തിൻെറ ലക്ഷണങ്ങളാകുന്നു. മദ്യപാനം ഒഴിവാക്കുക, പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ശരീര ഭാരം നിയന്ത്രിക്കുക, ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ ഈ അർബുദത്തിനുള്ള സാധ്യത കുറയ്ക്കും.

ഇവയാണ് പുരുഷൻമാരിൽ കാണപ്പെടുന്ന പ്രധാന അർബുദ വകഭേദങ്ങളെങ്കിലും മറ്റു ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെടുമ്പോഴും ഡോക്ടറെ സമീപിച്ച് യഥാസമയം സംശയം ദൂരീകരിക്കണം. ചികിത്സ ഒരിക്കലും നീട്ടിവെക്കരുത്. സമയബന്ധിതമായ മെഡിക്കൽ ഇടപെടൽ അർബുദ ചികിത്സയിൽ പ്രധാനമാണ്. രോഗം യഥാസമയം കണ്ടെത്താൻ കഴിയാത്തതാണ് അർബുദം മാരകമാകാനുള്ള ഒരു പ്രധാന കാരണം.

പാരമ്പര്യം മൂലമുള്ള കാൻസർ 5-10 ശതമാനം കാൻസർ രോഗികളിൽ ആണ് കാണുന്നത്. നൂറ് രോഗികളിൽ അഞ്ചോ പത്തോ പേർക്ക് മാത്രമേ പാരമ്പര്യം മൂലം കാൻസർ വരുന്നുള്ളൂ .കുടുംബത്തിൽ രണ്ടോ മൂന്നോ പേർക്ക് കാൻസർ വരുന്നത് കാണാറുണ്ട്. പക്ഷെ ഇവരിൽ പലർക്കും പുകവലി അല്ലെങ്കിൽ മദ്യപാന ശീലമുണ്ടാകുന്നതായി കാണുന്നുണ്ട് .കാൻസറിന് കാരണമായേക്കാവുന്ന ജനിതകമാറ്റത്തിന്റെ സാന്നിധ്യം കൊണ്ട് മാത്രം ഒരാൾക്ക് കാൻസർ വരണമെന്നില്ല. കുടുംബ പശ്ചാത്തലം ഉള്ളവർ മദ്യപാനം പുകവലി തുടങ്ങിയ ദുശ്ശീലങ്ങൾ ഒഴിവാക്കുക , വ്യായാമം ചെയ്യുന്നത് ശീലമാക്കുക , ആഹാരത്തിൽ ശ്രദ്ധിക്കുക , തടി കൂടാതെ ശ്രദ്ധിക്കുക എന്നിവയെല്ലാം പ്രധാനമാണ്.\

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (2 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (3 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (7 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (8 hours ago)

Malayali Vartha Recommends