ഗൂഗിൾ മാപ്പ് വീണ്ടും ചതിച്ചു... തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ യുവാക്കൾ പിടിയിൽ

സുരക്ഷ ഉദ്യോഗസ്ഥർ കൈ കാണിച്ചെങ്കിലും.... തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ യുവാക്കൾ പിടിയിൽ. മൂന്ന് പേരാണ് പിടിയിലായത്. കന്റോൺമെന്റ് ഗേറ്റ് വഴി സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച് കയറ്റുകയായിരുന്നു.
സുരക്ഷ ഉദ്യോഗസ്ഥർ കൈ കാണിച്ചതോടെ കാർ വെട്ടിച്ചു. മൂന്ന് പേരും മദ്യപിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിന്റെ ഗേറ്റ് ശ്രദ്ധിച്ചില്ലെന്നും ഗൂഗിൾ മാപ്പ് നോക്കി വണ്ടി ഓടിച്ചപ്പോൾ തെറ്റിപ്പോയതാണെന്നും യുവാക്കൾ പറഞ്ഞു. എറണാകുളത്ത് നിന്നുള്ള യുവാക്കൾ കഴക്കൂട്ടത്തേക്കുള്ള യാത്രയിലായിരുന്നു ഈ സംഭവം.
"https://www.facebook.com/Malayalivartha





















