കോണ്ടം ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മറന്നുപോകരുത്... ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടാന്‍ സാധ്യത കൂടുതലാണ്

ലൈംഗിക ബന്ധത്തിനിടെ ഗര്‍ഭ നിരോധന മാര്‍ഗമായ കോണ്ടം ഉപയോഗിക്കുന്നത് ഇപ്പോള്‍ സര്‍വ്വസാധാരണമാണ്. ഗര്‍ഭധാരണത്തിന് ഒപ്പം തന്നെ ലൈംഗിക രോഗങ്ങള്‍ പകരുന്നത് ഒഴിവാക്കാനും ഏറ്റവും നല്ല മാര്‍ഗമായാണ് കോണ്ടത്തിനെ ആളുകള്‍ കാണുന്നത്.
എന്നാല്‍ കോണ്ടം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കോണ്ടത്തിന് തകരാറുണ്ടോ എന്ന് പരിശോധിക്കണം. ചിലപ്പോള്‍ ഇതില്‍ ചെറിയ ദ്വാരങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത് ഗര്‍ഭധാരണ സാദ്ധ്യതയും, ലൈംഗിക രോഗങ്ങള്‍ പകരുന്നതിനുള്ള സാദ്ധ്യതയും വര്‍ദ്ധിപ്പിക്കുന്നു. ഉപയോഗിക്കുന്നതിന് മുന്‍പ് കോണ്ടം നന്നായി പരിശോധിച്ച് ദ്വാരങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക.
ചിലയാളുകള്‍ ലൈംഗിക ബന്ധത്തിന്റെ തുടക്കത്തില്‍ കോണ്ടം ഉപയോഗിക്കില്ല. ഇങ്ങനെ ചെയ്യുന്നത് ലൈംഗിക രോഗങ്ങള്‍ പിടിപെടാന്‍ കാരണമായേക്കും. ലൈംഗികബന്ധം പൂര്‍ത്തിയാകുന്നതിന് മുമ്ബ് കോണ്ടം ഊരിമാറ്റുന്നതും ഈ സാദ്ധ്യത വര്‍ദ്ധിപ്പിക്കും. ലൈംഗിക ബന്ധം അവസാനിക്കുന്നത് വരെ നിര്‍ബന്ധമായും കോണ്ടം ധരിക്കുക.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ കോണ്ടം പൊട്ടിപ്പോകാനുള്ള സാദ്ധ്യതയുണ്ട്. ഒരേ സമയം ഒന്നിലധികം കോണ്ടം ഒരിക്കലും ഉപയോഗിക്കരുത്.തണുപ്പുള്ള, നനവില്ലാത്ത സ്ഥലത്ത് വേണം ഇവ സൂക്ഷിക്കാന്‍. അല്ലെങ്കില്‍ കേടാവും. അത് ധരിക്കാനും പ്രയാസമായിരിക്കും.കോണ്ടത്തിന്റെ നിറം മാറിയാല്‍ അവ ഉപയോഗിക്കരുത്. അത് രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും.
കോണ്ടം ഉപയോഗവുമായി ബന്ധപ്പെട്ട്കുറേ തെറ്റിദ്ധാരണകളുമുണ്ട്. കോണ്ടം ഉപയോഗിക്കുന്നത് ലൈംഗികബന്ധത്തില്‍ വേണ്ടത്ര തൃപ്തിനല്‍കില്ലെന്ന് കരുതുന്ന വലിയ വിഭാഗമുണ്ട്. എന്നാല്‍, സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് കോണ്ടം ഉപയോഗിക്കുന്നത് നല്ലതാണ് എന്നാണ് മിക്ക ഡോക്ടര്‍മാരും പറയുന്നത്.
https://www.facebook.com/Malayalivartha