Widgets Magazine
23
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഛർദിലും തലകറക്കവും ഉണ്ടെന്ന് മാത്രം ഡോക്ടറോട്; ചികിത്സപ്പിഴവ് മൂലമാണ് മരണമെന്ന് ആരോപിച്ച് ബന്ധുക്കൾ: ട്യൂഷൻ സെന്ററിൽ വിദ്യാർഥികളെ പഠിപ്പിച്ചുകൊണ്ടിരിക്കെ ഛർദിയും ക്ഷീണവും അനുഭവപ്പെട്ട് ചികിത്സ തേടിയ അധ്യാപിക മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്: അശ്വതിയുടെ വയറ്റിൽ പഴുപ്പും, അണുബാധയും...


മുൻകാലങ്ങളിലെ തുലാവർഷത്തിലെ തുടർച്ചയെന്നോണം മേഘവിസ്‌ഫോടനങ്ങൾ; 2018ൽ വെള്ളം കയറാത്ത സ്ഥലങ്ങളെപ്പോലും മുക്കിക്കളഞ്ഞ മിന്നൽപ്രളയങ്ങൾ കേരളത്തിൽ എവിടെയും സംഭവിക്കാമെന്ന് മുന്നറിയിപ്പ്: ആശങ്കയിൽ കാലാവസ്ഥാവിദഗ്ദ്ധർ...


സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞു; നിവേദനം നൽകാനെത്തിയയാളെ ബിജെപി പ്രവർത്തകർ പിടിച്ചുമാറ്റി; പിന്നാലെ നിവേദനം വാങ്ങി മടക്കം


ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപതി മുർമു; സന്നിധാനത്ത് എത്തിയത് പൊലീസിന്‍റെ ഫോഴ്സ് ഗൂര്‍ഖാ വാഹനത്തിൽ...


സ്വര്‍ണ വിലയില്‍ കനത്ത ഇടിവ്..ബുധനാഴ്ച പവന്റെ വില 2,480 രൂപ കുറഞ്ഞ് 93,280 രൂപയായി..ഇതോടെ രണ്ട് ദിവസത്തിനിടെ പവന്റെ വില 4,080 രൂപ കുറഞ്ഞു..സ്വർണവില കനത്ത ചാഞ്ചാട്ടം നേരിടാനാണ് സാധ്യത..

പ്രമേഹരോഗിക്ക് ഡയറ്റ് ഡ്രിങ്കുകള്‍

08 AUGUST 2015 02:57 PM IST
മലയാളി വാര്‍ത്ത.

More Stories...

2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കുകയാണ് ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ് കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കും കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യം

  പാലക്കാട് 62കാരന് അമീബിക് മസ്തിഷ്‌കജ്വരം.... വയോധികനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി

പോളിയോ വൈറസ് നിർമ്മാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഇന്ന്...

സംസ്ഥാനത്ത് പോളിയോ നിർമ്മാർജനം ലക്ഷ്യമിട്ടുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ നടക്കും...

ശസ്ത്രക്രിയ വേണ്ടി വരികയോ അവയവങ്ങള്‍ മുറിച്ച് മാറ്റേണ്ടുന്ന സാഹചര്യം ഉണ്ടാകുകയോ ചെയ്താല്‍ സമ്മതപത്രം നിര്‍ബന്ധം... ചികിത്സയ്ക്കെത്തുന്ന രോഗിയുടെ സമ്മതപത്രം വാങ്ങുന്നതിന് മുമ്പ് ശരീരത്തിലെ അവയവങ്ങള്‍ മുറിച്ച് മാറ്റരുതെന്ന കര്‍ശന മാര്‍ഗരേഖ വേണമെന്ന് ആരോഗ്യ വകുപ്പിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം...

പ്രമേഹം മാറ്റാന്‍ ദിവസവും 600 കാലറി മാത്രം വരുന്ന ആഹാരം കഴിച്ചാല്‍ മതിയെന്നു വിശദമാക്കുന്ന ന്യുകാസില്‍ സര്‍വകലാശാലയുടെ ആഹാരചികിത്സയില്‍ ഡയറ്റ് ഡ്രിങ്കുകള്‍ക്കു വലിയ പ്രാധാന്യമാണുള്ളത്. ആഹാരം ദിവസവും 600 കലോറിയില്‍ താഴെയാകുമ്പോള്‍ വേണ്ടത്ര വിറ്റമിനുകളും പോഷണവും ശരീരത്തിനു ലഭിക്കാതാകും. ഇതു പരിഹരിക്കാന്‍ ഈ പോഷകങ്ങള്‍ ഡയറ്റ് ഡ്രിങ്കായി കഴിക്കേണ്ടി വരും.
പ്രമേഹരോഗിയുടെ ഒരു നേരത്തെ പ്രധാന ആഹാരത്തിനു പകരമായി കഴിക്കാന്‍ രൂപകല്‍പ്പന ചെയ്ത പാനീയരൂപത്തിലുള്ള ആഹാരമാണ് ഡയറ്റ് ഡ്രിങ്ക്. എന്നാല്‍ ഡയറ്റ് ഡ്രിങ്കുകളെമാത്രം കേന്ദ്രീകരിച്ച് പ്രമേഹരോഗി ആഹാരക്രമം ചിട്ടപ്പെടുത്തരുതെന്നും ഓര്‍മിക്കുക.
പ്രമേഹവും ഡയറ്റ് ഡ്രിങ്കും
പ്രമേഹം നിയന്ത്രിക്കുന്നതില്‍ മെഡിക്കല്‍ ന്യൂട്രീഷന്‍ തെറപ്പി (എംഎന്‍ടി)ക്കു വലിയ പ്രാധാന്യമുണ്ടെന്ന് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. രക്തത്തിലെ ഗ്ലൂക്കോസ് ശരിയായ അളവില്‍ നിലനിര്‍ത്തുക, ശരിയായ ശരീരഭാരം നിലനിര്‍ത്തുക, രക്തത്തിലെ കൊഴുപ്പ് ശരിയായി ക്രമീകരിക്കുക, പ്രമേഹസങ്കീര്‍ണതകള്‍ ഒഴിവാക്കുക എന്നീ പ്രത്യേകലക്ഷ്യങ്ങള്‍ മുമ്പില്‍ കണ്ട് ആഹാരം നിയന്ത്രിക്കുന്നവരില്‍ ഡയറ്റ്് ഡ്രിങ്കുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.
പോഷകങ്ങള്‍ എല്ലാം ചേര്‍ത്ത്
ഊര്‍ജം കുറച്ച് ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ എളുപ്പം ലഭ്യമാകുന്ന വിധത്തില്‍ തയാറാക്കുന്ന പാനീയങ്ങളാണ് ഡയറ്റ് ഡ്രിങ്കുകള്‍. അമിതഭാരമുള്ള പ്രമേഹരോഗികള്‍, പ്രമേഹം വരുന്നതിനു തൊട്ടുമുമ്പുള്ള അവസ്ഥ(പ്രീഡയബറ്റിക്)യിലുള്ളവര്‍ ഇവര്‍ക്കെല്ലാം ഡയറ്റ് ഡ്രിങ്കുകള്‍ ഏറെ ഗുണകരമാണ്. എല്ലാ പോഷകങ്ങളും സൂക്ഷ്മപോഷകങ്ങള്‍ ഉള്‍പ്പെടെ നിശ്ചിതഅളവില്‍ രോഗിക്കു ലഭ്യമാകത്തക്കവിധമാണ് ഡയറ്റ് ഡ്രീങ്കുകള്‍ തയാറാക്കുന്നത്. ശരീരഭാരം കൂടിയവരില്‍ ഇതൊരു മീല്‍ റീപ്ലേസ്‌മെന്റ് (പകരം വയ്ക്കാവുന്ന ആഹാരം) കൂടിയാണ്.
ഡയറ്റ് ഡ്രിങ്ക് കഴിക്കുമ്പോള്‍
ഡയറ്റ് ഡ്രിങ്കുകള്‍ കഴിക്കുന്ന പ്രമേഹരോഗികള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ദിവസം ഒരു നേരം മാത്രമേ ഡയറ്റ് ഡ്രിങ്ക് കഴിക്കാവൂ. ആ ദിവസത്തെ ഒരു പ്രധാനഭക്ഷണത്തിനു പകരമായാണിതു കഴിക്കേണ്ടത്.
ഒരു സാധാരണ പ്രമേഹരോഗിക്ക് ഒരു ദിവസം ആഹാരത്തില്‍ നിന്നു ലഭിക്കേണ്ട ഊര്‍ജം 1500 കലോറിയാണ്. എന്നാല്‍ വണ്ണമുള്ള പ്രമേഹരോഗിക്ക് 1200 കലോറി കലോറി മതിയാകും. മെലിഞ്ഞവര്‍ക്ക് 1800 ആയാലും കുഴപ്പമില്ല. പുരുഷന്‍മാരിലും സ്ത്രീകളിലും ഈ കലോറി വ്യത്യാസപ്പെടാം.
പ്രധാനഭക്ഷണങ്ങളായ പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം ഇവയിലൂടെ 400 കലോറി വീതം ഊര്‍ജമാണ് സാധാരണ ലഭിക്കുന്നത്. അപ്പോള്‍ ആകെ കലോറി 1200 ആയിക്കഴിഞ്ഞു. ശേഷിക്കുന്ന 300 കലോറി ഊര്‍ജം ലഭിക്കേണ്ടത് രണ്ടുനേരം കഴിക്കുന്ന സ്‌നാക്കുകളിലൂടെയാണ്. ഇതില്‍ 400 കലോറി ഊര്‍ജം ലഭിക്കുന്ന ഒരു പ്രധാനഭക്ഷണത്തിനു പകരമാണ് ഡയറ്റ് ഡ്രിങ്കിന്റെ സ്ഥാനം. കഴിയുമെങ്കില്‍ അത്താഴത്തിനു പകരമായി ഇതു കഴിക്കാം.
ഒരു ദിവസം 600 കലോറി എന്നു നിശ്ചയിക്കുമ്പോള്‍ ഒരു നേരത്തെ ആഹാരത്തിനു പകരമായി 200 കലോറി കിട്ടത്തക്കവിധം ഡയറ്റ് ഡ്രിങ്ക് ക്രമീകരിക്കാം. 400 കലോറി വരുന്ന രീതിയില്‍ മറ്റ് ആഹാരവും കഴിക്കണം. എന്നാല്‍ ദിവസം 600 കലോറി മാത്രം ആഹാരം എന്നത് പ്രമേഹരോഗിയെ സംബന്ധിച്ച് ആരോഗ്യകരമായി അഭികാമ്യമല്ല.
ഡയറ്റ് ഡ്രിങ്ക് കഴിക്കുന്നതിനൊപ്പം ദിവസം നാലോ അഞ്ചോ സെര്‍വിങ്ങുകളിലൂടെ നാരുകളടങ്ങിയ പച്ചക്കറികളും കഴിക്കണം. ഒരു സെര്‍വിങില്‍ 50 ഗ്രാം പച്ചക്കറികള്‍ ഉള്‍പ്പെടുത്തിയാല്‍ അഞ്ചു സെര്‍വിങ്ങുകളാകുമ്പോള്‍ 250 ഗ്രാം പച്ചക്കറി ദിവസവും ആഹാരത്തിലുള്‍പ്പെടുത്താനാകും. ഗര്‍ഭിണികളായ പ്രമേഹരോഗികള്‍, രോഗസങ്കീര്‍ണതയുള്ളവര്‍ ഇവരെല്ലാം ഡയറ്റ് ഡ്രിങ്കുകളെ ആശ്രയിക്കുന്നത് അഭികാമ്യമല്ല.
ഡയറ്റ് ഡ്രിങ്കിന്റെ ചേരുവകള്‍
ഡയറ്റ് ഡ്രിങ്കിന്റെ ചേരുവകള്‍ ഇന്ന് വിപണിയിലും ലഭ്യമാണ്. എന്നാല്‍ കൂടൂതല്‍ പോഷകപ്രദമായി രുചികരമായി അവ വീട്ടില്‍ തയാറാക്കാം. തവിടു നീക്കാത്ത ധാന്യങ്ങളാണ് പ്രധാന ചേരുവ. ഓട്‌സ്, നുറുക്കുഗോതമ്പ്, അവില്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. ഇതിനൊപ്പം കൊഴുപ്പു കുറഞ്ഞ പാല്‍, അണ്ടിപ്പരിപ്പുകള്‍, തൈരു പോലുള്ള പ്രോബയോട്ടിക് ആഹാരം (പ്രോബയോട്ടിക് ആഹാരം പ്രതിരോധശക്തിയെ വര്‍ധിപ്പിക്കുന്നു)എന്നിവയും ചേര്‍ക്കുന്നു. ഡയറ്റ് ഡ്രിങ്കില്‍ പഞ്ചസാര ചേര്‍ക്കേണ്ടതില്ല. പകരം ഉണക്കമുന്തിരി ചേര്‍ക്കാവുന്നതാണ്.

ഡയറ്റ്ഡ്രിങ്ക് കഴിച്ചിട്ടും വിശപ്പു ശമിക്കാത്ത പ്രമേഹരോഗികള്‍ക്ക് അതിനുശേഷം പച്ചക്കറി സാലഡോ, സൂപ്പോ കഴിക്കാം. തക്കാളി, ഉള്ളി, വെള്ളരിക്ക തുടങ്ങി ജലാശാം കൂടുതലുള്ള തരം പച്ചക്കറികളാണ് ഇതിനനുയോജ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്യൂട്ടീഷ്യനായ യുവതിയെ അഞ്ച്‌പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (4 hours ago)

മാളികപ്പുറം ക്ഷേത്രത്തിന് മുന്നില്‍ രാഷ്ട്രപതി തൊഴുതു നില്‍ക്കുന്ന ചിത്രം എക്‌സില്‍ നിന്ന് പിന്‍വലിച്ചു  (4 hours ago)

ജനിച്ചത് പെണ്‍കുഞ്ഞായതിനാല്‍ യുവതിയോട് കാട്ടിയ ക്രൂരതകള്‍  (5 hours ago)

കേരളത്തില്‍ ഇനി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുണ്ടാകില്ലെന്ന് ഇ പി ജയരാജന്‍  (5 hours ago)

ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും പുതിയ പദവി  (5 hours ago)

ക്ലിഫ് ഹൗസിന് മുന്നില്‍ സമരം കടുപ്പിച്ച് ആശ പ്രവര്‍ത്തകര്‍  (6 hours ago)

27 കാരി ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ കുടുംബം  (7 hours ago)

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ ചരിത്ര നേട്ടമാകാന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ; പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്വാസകോശം മാറ്റിവയ്ക്കുന്നത് ആദ്യമായി  (8 hours ago)

ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡും രാജിവെയ്ക്കണമെന്ന് കെസി വേണുഗോപാല്‍ എം പി  (8 hours ago)

മന്ത്രിയും സര്‍ക്കാരും എന്തിന് രാജി വെക്കണം: ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കട്ടെയെന്ന് വെള്ളാപ്പള്ളി നടേശന്‍  (9 hours ago)

വീടിനു സമീപത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരന് നേരെ തെരുവുനായുടെ ആക്രമണം  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തെ പൂട്ടാന്‍ ഐ പി എസ്സുകാരിയെ ഇറക്കി അതും ചീറ്റി ; പിണറായി വിജയന്റെ എല്ലാക്കാളിയും പൊളിച്ച് പാലക്കാട് എം എല്‍ എ !! നാണമുണ്ടോ വിജയാ ഇമ്മാതിരി ഊച്ചാളിത്തരം കാണിക്കാനെന്ന് ജനങ്ങളുടെ കൂ  (9 hours ago)

ക്ലിഫ് ഹൗസിലേക്ക് ഇരച്ചെത്തി ആശാപ്രവര്‍ത്തകര്‍; ജലപീരങ്കി പ്രയോഗിച്ച് പോലീസ്; പൊലീസ് ജീപ്പിനെ തടഞ്ഞ് സമരക്കാര്‍  (9 hours ago)

ഒപ്പം താമസിച്ചിരുന്ന യുവതികളുടെ വസ്ത്രംമാറുന്ന ദൃശ്യം പകര്‍ത്തി അശ്ലീല സൈറ്റിലിട്ടു  (10 hours ago)

ഛർദിലും തലകറക്കവും ഉണ്ടെന്ന് മാത്രം ഡോക്ടറോട്; ചികിത്സപ്പിഴവ് മൂലമാണ് മരണമെന്ന് ആരോപിച്ച് ബന്ധുക്കൾ: ട്യൂഷൻ സെന്ററിൽ വിദ്യാർഥികളെ പഠിപ്പിച്ചുകൊണ്ടിരിക്കെ ഛർദിയും ക്ഷീണവും അനുഭവപ്പെട്ട് ചികിത്സ തേടിയ  (11 hours ago)

Malayali Vartha Recommends