Widgets Magazine
22
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാവിപ്പതാക വിവാദത്തിൽ.. ജില്ലാ കളക്ടർ 'ഓം' ആലേഖനം ചെയ്ത കാവിപ്പതാകയേന്തിയത് വിവാദമായി.. കോൺഗ്രസ് ഘടകം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു..


യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങി..മുഴുവൻ കരുത്തുമെടുത്ത് തിരിച്ചടിക്കാൻ ഞങ്ങളുടെ സൈന്യം മടിക്കില്ല’– ഇറാൻ വിദേശകാര്യ മന്ത്രി..വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു..


'സ്വർണ്ണം കട്ടത് ആരപ്പാ-സഖാക്കളാണ് അയ്യപ്പാ..'പ്രതിപക്ഷത്തെ ചൊടിപ്പിച്ച് ഭരണപക്ഷത്തെ താരമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി..സഭയിൽ പാട്ട് കച്ചേരി..


മരണ വീട്ടിൽ വെച്ച് അമ്മയോടും ഭാര്യയോടും മാന്യതയില്ലാത്ത പെരുമാറ്റം: 200 പവനിലധികം സ്വര്‍ണ്ണവും വീടും വസ്തുവും നല്‍കി നടത്തിയ വിവാഹം വെറും 25 ദിവസത്തിനുള്ളില്‍ തകര്‍ന്നു; അയര്‍ലന്‍ഡിലെ കോളേജ് അധ്യാപകന്റെ ക്രൂരതകൾ വിവരിച്ച വാട്സാപ്പിലെ കുറിപ്പിൽ നടുങ്ങി ബന്ധുക്കളും നാട്ടുകാരും...


കളമശ്ശേരിയിലെ ജുവലറിയിൽ ജീവനക്കാരിയുടെ നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് മോഷണം... പ്രതികൾ പിടിയിൽ

പ്രകൃതിയുടെ മടിത്തട്ടിലെ സുന്ദരവീട്!

19 JULY 2017 05:49 PM IST
മലയാളി വാര്‍ത്ത

ഇടുക്കിയിലെ നെടുങ്കണ്ടത്ത് പ്രകൃതിരമണീയമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മോഡേണ്‍ കന്റംപ്രറി ശൈലിയിലുള്ള വീട്. സമകാലിക ശൈലിയില്‍ കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുന്ന ചുറ്റുമുള്ള പ്രകൃതിയുമായി ഇഴുകിചേരുന്ന ഒരു വീട് വേണമെന്നതായിരുന്നു ഉടമസ്ഥന്‍ സന്തോഷ് നാരായണന്റെ ആവശ്യം. ഇതിനനുസൃതമായാണ് വീടിന്റെ എലിവേഷനും ഇന്റീരിയറും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഉടമസ്ഥനും കുടുംബവും പ്രവാസിയായി കുവൈറ്റിലാണ് താമസം.

24 സെന്റില്‍ 3500 ചതുരശ്രയടിയിലാണ് വീട് നിര്‍മിച്ചത്. റോഡ് നിരപ്പില്‍ നിന്നും ഏറെ താഴെ സ്ഥിതി ചെയ്യുന്ന പ്ലോട്ടായിരുന്നതിനാല്‍ റോഡ് നിരപ്പിനോട് മണ്ണിട്ട് ഉയര്‍ത്തിയാണ് വീടുപണിതത്. വൈറ്റ് ഗ്രേ തീമിലാണ് എലിവേഷന്‍. എലിവേഷനില്‍ പലയിടത്തും ക്ലാഡിങ് സ്‌റ്റോണുകള്‍ പാകി മനോഹരമാക്കി. ചിലയിടങ്ങളില്‍ ലൂവറുകള്‍ നല്‍കിയത് ശ്രദ്ധേയമാണ്.

വീടിന്റെ തുടര്‍ച്ചയെന്ന പ്രതീതി ജനിപ്പിക്കുന്ന ചുറ്റുമതില്‍. സ്റ്റീല്‍ ഫ്രയിമില്‍ ലൂവറുകള്‍ നല്‍കിയ ഗെയ്റ്റ് കടന്നാല്‍ പോര്‍ച്ചിലേക്ക് നയിക്കുന്ന പാത നാച്വറല്‍ സ്‌റ്റോണ്‍ പാകി അലങ്കരിച്ചു. മുറ്റം വശങ്ങളില്‍ പുല്‍ത്തകിടിയും ലാന്‍ഡ്‌സ്‌കേപിങ്ങും ചെയ്തു ഭംഗിയാക്കിയിട്ടുണ്ട്. പോര്‍ച്ചിന്റെ പുറംഭിത്തികളില്‍ ഗ്രേ ക്ലാഡിങ് ടൈലുകള്‍ പാകി. പോര്‍ച്ചിലൂടെ സിറ്റ്ഔട്ട് സ്‌പേസിലേക്ക്. തുടര്‍ന്ന് പ്രധാനവാതില്‍ വഴി അകത്തളത്തിലേക്ക് കയറാം.



ഇന്റീരിയറിലെ ഹൈലൈറ്റ് ഡബിള്‍ ഹൈറ്റിലുള്ള കോര്‍ട്യാര്‍ഡാണ്. ക്ലാഡിങ് ടൈലുകളാണ് ഭിത്തിയെ അലങ്കരിക്കുന്നത്. താഴെ പെബിളുകള്‍ വിരിച്ചു. ഫര്‍ണിച്ചറുകള്‍ കസ്റ്റം മെയ്ഡാണ്. ഇന്റീരിയര്‍ തീമിനോട് യോജിക്കുന്ന ലെതര്‍ ഫാബ്രിക് സോഫ സെറ്റ് ഫോര്‍മല്‍ ലിവിങ്ങിനു അഴക് പകരുന്നു. വിട്രിഫൈഡ് ടൈലുകളാണ് ഫ്‌ലോറിങ്ങിന് ഉപയോഗിച്ചത്. തൂക്കുവിളക്കുകളും, ക്യൂരിയോകളും വിദേശത്തു നിന്ന് വാങ്ങിക്കൊണ്ടുവന്നതാണ്.

ലിവിങ്ങിനെയും ഊണുമുറിയെയും വേര്‍തിരിക്കുന്നത് ഒരു ഷെല്‍ഫാണ്. ഇതില്‍ അക്രിലിക് ബോക്‌സിനുള്ളില്‍ എല്‍ഇഡി സ്ട്രിപ്പുകള്‍ നല്‍കി അലങ്കരിച്ചു. ബാക്കിയിടങ്ങളില്‍ ക്യൂരിയോസ് വച്ച് അലങ്കരിച്ചു. വാം ടോണ്‍ ലൈറ്റിങ്ങാണ് ഇന്റീരിയറില്‍. പ്രധാന മുറികളില്‍ ജിപ്‌സം വെനീര്‍പ്ലൈവുഡില്‍ തീര്‍ത്ത ഫോള്‍സ് സീലിങ്ങില്‍ ലൈറ്റിങ് നല്‍കി മനോഹരമാക്കിയിട്ടുണ്ട്.



ഡൈനിങ്ങിനു സമീപം ഒരു ഫാമിലി ലിവിങ് സ്‌പേസ് ഒരുക്കി. വേര്‍തിരിച്ചറിയുന്നതിനു ഇവിടെ നിലത്ത് റഗ്ഗ് വിരിച്ചു. ആറുപേര്‍ക്കിരിക്കാവുന്ന ലളിതമായ ഊണുമേശ. ഇതിനുമുകളില്‍ തൂക്കുവിളക്കുകള്‍ നല്‍കി. ഡൈനിങ്ങിന്റെ ഒരുവശത്ത് ക്രോക്കറി ഷെല്‍ഫ് ക്രമീകരിച്ചു. ഇതിന്റെ വശത്തായി വാഷ് ഏരിയ, ടോയ്‌ലറ്റ് എന്നിവ ക്രമീകരിച്ചു. ഇവിടെ പാര്‍ടീഷനുമുകളില്‍ ബ്ലാക് അക്രിലിക്കില്‍ ജാളി വര്‍ക്ക് നല്‍കിയത് ശ്രദ്ധേയമാണ്.

ഗോവണി കയറിച്ചെല്ലുന്നത് വിശാലമായ ഹാളിലേക്കാണ്. ഒരുവശത്ത് താഴത്തെ കോര്‍ട്യാര്‍ഡിന്റെ തുടര്‍ച്ച കാണാം. മുകള്‍നിലയില്‍ ക്ലാഡിങ്ങിനു പകരം ഗ്ലാസ്സാണ് നല്‍കിയത്. ഇതിലൂടെ പ്രകാശം സമൃദ്ധമായി അകത്തളത്തിലേക്കെത്തുന്നു. ഇവിടെ ഒരു ഭിത്തിയില്‍ പ്ലൈവുഡ് പാനലിങ് നല്‍കി ടിവി യൂണിറ്റ് ക്രമീകരിച്ചു.

ഹാളിന്റെ ഒരുവശത്തെ ഭിത്തിയില്‍ പ്ലൈവുഡ് ലാമിനേഷനില്‍ തീര്‍ത്ത ഹെക്‌സഗനല്‍ ഷേപ്പിലുള്ള ബുക് ഷെല്‍ഫ് കൗതുകകരമാണ്. മുകളില്‍ ഹാളില്‍ വായനാമുറിയായോ ഫാമിലി ലിവിങ്ങായോ ഉപയോഗിക്കാനുതകും വിധത്തില്‍ സിറ്റിംഗ് സ്‌പേസ് ക്രമീകരിച്ചു.



അഞ്ചു കിടപ്പുമുറികളാണ് വീട്ടില്‍. താഴെ രണ്ടും മുകളില്‍ മൂന്നും. കിടപ്പുമുറികള്‍ക്ക് അറ്റാച്ഡ് ബാത്‌റൂം, വാര്‍ഡ്രോബ് എന്നിവ ഒരുക്കിയിട്ടുണ്ട്. ചുവരുകളില്‍ തീമിനോട് ചേരുന്ന വോള്‍പേപ്പര്‍ ഒട്ടിച്ചു ഭംഗിയാക്കി. ഇന്റീരിയര്‍ തീമിനോട് യോജിക്കുന്ന ബ്ലൈന്‍ഡുകള്‍ കിടപ്പുമുറി അലങ്കരിക്കുന്നു.

വൈറ്റ്+ ഗ്രേ കോംബിനേഷനിലാണ് അടുക്കള. ബ്ലാക് ഗ്രാനൈറ്റാണ് കൗണ്ടര്‍ടോപ്പിന് ഉപയോഗിച്ചത്. അടുക്കളയിലും ഫോള്‍സ് സീലിങ് ലൈറ്റിങ് നല്‍കിയത് ശ്രദ്ധേയമാണ്.

വ്യക്തമായ പ്ലാനും മേല്‍നോട്ടവുമുണ്ടായിരുന്നതുകൊണ്ട് വെറും ആറുമാസം കൊണ്ട് വീടിന്റെ പണി പൂര്‍ത്തിയായി. ഇന്റീരിയര്‍ ചെയ്യാന്‍ 2 മാസം കൂടിചേര്‍ത്ത് എട്ടുമാസം കൊണ്ട് വീട് റെഡിയായി.

ഇപ്പോള്‍ സമീപത്തെ റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗത ഇവിടെയെത്തുമ്പോള്‍ താനെ കുറയും. പ്രകൃതിയുടെ മനോഹരമായ പശ്ചാത്തലത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന വീട് ആസ്വദിച്ചിട്ടാണ് ആളുകളുടെ തുടര്‍ന്നുള്ള യാത്ര.(Area- 3500 SFT Plot- 24 cents Location- Nedumkandam Completion year- 2017 Duration- 6 months Owner- Santhosh Narayanan Exterior-Jayan Creative engineers & architects, Nedumkandam Design- ...Ponnu Jose De-Design, Kottayam email-dedesign.ktm@gmail.com Mob- 9048785246)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ ഇതൊന്നും നടക്കില്ല പ്രവാസികൾക്ക് WARNING ഷെയ്ഖ് അബ്ദുല്ലത്തീഫ് കലിപ്പിൽ അനുസരിച്ചില്ലെങ്കിൽ പുറത്താകും..!  (28 minutes ago)

Collector കാവിപ്പതാകയുമായി കളക്ടർ  (50 minutes ago)

എടത്വ, ചമ്പക്കുളം നിവാസികൾക്ക് 16.5  ലക്ഷം രൂപ ചെലവിൽ രണ്ട്  ജലശുദ്ധീകരണ  പ്ലാന്റുകൾ  കൈമാറി    (1 hour ago)

യുഎസ് യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക്  (1 hour ago)

ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുട്യൂബർ മരിച്ചു...  (1 hour ago)

V Sivankutty- സഭയില്‍ താരം മന്ത്രി ശിവന്‍കുട്ടി  (2 hours ago)

മരണ വീട്ടിൽ വെച്ച് അമ്മയോടും ഭാര്യയോടും മാന്യതയില്ലാത്ത പെരുമാറ്റം: 200 പവനിലധികം സ്വര്‍ണ്ണവും വീടും വസ്തുവും നല്‍കി നടത്തിയ വിവാഹം വെറും 25 ദിവസത്തിനുള്ളില്‍ തകര്‍ന്നു; അയര്‍ലന്‍ഡിലെ കോളേജ് അധ്യാപകന്  (2 hours ago)

ഉണ്ണികൃഷ്ണൻ പിടിയിൽ മുബൈലിട്ട് തൂക്കി..! ഞാൻ അയാളെ കണ്ടിരുന്നു സാറെ ഞെട്ടലിൽ അയൽവാസികൾ..!!  (2 hours ago)

സാർ...സാർ ...സഭയിൽ കത്തികയറാൻ നോക്കി വീണാ ജോർജ്ജ്.! മൈക്ക് തൂക്കി സതീശൻ അലകൽ തുടങ്ങി..!  (2 hours ago)

കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം  (3 hours ago)

പഞ്ചാബിനെ തകർത്ത് ആദ്യ വിജയം സ്വന്തമാക്കി കേരളം..  (3 hours ago)

കളമശ്ശേരിയിലെ ജുവലറിയിൽ ജീവനക്കാരിയുടെ നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് മോഷണം... പ്രതികൾ പിടിയിൽ  (3 hours ago)

 മുരളിയുടെ പെട്ടെന്നുള്ള വിയോഗ വാർത്ത ഞെട്ടിച്ചുവെന്ന് ചിത്ര  (3 hours ago)

കർഷകർ കനത്ത പ്രതിസന്ധിയിൽ  (4 hours ago)

ദൈവത്തെ കൊള്ളയടിച്ചില്ലേയെന്ന് സുപ്രീംകോടതി  (4 hours ago)

Malayali Vartha Recommends