Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

അല്ലുവിന്റെ ആഡംബര തിയറ്ററില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രവും

13 MARCH 2026 11:46 PM IST
മലയാളി വാര്‍ത്ത

തെലുങ്ക് താരം അല്ലു അര്‍ജുന്‍ ഹൈദരാബാദില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച 'അല്ലു സിനിമാസ്' എന്ന തിയറ്റര്‍ സമുച്ചയം കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡോള്‍ബി സിനിമാ സ്‌ക്രീന്‍ ഉള്‍പ്പെടെയുള്ള വിസ്മയങ്ങളാണ് ഈ തിയറ്ററില്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍, സിനിമയെക്കാള്‍ ഉപരിയായി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് തിയറ്ററിന്റെ ചുവരുകളില്‍ പതിപ്പിച്ചിട്ടുള്ള സംവിധായകരുടെ ചിത്രങ്ങളാണ്.

തിയറ്റര്‍ ഹാളിലെ ചുവരില്‍ ലോകപ്രശസ്തരായ ഹോളിവുഡ് സംവിധായകര്‍ക്കൊപ്പം ഇന്ത്യന്‍ സിനിമയിലെ പ്രമുഖരുടെ ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ഇതില്‍ മലയാള സിനിമയെ പ്രതിനിധീകരിച്ച് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഓരോ സിനിമയിലും വേറിട്ട ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന എല്‍.ജെ.പിയുടെ സാന്നിധ്യം മലയാളി സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. മണിരത്‌നം, രാജ്കുമാര്‍ ഹിരാനി, വെട്രിമാരന്‍, പ്രശാന്ത് നീല്‍, ഋഷബ് ഷെട്ടി തുടങ്ങിയവരുടെ ചിത്രങ്ങളും ഈ നിരയിലുണ്ട്. അല്ലു സിനിമാസിലെ ചുവരുകള്‍ ഇന്ത്യന്‍ സിനിമയുടെ ഒരു 'മാപ്പ്' പോലെയാണ് തോന്നിപ്പിക്കുന്നത് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. മണിരത്‌നവും വെട്രിമാരനും ഹിരാനിയും പ്രശാന്ത് നീലുമൊക്കെ ഒരേ നിരയില്‍ നില്‍ക്കുമ്പോള്‍, അത് ഇന്ത്യന്‍ സിനിമയുടെ വൈവിധ്യത്തെയാണ് അടയാളപ്പെടുത്തുന്നത്. പ്രത്യേകിച്ച് മലയാളത്തില്‍ നിന്ന് ലിജോ ജോസ് പെല്ലിശ്ശേരിയെ മാത്രം തിരഞ്ഞെടുത്തത് അല്ലു അര്‍ജുന്റെയും ടീമിന്റെയും സിനിമാ കാഴ്ചപ്പാട് വ്യക്തമാക്കുന്നുണ്ട്. കേവലം ബോക്‌സ് ഓഫിസ് വിജയങ്ങള്‍ക്കപ്പുറം സിനിമ എന്ന കലാരൂപത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന 'മേക്കിങ് സ്‌റ്റൈലിനോടുള്ള' താല്പര്യമാകാം എല്‍ജെപിയെ അവിടെ എത്തിച്ചത്. എന്നാല്‍ സംവിധായകരുടെ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ അല്ലു അര്‍ജുന്റെ ടീം കാണിച്ച വിവേചനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

തമിഴിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ ഷങ്കറിനെ ഒഴിവാക്കി അറ്റ്‌ലീയെ ഉള്‍പ്പെടുത്തിയത് പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. കന്നഡ സിനിമയില്‍ വിപ്ലവം സൃഷ്ടിച്ച ഉപേന്ദ്രയെ ഒഴിവാക്കി ഋഷബ് ഷെട്ടിക്ക് ഇടം നല്‍കിയതും തെലുങ്ക് സിനിമയുടെ ഗതി മാറ്റിയ റാം ഗോപാല്‍ വര്‍മയെ തഴഞ്ഞതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. പ്രമുഖ സംവിധായകര്‍ക്ക് ആദരമര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെങ്കിലും ലിസ്റ്റ് അപൂര്‍ണമാണെന്നാണ് ആരാധകരുടെ പക്ഷം. പിതാവ് അല്ലു അരവിന്ദിനൊപ്പമാണ് അല്ലു അര്‍ജുന്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്. ഗീതാ ആര്‍ട്‌സ് എന്ന പ്രൊഡക്ഷന്‍ ഹൗസിന് പിന്നാലെ ഏഷ്യയിലെ തന്നെ കരുത്തുറ്റ സിനിമാ സംരംഭമായി 'അല്ലു സിനിമാസിനെ' മാറ്റാനാണ് ഇവരുടെ ലക്ഷ്യം. 'അല്ലു' എന്ന ബ്രാന്‍ഡിനെ ആഗോളതലത്തില്‍ എത്തിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം സംരംഭങ്ങളെന്ന് ഉദ്ഘാടന വേളയില്‍ അല്ലു അര്‍ജുന്‍ വ്യക്തമാക്കി. ഉദ്ഘാടന ദിവസം 'വാരണസി', 'രാമായണ' എന്നീ വരാനിരിക്കുന്ന ചിത്രങ്ങളുടെ ടീസറുകളും വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (4 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends