മുടിയുടെ ദുര്‍ഗന്ധമകറ്റാൻ ഇനി എളുപ്പം; ഇത് ഒരു അൽപം മതി; അറിയാം ഇക്കാര്യങ്ങൾ

മുടിയുടെ സൗന്ദര്യം പോലെ തന്നെ സുഗന്ധവും പ്രധാനമാണ്. അതിനാൽ മുടിയുടെ ദുര്‍ഗന്ധമകറ്റാൻ ബേക്കിംഗ് സോഡ നല്ലതാണ്. ഇതിനായി നനഞ്ഞ മുടിയില്‍ ബേക്കിംഗ് സോഡ തേച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് തലയോട്ടിയിലെ ചൊറിച്ചിലിനും പരിഹാരം നല്‍കും. ഒപ്പം തന്നെ താരന്‍ അകറ്റാന്‍ ഏറെ ഫലപ്രദമായ ഒന്നാണ് ടീ ട്രീ ഓയില്‍. ഏതാനും തുള്ളി ഓയില്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുക. ഇതിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക.
അതേസമയം തക്കാളി ഉപയോഗിച്ച് മുടിയുടെ ദുര്‍ഗന്ധം അകറ്റാവുന്നതാണ്. അതിനായി തക്കാളി അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലമുടിയിലും തലയോട്ടിയിലും തേച്ച് അരമണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ഇത്തരത്തിൽ ചെയ്താൽ മുടിയുടെ പിഎച്ച് സന്തുലനം സംരക്ഷിക്കുകയും ദുര്‍ഗന്ധം കുറയ്ക്കുകയും ചെയ്യും.
അതുപോലെ മുടിയുടെ ദുര്‍ഗന്ധം അകറ്റാനുള്ള ഒരു മാര്‍ഗ്ഗമാണ് ആപ്പിള്‍ സിഡര്‍ വിനീഗര്‍. ഇത്തരത്തിൽ ഇത് വെള്ളവുമായി ചേര്‍ത്ത് ഏതാനും തുള്ളി സുഗന്ധ തൈലവും ചേര്‍ക്കുക. വേണമെങ്കിൽ ലാവെണ്ടറോ, റോസ് ഓയിലോ ചേര്‍ക്കാം. ഇത് തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാം.
അതുപോലെ സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും ഓറഞ്ച് ഉപയോഗിക്കാവുന്നതാണ്. നമ്മുടെ മുടിക്ക് സുഗന്ധം നല്കാന്‍ ഉത്തമമാണ് ഓറഞ്ച് തൊലി. ഓറഞ്ച് ഉണക്കി പൊടിച്ച തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച് തണുക്കാന്‍ അനുവദിക്കുക. കുളിക്കുമ്പോൾ ഇത് ഉപയോഗിച്ച് മുടി കഴുകാം. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
അതുപോലെ മുടിക്ക് തിളക്കം നല്‍കാനും ദുര്‍ഗന്ധം ഇല്ലാതാക്കാനും സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഇത് മുടി കഴുകുന്നതിനു മുന്‍പ് തേച്ച് പിടിപ്പിആക്കുകയും, തുടർന്ന് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്.അതുപോലെ മുട്ടയുടെ വെള്ളയും അല്‍പം തൈരും മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിയുടെ ദുര്‍ഗന്ധത്തെ അകറ്റുന്നു. മാത്രമല്ല, മുടിക്ക് തിളക്കവും നല്‍കുന്നു.
https://www.facebook.com/Malayalivartha