യോഗയിലൂടെ സുഖകരമായ ജീവിതം

തിരക്കു പിടിച്ച ആധുനിക സമൂഹത്തില്‍ പല തരത്തിലുള്ള മാനസിക-ശാരീരിക രോഗങ്ങളാല്‍ വലയുകയാണ് ജനങ്ങള്‍. എന്നാല്‍ മരുന്നുകള്‍കൊണ്ടുമാത്രം പൂര്‍ണ്ണമായി മാറ്റാന്‍ കഴിയുന്നവയല്ല അവയൊന്നും. ഇവിടെയാണ് യോഗയുടെ പ്രസക്തി. യോഗയില്‍ പറയുന്ന വിവിധ ആസനങ്ങളിലൂടേയും, ശ്വസന പ്രക്രിയയിലൂടേയും മനസിന്റേയും, ശരീരത്തിന്റേയും പ്രതിരോധ ശക്തി മെച്ചപ്പെടുത്താന്‍ കഴിയും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ യോഗയിലൂടെ സാധിക്കുന്നു. ഇതു കൂടാതെ ആസ്‌ത്മ ഉള്‍പ്പെടേയുള്ള ശ്വാസ കോശ രോഗങ്ങള്‍ ഭേദമാക്കുന്നതിനും യോഗ സഹായകമാണ്. പിരിമുറുക്കം ഉള്‍പ്പെടേയുള്ള മാനസിക രോഗങ്ങളെ യോഗയിലൂടെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയും.
നമ്മില്‍ ഒളിഞ്ഞു കിടക്കുന്ന അതീന്ദ്രിയ ശക്തികളെ യോഗയിലൂടെ വികസിപ്പിച്ചെടുക്കാന്‍ സാധിക്കും. ഇതിലൂടെ ജീവിത വിജയം നേടാനും, ശാന്തതയും,സമാധാനവും കൈവരിക്കാനും കഴിയുന്നു. ഓരോ രോഗങ്ങള്‍ക്കുമായി പ്രത്യേക തരത്തിലുള്ള ഒട്ടനവധി ആസനങ്ങള്‍ തന്നെ യോഗയിലുണ്ട്. വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാത്തതിനാല്‍തന്നെ ഏത് പ്രായക്കാര്‍ക്കും യോഗ പരിശീലിക്കാം.
ഇത്തരത്തില്‍ ശരിയായ ശാരീരിക-മാനസിക അവസ്ഥയില്‍ നിലനില്‍ക്കാന്‍ യോഗയെ പോലെ ലളിതമായ മറ്റൊരു മാര്‍ഗവുമില്ല.
https://www.facebook.com/Malayalivartha