പ്രമേഹം മൂന്ന് തരം!ടൈപ്പ് 2 പ്രമേഹക്കാര്‍ ഈ പഴവര്‍ഗങ്ങള്‍ ഒഴിവാക്കണം

രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹമെന്ന് എല്ലാവര്‍ക്കും അറിയാം. ഇന്ത്യക്കാരില്‍ നല്ലൊരു പങ്കും പ്രമേഹരോഗികള്‍ ആണ്. രക്തത്തിലെ പഞ്ചസാരയെ ശരീരകോശങ്ങളിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനമോ പ്രവര്‍ത്തനമോ കുറയുന്നതാണ് പ്രമേഹത്തിന് മുഖ്യകാരണം. ഇന്‍സുലിന്റെ അളവ് കുറയുകയോ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരിയായി പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ ശരീരകോശങ്ങളിലേക്കുള്ള പ്രയാണം തടസ്സപ്പെടുകയും തന്മൂലം രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുകയും ചെയ്യുന്നു. ഇതിനുപറുമെ ഗ്‌ളൂക്കഗോണിന്റെ അമിത ഉല്‍പ്പാദനം, ഇന്‍ക്രറ്റിന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനക്കുറവ്, കരളിന്റെ ഗ്‌ളൂക്കോസിന്റെ അമിത ഉല്‍പ്പാദനം, മാംസപേശികള്‍ ഗ്‌ളൂക്കോസ് വലിച്ചെടുക്കുന്നത് കുറഞ്ഞുപോവുക, വൃക്കകള്‍ അമിതമായി ഗ്‌ളൂക്കോസ് തിരിച്ചെടുക്കുന്നത്, ന്യൂറോട്രാന്‍സ്മിറ്ററുകളുടെ പ്രവര്‍ത്തനക്കുറവ്, കൊഴുപ്പിന്റെ അമിതമായ വിഘടനം ഇവയെല്ലാം പ്രമേഹരോഗത്തിനുള്ള വിവിധ കാരണങ്ങളാണ്.
പ്രധാനമായും മൂന്ന് തരം പ്രമേഹമാണ് കണ്ടുവരുന്നത്. ഇതില്‍ ടൈപ്പ് വണ്‍ പ്രമേഹമെന്നത് കുട്ടികളിലും ചെറുപ്പക്കാരിലും കണ്ടു വരുന്നതാണ്. 30 വയസ്സിന് മുകളില്‍ പ്രായമായവരെ ബാധിക്കുന്ന പ്രമേഹമാണ് ടൈപ്പ് 2 പ്രമേഹം. സാധാരണ കണ്ടു വരുന്ന, ജീവിത ശൈലി രോഗമെന്ന് പറയുന്ന പ്രമേഹമാണ് ഇത്. ഗുളികകള്‍ ഫലപ്രദമാണെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്‍സുലിന്‍ ആവശ്യമായി വരും. ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന പ്രമേഹമാണ് ടൈപ്പ് 3 പ്രമേഹം. ഗര്‍ഭിണിയായി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഈ പ്രമേഹം ഉടലെടുക്കുന്നത്. ഇതിനുപുറമെ മോഡി, ലാഡ, പാന്‍ക്രിയാസിലെ കല്ലുമൂലം ഉണ്ടാവുന്ന പ്രമേഹം ഗുളികകളും രാസവസ്തുക്കളും ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന പ്രമേഹം ഇവയെല്ലാം പ്രമേഹത്തില്‍പ്പെടുന്നവയാണ്. ജനിതക കാരണങ്ങള്‍ കൊണ്ടും അമിതവണ്ണം, അനാരോഗ്യരകമായ ഭക്ഷണ രീതികള്‍, വ്യായാമമില്ലായ്മ എന്നിവ കൊണ്ടുമാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്.
രക്തബന്ധത്തില്‍പ്പെട്ട ആര്‍ക്കെങ്കിലും പ്രമേഹം ഉണ്ടെങ്കില്‍ വരുംതലമുറയ്ക്ക് പ്രമേഹം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. മദ്യപാനം, പുകവലിയുടെ ഉപയോഗം, ഉറക്കമില്ലായ്മ, കൊളസ്‌ട്രോളിന്റെ അസന്തുലിതാവസ്ഥ, കടുത്ത മാനസികസംഘര്‍ഷം, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്നിവയും പ്രമേഹത്തിന്റെ കാരണങ്ങളാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നോക്കുക എന്നതാണ് പ്രമേഹ രോഗികളെ സംമ്പന്ധിച്ച ഏറ്റവും വലിയ കാര്യം. പ്രമേഹ രോഗികള്‍ കഴിക്കേണ്ടതും കഴിക്കരുതാത്തതുമായി നിരവധി ഭക്ഷണ വിഭവങ്ങളുണ്ട്. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹമുള്ളവര്‍ മാങ്ങ, പൈനാപ്പിള്‍, മത്തങ്ങ, വാഴപ്പഴം എന്നിവ ഒഴിവാക്കണമെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. അതേസമയം, ചെറിപ്പഴം, പീച്ച്, ആപ്രിക്കോട്ട്, ആപ്പിള്‍, ഓറഞ്ച്, കിവി, പിയര്‍ എന്നിവയെല്ലാം കഴിക്കാമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. ഈ പഴങ്ങള്‍ കഴിക്കുന്നതിനൊപ്പം കൃത്യമായി വ്യായാമം ചെയ്യണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
"
https://www.facebook.com/Malayalivartha