അമിത ലോഡുമായെത്തിയ തടിലോറിയുടെ മുകളിലുണ്ടായിരുന്ന യുവാവിന് വൈദ്യുതാഘാതമേറ്റു...

അമിത ലോഡുമായെത്തിയ തടിലോറിയുടെ മുകളിലുണ്ടായിരുന്ന യുവാവിന് വൈദ്യുതാഘാതമേറ്റു. ചെങ്ങന്നൂർ സ്വദേശി സന്തോഷിനാണ്(58) വൈദ്യുതാഘാതമേറ്റത്. ഇയാളെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്തിട്ടുണ്ട്.
ഇന്നലെ രാത്രി 7.45ന് പുത്തൂർ മണ്ഡപം ജംഗ്ഷനിലാണ് സംഭവം നടന്നത്. കല്ലടയാറിന് സമീപം ഞാങ്കടവിൽ നിന്ന് ലോറിയിൽ തടി കയറ്റിയതാണ്. ഇത് റോഡിലേക്ക് കയറിയപ്പോൾ വൈദ്യുത കമ്പികളിലും മരക്കമ്പുകളിലും തട്ടാതിരിക്കാനായി മുകളിൽ വടിയുമായി കയറിയതാണ് സന്തോഷ്.
രണ്ടിടത്ത് വൈദ്യുതി ലൈനുകളിൽ തട്ടി വൈദ്യുതി തടസം നേരിട്ടു. പിന്നെയും മുന്നോട്ട് നീങ്ങിയ ലോറി പുത്തൂർ മണ്ഡപം ജംഗ്ഷനിലെത്തിയപ്പോഴാണ് സന്തോഷിന് വൈദ്യുതാഘാതമേറ്റത്. ലോറി നടുറോഡിൽ നിർത്തിയിട്ട ശേഷം പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ശ്രമകരമായിട്ടാണ് സന്തോഷിനെ താഴെയിറക്കിയത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ലോറി പുത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അമിതമായി തടി കയറ്റിയാണ് ലോറി വന്നതെന്ന് പൊലീസ് .
"
https://www.facebook.com/Malayalivartha
























