സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിയന്ത്രണമോ പവർകട്ടോ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിയന്ത്രണമോ പവർകട്ടോ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി .
വൈദ്യുതി ഉപഭോഗം വർധിച്ച സാഹചര്യത്തിൽ പവർകട്ട് വരുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ആശങ്ക വേണ്ടെന്നും വ്യക്തമാക്കി മന്ത്രി.
എൽപിജി ലഭ്യതയിലുണ്ടായ കുറവ് കാരണം ജനങ്ങൾ വ്യാപകമായി ഇൻഡക്ഷൻ അടുപ്പുകളെ ആശ്രയിക്കുന്നത് വൈദ്യുതി ഉപഭോഗം ഉയരാനായി കാരണമായിട്ടുണ്ട്. ഈ സാഹചര്യം വിലയിരുത്തുന്നതിനായി ഉന്നതതല യോഗം വിളിച്ചുചേർക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























