ചെടികൾ അലങ്കാരത്തിന് മാത്രമല്ല വീടിനുള്ളിൽ പോസിറ്റീവ് എനർജി നൽകുന്നതിനും കഴിവുള്ളവയാണ്. വീട്ടിനുള്ളില്‍ ശുദ്ധവായു ഉറപ്പുവരുത്താനും ഇവയ്ക്ക് സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
വീടിനകത്ത് അലങ്കാരച്ചെടികൾ വെക്കുന്നത് ഇപ്പോൾ പതിവാണ് .ഇത്തരം ചെടികൾ അലങ്കാരത്തിന് മാത്രമല്ല വീടിനുള്ളിൽ പോസിറ്റീവ് എനർജി നൽകുന്നതിനും കഴിവുള്ളവയാണ്. വീട്ടിനുള്ളില്‍ ശുദ്ധവായു ഉറപ്പുവരുത്താനും ഇവയ്ക്ക് സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
എന്നാല്‍ ചിലയിനം ചെടികള്‍ വീട്ടിനുള്ളില്‍ വയ്ക്കാന്‍ പാടില്ലാത്തതാണ്. ഇതിലെ വിഷാംശമാണ് കാരണം. അതുകൊണ്ട് തന്നെ അലങ്കാരസസ്യങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അബദ്ധം പറ്റാതെ സൂക്ഷിക്കണം. വീട്ടിനുള്ളില്‍ ധൈര്യമായി വയ്ക്കാവുന്ന ചില ചെടികളെ പരിചയപ്പെടാം
മണി പ്ലാന്റ്
ഹൃദയത്തിന്റ ആകൃതിയിലുള്ള ഇളംപച്ചയും വെള്ളയും കലര്‍ന്ന ഇലകളുള്ള മണി പ്ലാന്റ് എന്ന ചെടി വീട്ടില്‍ പണം കൊണ്ടുവരുമെന്നാണ് വിശ്വാസം. ആ വിശ്വാസമാണ് ഈ ചെടിക്ക് മണി പ്ലാന്റ് എന്ന പേര് നൽകിയത് .
യാതൊരു ശാസ്ത്രീയ അടിത്തറ ഇല്ലെങ്കിലും മണിപ്ലാന്റ് വീട്ടില്‍ പണം കൊണ്ടുവരും എന്നു വിശ്വസിക്കുന്നവര്‍ നിരവധിയാണ്. അതുപോലെ വീടിന്റെ തെക്കുകിഴക്ക് ഭാഗത്ത് മണി പ്ലാന്റ് നടുന്നതാണത്രേ നല്ലത് .
വള്ളിയായി പടര്‍ന്നു പിടിക്കുന്ന മണി പ്ലാന്റുകള്‍ ചട്ടിയിലോ, ഒരു കുപ്പിയില്‍ വെള്ളം നിറച്ചോ സൂക്ഷിക്കാവുന്നതാണ്. ഇടക്കിടെ അറ്റം മുറിച്ചു വൃത്തിയാക്കണം എന്നുമാത്രം.
കറ്റാര്‍വാഴ
ഔഷധസസ്യം കൂടിയായ കറ്റാര്‍വാഴ വീട്ടിനുള്ളില്‍ വളര്‍ത്താവുന്ന സസ്യമാണ്. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്നിടത്ത് കറ്റാർവാഴ വയ്ക്കാവുന്നതാണ്. കറ്റാർവാഴ നടുമ്പോൾ ധാരാളം വെള്ളമൊഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇടക്കിടെ പുറത്തുവെച്ചു വെയില്‍ കൊളളിക്കാനും ശ്രദ്ധിക്കുക
സാൻസവേരിയ...
സ്നേക്ക് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്. ഇതിന്റെ നീളന്‍ ഇല കാരണം 'മദർ ഇൻലോസ് ടങ്' എന്നും വിളിക്കാറുണ്ട്. തീരെ കുറഞ്ഞ പരിചരണം മതി, എന്നാലോ വായു ശുദ്ധമാക്കാന്‍ ഏറെ സഹായകവുമാണ് ഈ അലങ്കാരസസ്യം. മൂന്നോ നാലോ ആഴ്ച കൂടുമ്പോള്‍ നനച്ചാല്‍ പോലും ഇതിന് പ്രശ്നമില്ല. സാൻസവേരിയയുടെ വ്യത്യസ്തയിനങ്ങൾ വിപണിയിൽ ലഭിക്കും. വളരെ കുറച്ചു മാത്രം വെയിൽ ലഭിക്കുന്ന ഇടങ്ങളിലും സാൻസവേരിയ നന്നായി വളരും.
ലക്കി ബാംബൂ
ലക്കി ബാംബൂ ഇന്ന് മിക്കയിടത്തും കാണാം. ഫെങ്ങ്ഷ്യൂ വിശ്വാസപ്രകാരം വീട്ടിലേക്ക് ഭാഗ്യം കൊണ്ട് വരുന്നതാണ് ലക്കി ബാംബൂ. ചൈനീസ് മുള എന്നാണ് ഇത് അറിയപ്പെടുന്നത് എങ്കിലും ലക്കി ബാംബു മുളവര്‍ഗ്ഗത്തില്‍പ്പെട്ട ചെടിയല്ല ഇത് . ഒന്നര അടി മാത്രം ഉയരം വയ്ക്കുന്ന സസ്യമാണ് ഇത്. കാഴ്ചയിൽ അതിന്റെ തണ്ടുകൾ മുളകളോട് സമാനമാണ് എന്നേ ഉള്ളൂ .
പത്തോ അതിൽ അധികമോ മുളംതണ്ടുകൾ ഒരു ചുവപ്പു നാടയിൽ കെട്ടിയ രീതിയിലാണ് ചൈനീസ് ബാംബു വാങ്ങാൻ ലഭിക്കുക.
ഒരു ഗ്ലാസ് ബൗളിൽ, സൂര്യപ്രകാശം നേരിട്ട് ലഭിക്കാത്ത വീടിന്റെ ഏതെങ്കിലും ഒഴിഞ്ഞ കോണില്‍ മുള വെയ്ക്കാം . വീടിന്റെ പ്രധാനവാതിലിനെ അഭിമുഖീകരിക്കുന്ന വിധത്തിലാകണം മുളയുടെ സ്ഥാനം. .നാല് എന്ന സംഖ്യ ഒഴിവാക്കി എത്ര മുളകൾ വേണമെങ്കിലും ഒരുമിച്ചു നടാം എന്ന് ഫെങ്ങ്ഷുയി പറയുന്നു
കാര്യമായ ശ്രദ്ധ ആവശ്യമില്ല. ഇടയ്ക്കിടെ വെള്ളമൊഴിച്ചുകൊടുക്കുകയും കേടായ ഇലകൾ വെട്ടിയൊതുക്കുകയും ചെയ്താൽ മതിയാകും. വെള്ളം ക്ളോറിൻ ഇല്ലാത്തതാകുവാൻ പ്രത്യേകം ശ്രദ്ധിക്കണം . അല്ലാത്തപക്ഷം മുള വളരെ വേഗം നശിക്കുന്നതിനുള്ള സാധ്യതയുണ്ട്
സ്പൈഡർ പ്ലാന്റ്...
എവിടെയും എങ്ങനെയും ഇവ വളരും. ചട്ടിയില്‍ തൂക്കാനായാലും നിലത്തു വയ്ക്കാനായാലും ഒക്കെ അനുയോജ്യം. ഏകദേശം ഇരുന്നൂറിലധികം തരത്തിലുണ്ട് ഇവ. ഇവയുടെ ഇലകള്‍ക്ക് വിഷാംശം ആഗിരണം ചെയ്യാനും കൂടുതൽ ഓക്സിജൻ പുറത്തുവിടാനും കഴിവുണ്ട്.
വീടിനകത്ത് പച്ചപ്പ് ഒരുക്കാനും ചൂട് കുറയ്ക്കാനും പോസിറ്റീവ് എനർജി നിറയ്ക്കാനും ധനം കൊണ്ടുവരാനും സഹായിക്കുന്ന ഇത്തരം ചെടികൾ വീടിനുള്ളിൽ വെക്കുന്നത് വളരെ നല്ലതാണ് . കൂടാതെ വേനൽക്കാലത്ത് അലങ്കാരത്തിന് പുറമെ പ്രകൃതിദത്ത എസി കൂടിയാണ് ഈ ചെടികൾ
https://www.facebook.com/Malayalivartha