അമ്പമ്പോ...!! സീതപ്പഴത്തിനു ഇത്രയും ഗുണങ്ങളോ..!, ഒരു പഴം മതി ഈ രോഗങ്ങളെ ചെറുത്ത് നിര്‍ത്താന്‍

മിക്കവരുടെയും വീട്ടുവളപ്പില്‍ കണ്ടു വരുന്ന ഏറെ ഗുണങ്ങളഉള്ളതും രുചിയുള്ളതുമായി പഴലര്‍ഗമാണ് സീതപ്പഴം അഥവാ കസ്റ്റാര്‍ഡ് ആപ്പിള്‍. മിക്കവര്‍ക്കും ഏറെ ഇഷ്ടവുമാണ് ഈ ഫലം. ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും മെച്ചപ്പെട്ട ഹൃദയാരോഗ്യം ഉറപ്പാക്കാനും സീതപ്പഴം ഉത്തമമാണ്.
കൂടാതെ ആന്റി ഓക്സിഡന്റുകളും, വിറ്റാമിന്‍ സി യും ഇതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ കണ്ണിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതോടൊപ്പം, കണ്ണുകള്‍ക്കും ആന്തരിക സംവിധാനങ്ങള്‍ക്കും തണുപ്പ് നല്‍കുന്നു.
മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ വീക്കം തടയുന്നു. നാരുകളാല്‍ സമ്ബന്നമായതിനാല്‍ ദഹനക്കേട്, മറ്റ് ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ സുഖപ്പെടുത്താന്‍ സഹായിക്കുന്നു. ഇതിലെ കാത്സ്യം, മഗ്‌നീഷ്യം എന്നിവ എല്ലുകളെ ആരോഗ്യമുള്ളതും ശക്തവുമാക്കുന്നു.
ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവാണ് സീതപ്പഴത്തില്‍, അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് സുരക്ഷിതം. മാംഗനീസ്, പൊട്ടാസ്യം, വിറ്റാമിന്‍ സി തുടങ്ങിയ ധാതുക്കള്‍ കൂടുതലാണ്, ഇത് ഹൃദയത്തിലും രക്തചംക്രമണവ്യൂഹത്തിലും തടസ്സങ്ങള്‍ ഉണ്ടാവുന്നതിനെ പ്രതിരോധിക്കുന്നു.
https://www.facebook.com/Malayalivartha