ചെങ്കുമാരി എന്നയിനം സവിശേഷമായ കറ്റാര്‍ വാഴ.... തണ്ട് മുറിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഉള്ളിലുള്ള ജെല്‍ ചുവന്ന നിറമായി മാറും
ചെങ്കുമാരി എന്നയിനം സവിശേഷമായ കറ്റാര്‍ വാഴ.... തണ്ട് മുറിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഉള്ളിലുള്ള ജെല്‍ ചുവന്ന നിറമായി മാറും
ഏത് തരത്തിലുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലും ചേരുവയായി പറഞ്ഞുകേള്‍ക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. അത്രമേല്‍ ഗുണഗണങ്ങളാണ് കേശ-ചര്‍മ്മ സംരക്ഷണത്തില്‍ കറ്റാര്‍ വാഴയെ പ്രധാനിയാക്കി മാറ്റുന്നത്. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിനൊപ്പം കീശ നിറയ്ക്കാനും കറ്റാര്‍ വാഴയ്ക്ക് സാധിക്കും.
ചെങ്കുമാരി എന്നയിനം സവിശേഷമായ കറ്റാര്‍ വാഴയെക്കുറിച്ച് കൂടുതല്‍ അറിയാം. ഇതിന്റെ തണ്ടൊന്നിന് 1,000 രൂപ വില വരുന്നതാണ് ചെങ്കുമാരിയിനത്തില്‍പ്പെട്ട കറ്റാര്‍ വാഴകള്‍. പൂര്‍ണവളര്‍ച്ചയെത്തുന്നതോടെ 60 കിലോ ഗ്രാം വരെ തൂക്കമെത്തുന്നതിനാല്‍ ഒരു ചെടിയില്‍ നിന്ന് തന്നെ ആവശ്യത്തിന് തണ്ടുകള്‍ ലഭ്യമാകും.
ചെങ്കുമാരി എന്ന പേര് പറയുന്നത് പോലെ ചുവന്ന കറ്റാര്‍ വാഴയെന്നാണ് ഈയിനം സാധാരണയായി അറിയുന്നത്. തണ്ട് മുറിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഉള്ളിലുള്ള ജെല്‍ ചുവന്ന നിറമായി മാറും എന്നാണ് ഈ പേരിനുള്ള കാരണം.
കൂടാതെ സാധാരണയായി കാണാറുള്ള കറ്റാര്‍വാഴയില്‍ നിന്ന് വ്യത്യസ്തമായി ചെങ്കുമാരിയുടെ ജെല്ലിന് കയ്പ്പ് ലവലേശമുണ്ടാകാറില്ല. അതിനാല്‍ ജ്യൂസ് ആയോ, മുള്ളുകള്‍ വെട്ടിമാറ്റി തണ്ടോടുകൂടിയോ ഭക്ഷിക്കാവുന്നതാണ്. പല ആയുര്‍വേദ മരുന്നുകളിലും ചേരുവയായി ഉപയോഗിക്കുന്നുണ്ട്.
കുട്ടികളില്‍ വിശപ്പ് വര്‍ദ്ധിപ്പിക്കാനും മുഖത്തും മുടിയിലും നേരിട്ട് ഉപയോഗിക്കാനും അങ്ങനെ ചെങ്കുമാരിയ്കക് ധാരാളം സവിശേഷതകളുണ്ട്.
നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്നതിനാല്‍ കൃഷി എന്നതിനുപരിയായ വീട്ടിലെ ആവശ്യങ്ങള്‍ക്കായും നട്ടുവളര്‍ത്താവുന്നതാണ്. വലിയ വില കൊടുത്ത് തണ്ട് പുറത്തുനിന്ന് വാങ്ങുന്നത് ഇതുവഴി ഒഴിവാക്കാനാകും.
തണ്ട് ഒന്നിന് 500 മുതല്‍ 3,000 രൂപ വരെ വിലയുണ്ട്. ചട്ടികളില്‍ നട്ടുവളര്‍ത്തുന്നതാണ് ഉചിതമായത്. വെയിലുള്ളിടത്ത് വളര്‍ത്താന്‍ ശ്രദ്ധിക്കണം. വെയില്‍ ലഭിക്കുന്നതിനനുസരിച്ച് വളര്‍ച്ച വര്‍ദ്ധിക്കും. ആഴ്ചയിലൊരിക്കല്‍ വെള്ളം നനച്ചാല്‍ മതിയാകും. വെള്ളം അധികമായാല്‍ ചീഞ്ഞുപോകാനുള്ള സാദ്ധ്യത വര്‍ദ്ധിക്കും. നേരിട്ട് തന്നെ ഉപയോഗിക്കുന്നതിനാല്‍ ജൈവവളം പ്രയോഗിക്കുന്നതാണ് അഭികാമ്യമായുള്ളത്.
https://www.facebook.com/Malayalivartha