എല്ലാ തൊണ്ട വേദനയും കോവിഡല്ല; തൊണ്ട വേദന വന്നാൽ അറിഞ്ഞിരിക്കുക!

തൊണ്ട വേദന വന്നാൽ കോവിഡിനെ പേടിക്കേണ്ടതില്ല. എല്ലാവരുടെയും ഒരു പ്രധാന പ്രശ്നമാണ് തൊണ്ടവേദന. എന്നാൽ കോവിഡ് കാലത്തുവരുന്ന തൊണ്ട വേദന നമ്മിൽ ഭയമുളവാക്കുന്നു.. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നത്‌കോവിഡ്-19 ന്റെ പ്രധാന രോഗലക്ഷണങ്ങൾ പനി, ചുമ, ശ്വാസം മുട്ടൽ എന്നിവയാണ്. ഇതോടൊപ്പം കുളിർ, ശരീര വേദന, തൊണ്ട വേദന, മണവും രുചിയും നഷട്പ്പെടൽ, തലവേദന എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.എന്നാൽ എല്ലാ തൊണ്ടവേദനയും ഇതല്ല എന്നും കൂടെ ഓർക്കുക. തൊണ്ടവേദന പലതരത്തിൽ പ്രത്യക്ഷപ്പെടാം. ചെറിയ ചൊറിച്ചിൽ ഇടയ്ക്കിടെയുള്ള വേദന, തുടർച്ചയായുള്ള വേദന, നീറ്റൽ, പനി, ചുമ, കഫം, മൂക്കടപ്പ് എന്നിവയോടൊപ്പം വരുന്ന തൊണ്ടവേദന എന്നിങ്ങനെ നിസ്സാരമായത് മുതൽ ഡോക്ടറുടെ സേവനം ഉടൻ വേണ്ടി വരുന്നവ .
ഉയർന്ന പനി, തൊണ്ട പഴുക്കൽ എന്നിവ ബാക്ടീരിയൽ രോഗമാകാം. ഇതിന് ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചുള്ള ചികിത്സ വേണ്ടിവരും. തൊണ്ടനീറ്റൽ, നെഞ്ചെരിച്ചിൽ എന്നിവ ആസിഡ് റിഫ്ളക്സ് കൊണ്ടുമാകാം. ഭക്ഷണക്രമീകരണവും വ്യായാമവും മരുന്നുകളും കൊണ്ട് ഇത് ഭേദമാക്കാം ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങൾ ആണ്; സമീകൃതാഹാരം കഴിക്കുക.രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണുക.മദ്യം, പുകവലി എന്നിവ ഒഴിവാക്കുക. . പരിസര ശുചിത്വം പാലിക്കുക. തണുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. ഉപ്പുവെള്ളം കുലുക്കുഴിയുക. രോഗികളോട് സമ്പർക്കത്തിലേർപ്പെടരുത്. വ്യക്തി ശുചിത്വം പാലിക്കുക.
https://www.facebook.com/Malayalivartha