ഒന്നര ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കൂ തലവേദനയകറ്റൂ

തലവേദന എന്നതു സര്‍വസാധാരണമായ ഒരു ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുന്നു. വ്യക്തികളുടെ ഉത്സാഹവും കാര്യക്ഷമതയുമെല്ലാം തകര്‍ക്കുന്ന തലവേദനയ്‌ക്ക് ഏറ്റവും മികച്ച ഔഷധം പച്ചവെള്ളമാണത്രെ. നെതര്‍ലാന്റ്‌സിലെ മാസ്‌ട്രിച്ചില്‍ നിന്നുള്ള ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ദിവസം ഒന്നരലിറ്റര്‍ വെള്ളമെങ്കിലും ഒരാള്‍ കുടിക്കണമത്രെ. ചെറിയ നിലയിലുള്ളതും ഗുരുതരവുമായ തലവേദന അനുഭവപ്പെടുന്ന നൂറുപേരെ പങ്കെടുപ്പിച്ചുകൊണ്ടാണു പഠനം നടത്തിയത്. മൂന്നു മാസത്തെ പഠനത്തില്‍ വെള്ളംകുടി തലവേദനയെ പമ്പകടത്തിയത്രെ. ജോലിത്തിരക്കുകളില്‍ പെട്ടു വെള്ളം കുടിക്കാനും ദാഹമകറ്റാനുമൊക്കെ സമയം ലഭിക്കാതെ പോകുന്നതു പതിവാകുമ്പോള്‍ ദാഹം തിരിച്ചറിയാന്‍ തന്നെ കഴിയാതെ വരുന്നു. ഈ പ്രശ്‌നമാണു തലവേദനയായി മാറിയത്. അധികം വെള്ളം കുടിക്കുന്നതുവഴി മാനസിക പിരിമുറുക്കം കുറയ്‌ക്കാനും സുഖനിദ്രയെ പുല്‌കാനും കഴിയുമത്രെ.
https://www.facebook.com/Malayalivartha