Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

ബാൽക്കണിയിലൊരു പൂന്തോട്ടം

15 SEPTEMBER 2018 01:09 PM IST
മലയാളി വാര്‍ത്ത

മുറ്റത്തൊരു കൊച്ചു പൂന്തോട്ടമുള്ള വീട് ഏതൊരാളും കൊതിക്കുന്നതാണ്. എന്നാൽ ഫ്ളാറ്റിലെ ഇത്തിരി സ്ഥലത്തു ഒതുങ്ങേണ്ടിവരുന്നവർ എവിടെ പൂന്തോട്ടമൊരുക്കാൻ? എന്നാൽ നിരാശരാകേണ്ട കാര്യമില്ല. മനസ്സുവെച്ചാല്‍ ബാല്‍ക്കണിയിലേയോ ടെറസിലെയോ ഇത്തിരി സ്ഥലത്തും മനോഹരമായ പൂന്തോട്ടമൊരുക്കാം

ഒട്ടും അനുകൂല ഘടകങ്ങളില്ലാത്ത ബാല്‍ക്കണിയെ പോലും സന്തോഷപ്രദവും സൗകര്യപ്രദവുമായ ഗാര്‍ഡനിംഗ് സ്പേസാക്കി മാറ്റാം
ബാൽക്കണിയുടെ സ്ഥല ലഭ്യതക്കു അനുസരിച്ച് ഹാങ്ങിങ് ഗാർഡനോ pot ഗാർഡനോ പ്ലാൻ ചെയ്യാം.

ചെറിയ ഒരുപാട് ചട്ടികള്‍ വയ്ക്കുന്നതിനേക്കാള്‍ വലിയ പൂച്ചെട്ടികള്‍ വെക്കുന്നതാണ് നല്ലത്. ഒരുപാട് ചെടികളും ചട്ടികളും ബാല്‍ക്കണിയിലെ ഇത്തിരി സ്ഥലം ഓവര്‍ ലോഡാകും. ചട്ടികൾക്കു പകരം ഉപയോഗശൂന്യമായ പോട്ടുകളെല്ലാം ഉപയോഗിക്കുകയാണെങ്കിൽ പണം ലാഭിക്കാം.
നല്ലപോലെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണ് പൂന്തോട്ടത്തിനു വേണ്ടി തെരഞ്ഞെടുക്കേണ്ടത്.
വെളിച്ചം നന്നേ കുറവാണെങ്കില്‍ ഇന്‍ഡോര്‍ പ്ലാന്‍റ്സ് ഉപയോഗിക്കാം. എല്ലാ കാലാവസ്ഥകളിലും നിലനില്‍ക്കുന്ന തരത്തിലുള്ള ചെടികളും ലഭ്യമാണ്. ചെടികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ബാല്‍ക്കണിയിലെ ചൂടിന്‍റെ അളവും പരിഗണിക്കണം.

നിത്യഹരിത ചെടികള്‍ നട്ട് ബാല്‍ക്കണി ഗാര്‍ഡനിംഗ് ആരംഭിക്കാം. വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന പച്ചപ്പ് ഇവ നല്‍കും. അതിനുശേഷം ഏറെക്കാലം നിലനില്‍ക്കുന്ന തരത്തിലുള്ള ചെടികളും പൂക്കളും ഇഷ്ടനിറങ്ങള്‍ക്കനുസരിച്ച് ഒരുക്കാം.

പൂന്തോട്ടത്തിലുള്ളത് അലങ്കാരച്ചെടികളോ ഭക്ഷ്യയോഗ്യമായ ചെടികളോ എന്തുമാകട്ടെ, ദിവസവും നനയ്ക്കുകയും ആവശ്യത്തിനുള്ള പോഷകവളങ്ങള്‍ ഉറപ്പാക്കുകയും വേണം.ബാല്‍ക്കണി ഗാര്‍ഡന്‍ തുടങ്ങുന്നതിനു മുൻപ് ആവശ്യത്തിന് വെള്ളം ഉറപ്പാക്കണം.

ഓരോരുത്തരുടെയും താല്‍പര്യങ്ങള്‍ക്കും പണത്തിനും സ്പേസിനും അനുസരിച്ചുള്ള ഡിസൈനുകള്‍ ബാല്‍ക്കണി ഗാര്‍ഡനിംഗില്‍ ഉപയോഗിക്കാം. പത്ത് നൂതന ഡിസൈന്‍ ആശയങ്ങളെ ഇവിടെ പരിചയപ്പെടുത്തുന്നു.

 

 


ഗ്രാസ് മൊസൈക്
അക്രിലിക് സ്റ്റോണോ സമാനമായ മെറ്റീരിയലോ കൊണ്ടു നിര്‍മ്മിക്കുന്ന ഗ്രാസ് മൊസൈക്കില്‍ അഴം കുറഞ്ഞ താഴ്ച്ചകളുണ്ട്. ഇവയിലാണ് പ്രീഫാബ്രിക്കേറ്റഡ് ലോണ്‍ ഗ്രാസ് പിടിപ്പിക്കുന്നത്. ഹാര്‍ഡ് ടൈലുകള്‍ ഉപയോഗിച്ച് നടപ്പാതയും ഉണ്ടാക്കാം. ഇവയുടെ കോര്‍ണറുകളില്‍ മാത്രമായിരിക്കും ഗ്രാസ് പിടിപ്പിക്കുന്നത്. പുല്ല് ചെത്തുന്ന ചെറിയ യന്ത്രങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഇവ ഉപയോഗിച്ച് ഗ്രാസ് മൊസൈക്കുകള്‍ എളുപ്പത്തില്‍ പരിപാലിക്കാം.

കോമ്പിക്സ്


വേര്‍ട്ടിക്കല്‍ ഷേപ്പിലുള്ള സ്പേസില്‍ പോലും ഉപയോഗിക്കാവുന്ന മോഡുലാര്‍ ഫര്‍ണിച്ചര്‍ സിസ്റ്റമാണ് കോമ്പിക്സ്. സ്റ്റോറേജ് ഫെസിലിറ്റിയാണ് ഇതിന്‍റെ മുഖ്യ ആകര്‍ഷണം. സീറ്റിംഗ് ഫെസിലിറ്റി, ടേബിള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.


ലിവിംഗ് വാള്‍സ്
വേര്‍ട്ടിക്കല്‍ രീതിയിലുള്ള ഗാര്‍ഡനിംഗ് രീതിയാണിത്. ഫീച്ചര്‍ വാളുകള്‍ സൃഷ്ടിക്കുന്നത് സ്ഥല പരിമിതി പരിഹരിക്കുകയും മനോഹരമായ കാഴ്ച്ചയൊരുക്കുകയും ചെയ്യുന്നു. ചുമരില്‍ തട്ടുകളായി പലവിധ ചെടികള്‍ വളര്‍ത്താം. വേര്‍ട്ടിക്കല്‍ ചുമരുകളില്‍ ഒഴിഞ്ഞ ബോട്ടിലുകള്‍, ജാറുകള്‍, പിവിസി പൈപ്പുകളുടെ ചെറിയ ഭാഗങ്ങള്‍വരെ ഉപയോഗിച്ച് ചെടികളൊരുക്കാം.


ഗ്രീന്‍ സീറ്റ്സ്

ബാല്‍ക്കണിയിലോ ടെറസിലോ ഉള്ള സീറ്റുകളുടെ അടിയില്‍ ഒരു പ്ലാന്‍റിങ് ബെഡ് പോലെ ചെടികള്‍ വളര്‍ത്താം. വായുസഞ്ചാരം ഉറപ്പാക്കാന്‍ വേണ്ട ദ്വാരങ്ങള്‍ വശങ്ങളില്‍ ഇടണം. അക്രിലിക്കിലോ ഫ്രോസ്റ്റഡ് പോളികാര്‍ബൊണേറ്റിലോ നിര്‍മ്മിക്കാം.

ഗാര്‍ഡന്‍ റൂം

ബാല്‍ക്കണിയില്‍ സ്വകാര്യത ഉറപ്പാക്കാന്‍ മോഡുലാര്‍ പ്ലാന്‍റേഴ്സ് ഉപയോഗിക്കാം. വര്‍ക്കിംഗ് ഏരിയകള്‍ക്ക് ചുറ്റും ഇവ ഉപയോഗിക്കാം. ഉദാഹരണമായി സീറ്റുകള്‍ക്ക് പുറകില്‍ മോഡുലാര്‍ പ്ലാന്‍േഴ്സ് ഒരുക്കുമ്പോള്‍ ഒരു സ്ക്രീനിന്‍റേയോ ബാക്ക്ഡ്രോപിന്‍റേയോ ഇഫക്റ്റ് ലഭിക്കുന്നു.

ട്രീ സ്റ്റൂള്‍സ്


ചെറിയ ബാല്‍ക്കണികള്‍ക്ക് യോജിച്ച നൂതന ആശയമാണിത്. ഒരു മരത്തിന്‍റെ ഷെയ്പ്പില്‍ മാറ്റാവുന്ന സ്റ്റൂളുകളും ചെറിയ ബ്രേക്ക്ഫാസറ്റ് ടേബിളും ചേര്‍ന്ന സെറ്റാണിത്. ഇത് മരത്തിന്‍റെ ആകൃതിയില്‍ മാറ്റുമ്പോള്‍ അതില്‍ വേര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ് അപ്ലൈ ചെയ്യാം. ഓരോ പീസുകളിലും ഒരു പ്ലാന്‍റ് പോട്ട് ചേര്‍ത്തിട്ടുണ്ട്.


ബ്രിക്ക്

ബാല്‍ക്കണിയുടെ ചുമരായും വേര്‍ട്ടിക്കല്‍ ഗാര്‍ഡനായും ഉപയോഗിക്കാവുന്ന സംവിധാനമാണിത്. ഓരോ മോഡുലാര്‍ പീസിലും ചെടികള്‍ വളര്‍ത്താന്‍ സ്പേസുണ്ട്. സ്വകാര്യത ഉറപ്പാക്കാന്‍ ഒരുപാട് പീസുകള്‍ ഉപയോഗിച്ചുള്ള വലിയ ചുമരോ അതല്ലെങ്കില്‍ കുറച്ച് പീസുകള്‍ ഉപയോഗിച്ച് ചെറിയ ചുമരോ നിര്‍മ്മിക്കാം.


ഗ്രീന്‍ കാനോപി

തികച്ചും സ്വകാര്യത നല്‍കുന്ന, സൂര്യപ്രകാശത്തെ ഭാഗികമായി മറയ്ക്കുന്ന ഒരു ഡിസൈനാണിത്. നിഴല്‍വെളിച്ചത്തില്‍ ഒരു പുസ്തകം വായിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് ഉപകരിക്കും. വേര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗിന് സാധ്യതകളേറെയും.

ബാല്‍ക്കണി ലൈറ്റിംഗ്

പ്രകൃതിദത്ത ഒഷധ്യസസ്യങ്ങളും ചെടികളും പൂക്കളും നിറഞ്ഞ ബാല്‍ക്കണി ഗാര്‍ഡനെ വശങ്ങളില്‍ ലൈറ്റുകള്‍ നല്‍കി കൂടുതല്‍ മനോഹരമാക്കാം. ആവശ്യമായ വെളിച്ചം നല്‍കുന്ന മനോഹരമായ ലാമ്പുകള്‍ തിരഞ്ഞെടുക്കാം. ലൈറ്റുകള്‍ സീലിംഗിലോ വാള്‍ ഹാങ്ങിങ്ങുകളായോ ഒരുക്കാം.


മോഡുലാര്‍ ഗാര്‍ഡന്‍
മോഡുലാര്‍ ഗാര്‍ഡന്‍ മുന്നോട്ടു വയ്ക്കുന്ന കാഴ്ച്ചപ്പാടനുസരിച്ച് നമ്മുടെ ബാല്‍ക്കണിയെ കൂടുതല്‍ മനോഹരവും പ്രസന്നതയുള്ളതുമാക്കി മാറ്റാം. സ്ഥലപരിമിതിയെ സമര്‍ത്ഥമായി മറികടക്കാം. ഗ്രീന്‍ ലഷ് പ്ലാന്‍റ്സ് ഒരുക്കിയ ഡെക്കറേറ്റീവ് പോട്ടുകളും യോജിക്കുന്ന ഫര്‍ണിച്ചറുകളുമെല്ലാം ചേര്‍ന്ന മോഡുലാര്‍ ഗാര്‍ഡന്‍ ഏറെ ആകര്‍ഷകമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിന് നിരാശയെന്ന് കാരണം  (2 minutes ago)

വയോധികയുടെ കാലിൽ കൂടി ബസിന്റെ ചക്രം കയറി....  (6 minutes ago)

ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (14 minutes ago)

താനൊരു തൊഴിലാളി മാത്രം  (24 minutes ago)

വോട്ടർ പട്ടിക തീവ്ര പരിഷ്ക്കരണത്തിനെതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി  (32 minutes ago)

മലയാളി യുവതി മരിച്ചു  (43 minutes ago)

സെന്യാര്‍ ചുഴലിക്കാറ്റ് രണ്ടുദിവസം കനത്തമഴ  (47 minutes ago)

‌ഇനി മുതൽ പായസവും പപ്പടവും കറികളും ഉൾപ്പെടുത്തി സദ്യയാക്കാൻ ....  (55 minutes ago)

. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്..  (1 hour ago)

തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി  (11 hours ago)

ശബരിമല: ഒരാഴ്ച നടത്തിയത് 350 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍; 60 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി  (11 hours ago)

ഭാഷാ ന്യൂനപക്ഷപ്രദേശം: ബാലറ്റ് പേപ്പറില്‍ തമിഴ്,കന്നട ഭാഷകളിലും പേരുണ്ടാകും  (11 hours ago)

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലെത്തി, തമിഴ്നാടിന്റെ ആദ്യ മുന്നറിയിപ്പ്  (11 hours ago)

പത്മകുമാറിന്റെ കുടുബം ആ സത്യം പറഞ്ഞു...! ഗോവിന്ദൻ പത്മകുമാറിനെ വിഴുങ്ങി...സെല്ലിൽ പൊട്ടിത്തെറി.  (11 hours ago)

സ്മൃതിയെ പലാഷ് ചതിച്ചു? മറ്റൊരു സ്‌ത്രീയുമായുള്ള വാട്‌സാപ്പ് ചാറ്റ് പുറത്ത്...ചിത്രങ്ങൾ ഡിലീറ്റാക്കി സ്മൃതി  (12 hours ago)

Malayali Vartha Recommends