ദിക്കറിഞ്ഞ് മരം വളര്‍ത്തിയില്ലെങ്കില്‍ വീടിന് ദോഷം

വീടിനു ചുറ്റും മരങ്ങള്‍ നട്ടു പിടിപ്പിക്കുന്നത് നല്ലതാണ്, ഇത് മാനസികമായും ശാരീരികമായും നിരവധി ഗുണങ്ങള്‍ നമുക്ക് നല്‍കുന്നു. ശരീരത്തിനും മനസ്സിനും കുളിര്‍മ്മയും തണുപ്പും നല്‍കാന്‍ ഈ മരങ്ങള്‍ സഹായിക്കുന്നു. എന്നാല്‍ വാസ്തുശാസ്ത്രപ്രകാരം ചില വൃക്ഷങ്ങളും ചെടികളും വീട്ടില്‍ വെയ്ക്കുന്നതിന് ചില നിബന്ധനകളൊക്കെയുണ്ട്. പലപ്പോഴും ദിക്ക് നോക്കാതെ നമ്മള്‍ വെയ്ക്കുന്ന പല മരങ്ങളും വീടിനോ വീട്ടു കാര്‍ക്കോ ദോഷമാണ് ഉണ്ടാക്കുക.
ഓരോ മരത്തിനും ഓരോ ദിക്ക് ഉണ്ട്. ഒരു വൃക്ഷത്തിനു വിപരീതമായി തന്നെ മറ്റു വൃക്ഷങ്ങള്‍ വന്നാല്‍ ഇതും സമാന്തര അനുഭവമാണ് ഉണ്ടാക്കുക. കൂവളം, കൊന്ന, നെല്ലി, അശോകം, ചന്ദനം, വേങ്ങ, ചെമ്പകം, കരിങ്ങാലി തുടങ്ങിയ വൃക്ഷങ്ങള്‍ക്ക് ദോഷഫലങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവ വീടിന്റെ ഏത് ഭാഗത്തും വെയ്ക്കാം. കാഞ്ഞിരം, ചേര്, താന്നി, വേപ്പ്, കള്ളിപ്പാല എന്നിവ പലപ്പോഴും വീടിനു സമീപം വെയ്ക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
പുളിമരം നമ്മുടെയെല്ലാവരുടേയും വീട്ടിലുള്ളതാണ്. എന്നാല്‍ പുളിമരത്തിന്റെ സ്ഥാനം തെക്കുവശത്തായിരിക്കണം എന്നതാണ് പ്രത്യകത. പുളിമരം മാത്രമല്ല അത്തിയും തെക്കുവശത്ത് വെയ്‌ക്കേണ്ട മരമാണ്. മാവിനുമുണ്ട് പ്രത്യേക സ്ഥാനം. വടക്കു വശത്ത് മാവ് വെയ്ക്കുന്നതാണ് വീടിനും വിട്ടിലെ അംഗങ്ങള്‍ക്കും ഗുണം ചെയ്യുന്നത്. കിഴക്ക് വശത്ത് പ്ലാവും പടിഞ്ഞാറ് വശത്ത് തെങ്ങും വയ്ക്കുന്നതും അഭിവൃദ്ധിയുണ്ടാക്കും.
പേരാല്‍ വീട്ടിലുണ്ടാവുക ചുരുക്കമാണ് എന്നാലും പേരാല്‍ ഉണ്ടെങ്കില്‍ തന്നെ അതിന്റെ സ്ഥാനം വീടിന്റെ കിഴക്കു വശത്താകുന്നതാണ് ഉത്തമം. ആല്‍ മരങ്ങള്‍ സാധാരണ വീടുകളില്‍ വളര്‍ത്തുന്ന പതിവില്ല. എന്നാല്‍ അബദ്ധവശാല്‍ ഉണ്ടെങ്കില്‍ തന്നെ അതിനും പ്രത്യേക സ്ഥാനമുണ്ട്. കിഴക്കു വശത്തല്ലാതെ മറ്റു ദിക്കുകളില്‍ ആല്‍മരം വന്നാല്‍ അഗ്‌നിഭയവും ചിത്തഭ്രമവും ശത്രുഭയവും ഉണ്ടാവും.
https://www.facebook.com/Malayalivartha