മെയ്ഡ് ഇൻ ചൈന പപ്പടം പോലെ പൊട്ടി... പാകിസ്ഥാനെ ചൈന പറ്റിച്ചു... പൊട്ടിച്ചിരിച്ച് ഇന്ത്യ
“എല്ലാത്തരം ഭീകരതയെയും ചൈന എതിർക്കുന്നു എന്നാണ് പ്രസ്താവനയിൽ പറയുന്നത്. സമാധാനത്തിന്റെയും സ്ഥിരതയുടെയും വിശാലമായ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കാനും, യുഎൻ നിർദേശിക്കുന്ന അന്താരാഷ്‌ട്ര നിയമങ്ങൾ പാലിക്കാനും, ശാന്തത പാലിക്കാനും, സംയമനം പാലിക്കാനും, സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്ന നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ഞങ്ങൾ ഇരു കക്ഷികളോടും അഭ്യർത്ഥിക്കുന്നു. നിലവിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ക്രിയാത്മകമായ പങ്ക് വഹിക്കാൻ അന്താരാഷ്‌ട്ര സമൂഹത്തിലെ മറ്റുള്ളവരുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ്,” – ജിയാൻ പറഞ്ഞു.
നിലവിലെ സംഭവവികാസങ്ങളിൽ ചൈനയ്‌ക്ക് വലിയ ആശങ്കയുണ്ട്. ഇന്ത്യയും പാകിസ്ഥാനും എപ്പോഴും പരസ്പരം അയൽക്കാരാണ്. അവർ രണ്ടുപേരും ചൈനയുടെ അയൽക്കാരാണെന്നും ജിയാൻ പറഞ്ഞു.
ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് നീങ്ങുന്നത് ലോകരാജ്യങ്ങളെല്ലാം ആശങ്കയോടെയാണ് കാണുന്നത്. എന്നാല്‍ പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ലക്ഷ്യംവച്ചുള്ള ഇന്ത്യയുടെ ആക്രണത്തില്‍ ഏറ്റവും ആശങ്കയുള്ളൊരു രാജ്യം ചൈനയാകും. ഇരുരാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നം വഷളാകുന്നതിലെ വിഷമമല്ല ചൈനയുടെ സ്വസ്ഥത കെടുത്തുന്നത്. മറിച്ച്, പാക്കിസ്ഥാന്റെ മണ്ണില്‍ ചൈനീസ് സര്‍ക്കാര്‍ നടത്തിയ ശതകോടികള്‍ ഒലിച്ചു പോകുമോയെന്ന ഭയമാണ്.
പാക്കിസ്ഥാനിലെ പ്രധാന തുറമുഖങ്ങളിലും തന്ത്രപ്രധാന മേഖലകളിലും വലിയ നിക്ഷേപമാണ് ചൈനയ്ക്കുള്ളത്. തങ്ങളുടെ താല്പര്യത്തിന് അനുസരിച്ച് നില്‍ക്കുന്നൊരു സര്‍ക്കാരും സൈന്യവും ഉള്ളതാണ് ചൈനയെ ഇത്രയധികം നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ചത്. മാത്രവുമല്ല, ഇന്ത്യയ്‌ക്കെതിരേ ഒരു പങ്കാളിയെയും ചൈന പാക്കിസ്ഥാനില്‍ കാണുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിലും നിക്ഷേപം
പാക്കിസ്ഥാനിലെ വിവിധ റോഡ്, തുറമുഖ പദ്ധതികളില്‍ ചൈനയ്ക്ക് വലിയ നിക്ഷേപമാണുള്ളത്. തങ്ങളുടെ പ്രദേശത്തുള്ള ചൈനീസ് സാന്നിധ്യത്തെ പാക്കിസ്ഥാനിലെ ജനങ്ങള്‍ക്ക് വലിയ താല്പര്യമില്ല. എന്നാല്‍ സൈന്യത്തിന്റെ ഉറച്ച പിന്തുണയുള്ളതിനാല്‍ പ്രത്യക്ഷ പ്രതിഷേധമില്ലെന്ന് മാത്രം. എന്നാല്‍ സ്വതന്ത്രരാജ്യമാകാന്‍ പോരാട്ടം നടത്തുന്ന ബലൂചിസ്ഥാനില്‍ അങ്ങനെയല്ല. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ചൈനീസ് എന്‍ജിനിയര്‍മാരെയും പൗരന്മാരെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നുണ്ട്.
ബലൂചിസ്ഥാന്‍ മേഖലയിലെ അളവില്ലാത്ത ധാതുവിഭവങ്ങളിലും ചൈനയ്‌ക്കൊരു കണ്ണുണ്ട്. എന്നാല്‍ പാക്കിസ്ഥാനെ പോലെ ചൈനയെയും ശത്രുപക്ഷത്ത് നിര്‍ത്തിയാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി മുന്നോട്ടു പോകുന്നത്.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനും പാക്കിസ്ഥാനില്‍ സ്വാധീനം ഉറപ്പിക്കുന്നതിനുമായി 2015ല്‍ ചൈന മുന്‍കൈയെടുത്ത് ആരംഭിച്ചതാണ് ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി . ഇതുപ്രകാരം ഗ്വാദര്‍, കറാച്ചി തുറമുഖങ്ങളുടെ നവീകരണത്തിന് ചൈന വലിയ സാമ്പത്തികസഹായം നല്കുന്നു.
ദക്ഷിണേഷ്യന്‍ വ്യാപാരം സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് പറയുമ്പോഴും ഈ പദ്ധതി കൊണ്ട് ചൈന ലക്ഷ്യംവച്ചത് ഇന്ത്യയെയാണ്. ഇന്ത്യയെ ഒറ്റപ്പെടുത്താനും അയല്‍രാജ്യങ്ങളെ ഒപ്പംനിര്‍ത്താനുമായിരുന്നു പദ്ധതി. ഈ പദ്ധതിക്ക് പക്ഷേ ചൈന വിചാരിച്ച പോലുള്ള വേഗം ഉണ്ടായില്ല. പാക് ഭാഗത്ത് വര്‍ധിച്ചുവന്ന പ്രതിഷേധങ്ങളും തീവ്രവാദി ആക്രമണങ്ങളും ആയിരുന്നു കാരണം.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവയുദ്ധത്തില്‍ പുറമേ പരിക്കില്ലെന്ന് പറയുമ്പോഴും ചൈനയ്ക്ക് വലിയ പ്രഹരമാണ് ലഭിച്ചത്. ചൈനയിലെ ഫാക്ടറികളില്‍ പണിമുടക്കും തൊഴില്‍നഷ്ടവും വര്‍ധിച്ചു. കയറ്റുമതി ഇടിഞ്ഞതോടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ക്ഷതമേല്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ ആക്രമണത്തോട് പരസ്യമായി വലിയ എതിര്‍പ്പ് പ്രകടിപ്പിക്കാതെ ബീജിംഗ് മാറിനിന്നതിന് കാരണം മറ്റൊന്നല്ല.
പരസ്യമായി പാക് അനുകൂല നിലപാട് എടുത്താല്‍ യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഏതു നിലപാടെടുക്കുമെന്ന ആശയക്കുഴപ്പവും ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിലയ്ക്കുന്നതും ബീജിംഗിനെ പിന്നോട്ടടിക്കുന്നു. തങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് പാക്കിസ്ഥാന്‍ വിശ്വസിച്ചിരുന്ന രാജ്യമായിരുന്നു ചൈന. അവരുടെ ഈ മൃദുനിലപാട് ഷെഹബാസ് ഷെരീഫ് സര്‍ക്കാരിനെ ഞെട്ടിച്ചു.
ഇന്ത്യയുടെ പ്രഹരത്തില്‍ പ്രത്യക്ഷത്തില്‍ പാകിസ്ഥാന്‍ വിറയ്‌ക്കുമ്പോള്‍ പരോക്ഷമായി ഭാരതത്തിന്റെ തിരിച്ചടിയേല്‍ക്കുന്ന രാജ്യം ചൈനയാണ്. ചൈനയുടെ പ്രതിരോധ സംവിധാനങ്ങളുടെ മുഖ്യ പ്രയോക്താക്കള്‍ പാകിസ്ഥാനാണെന്നിരിക്കേ, കഴിഞ്ഞദിവസം ഭാരതം നടത്തിയ പ്രത്യാക്രമണത്തില്‍ തകര്‍ന്ന ജെ-17 ജെറ്റ് വിമാനവും അതുപോലെ വ്യോമപ്രതിരോധ സംവിധാനങ്ങളും ചൈന പാകിസ്ഥാന് കോടിക്കണക്കിനു രൂപയ്‌ക്ക് നല്കിയതാണ്. ചൈനയുടെ അത്യന്താധുനികം എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രതിരോധ സംവിധാനങ്ങള്‍ തകരുമ്പോള്‍ ചൈനയുടെ നെഞ്ചുകൂടിയാണ് പിളരുന്നത്. മെയ്ഡ് ഇൻ ചൈന എന്ന വാക്ക് അന്വർത്ഥമാവുകയാണ് ഇവിടെ.
കശ്മീരിലെ സാധാരണക്കാര്‍ക്കെതിരേ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തിനു തിരിച്ചടിയായി ഭാരതം നടത്തിയ പ്രത്യാക്രമണത്തിലാണ് ലാഹോറിലെ പാക് വ്യോമ പ്രതിരോധ യൂണിറ്റുകള്‍ നശിപ്പിക്കപ്പെട്ടത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ചൈനീസ് നിര്‍മിത എച്ച്ക്യു-9. പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പ്രധാന ഘടകമാണിത്. പാകിസ്ഥാന്റെ ആയതിനുശേഷം ഇതിന്റെ പേര് എച്ച്ക്യു-9 പി എന്നായി. പി എന്നാല്‍ പാകിസ്ഥാന്‍. ശത്രുരാജ്യത്തിന്റെ വിമാനങ്ങള്‍, ഡ്രോണുകള്‍, മിസൈലുകള്‍ തുടങ്ങിയ വ്യോമ ഭീഷണികള്‍ കണ്ടെത്തുന്നതിനും അവയെ ട്രാക്ക് ചെയ്യുന്നതിനും തടയാനും നശിപ്പിക്കാനുമായി ചൈനയില്‍ നിന്നു വാങ്ങിയ സംയോജിത വ്യോമ പ്രതിരോധ റഡാര്‍ സംവിധാനമാണ് എച്ച്ക്യു-9. പാകിസ്ഥാന്റെ സൈനികശക്തിക്ക് വലിയ ബലമാണ് എച്ച്ക്യു-9 എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, എച്ച്ക്യു-9ന്റെ കണ്ണുകള്‍ പതിക്കാത്ത മിസൈലുകളുണ്ടെന്ന് തെളിയിക്കുന്ന നീക്കമായിരുന്നു ഭാരതത്തിന്റേത്. ലാഹോറിനുള്ള കവചമായി ചൈനീസ് എച്ച്ക്യൂ-9 വ്യോമപ്രതിരോധ സംവിധാനത്തിന്റെ വകഭേദം ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതാണ് ഭാരതം തകര്‍ത്തത്. ഇത് പാകിസ്ഥാൻ തീരെ പ്രതീക്ഷിച്ചില്ല.
2024ലെ പാക് ദിന പരേഡിലാണ് ദീര്‍ഘദൂര എച്ച്ക്യു-9പി ഉപരിതല-വായു മിസൈല്‍ സംവിധാനം ആദ്യമായി ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. അഭിമാനർഹമായ പ്രദർശനമായിരുന്നു ഇത് - അവ തൊടുക്കാനുള്ള സാവകാശം പോലും ഭാരതം നല്കിയില്ല. 2021ലാണ് ഇവ പാക് സൈന്യത്തിന്റെ ഭാഗമായത്. 125 കിലോമീറ്റര്‍ ദൂരപരിധിയുമുണ്ട്. പാകിസ്ഥാന്‍ ഉപയോഗിക്കുന്ന മറ്റൊരു പ്രതിരോധ സംവിധാനമാണ് എച്ച്ക്യു-16. ചൈനീസ് നിര്‍മിത റഡാര്‍ സംവിധാനവും ഭാരതം തകര്‍ത്തു. വ്യോമതാവളങ്ങള്‍, പാലങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, മറ്റ് ഉയര്‍ന്ന മൂല്യമുള്ള ആസ്തികള്‍ എന്നിവ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന മീഡിയം-റേഞ്ച് റഡാര്‍ സംവിധാനമാണ് എച്ച്ക്യു-16.
ഭാരത വ്യോമസേനയുടെ വലിയ വിജയമായാണ് ചൈനീസ് നിര്‍മിത ജെഎഫ്-17 ഫൈറ്റര്‍ ജെറ്റുകളില്‍ ഒരെണ്ണം വെടിവച്ചിട്ടത്. മെയ് 7ന് അതിര്‍ത്തി കടന്നെത്തിയ ജെഎഫ് 17നെ കശ്മീരിലെ അഖ്‌നൂര്‍ മേഖലയിലാണ് വെടിവച്ചിട്ടത്. വിമാനത്തിന്റെ പ്രധാനഅവശിഷ്ടങ്ങള്‍ സൈന്യം ഉടന്‍ തന്നെ നീക്കിയിരുന്നു. ജെഎഫ് 17 തണ്ടര്‍ ഫൈറ്റര്‍ ജെറ്റും ചൈന-പാകിസ്ഥാന്‍ സൈനിക സഹകരണത്തിന്റെ മുന്‍നിര പദ്ധതിയാണ്. അമേരിക്ക തങ്ങളുടെ ഫൈറ്റര്‍ ജെറ്റുകള്‍ പാകിസ്ഥാനു നല്കുന്നത് നിര്‍ത്തിയ ശേഷമാണ് പാകിസ്ഥാന്‍ ഇവ ചൈനയില്‍ നിന്നു സ്വന്തമാക്കുന്നത്. 2023 വരെ 140-ലധികം ജെഎഫ്-17 ജെറ്റുകള്‍ പാകിസ്ഥാന്‍ വാങ്ങിയതായാണ് വിവരം. ഒരു വിമാനത്തിന് ഏകദേശം 2530 മില്യണ്‍ ഡോളര്‍ ചെലവാകും. അതിലൊരെണ്ണമാണ് ഇപ്പോള്‍ തവിടുപൊടിയായത്. ജെഎഫ് 17നെക്കൊണ്ടും പാക് സേനയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് അവര്‍ മനസിലാക്കുന്നു.
ചൈന മുഖ്യ പങ്കാളി പാകിസ്ഥാന്റെ പ്രധാന ആയുധ വിതരണക്കാരാണ് ചൈന. ചൈന-പാക് സാമ്പത്തിക ഇടനാഴിയുടെ (സിപിഇസി) ഭാഗമായി പാകിസ്ഥാനില്‍ ചൈന വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആര്‍-ഐ) പദ്ധതിയാണ് പ്രധാനം.
ഭാരതത്തിന്റെ പ്രതിരോധ വളര്‍ച്ചയെയും സാമ്പത്തിക വളര്‍ച്ചയെയും തടയുന്നത് ലക്ഷ്യംവച്ച് കരുത്ത് കൂട്ടാനുള്ള ചൈനയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ ഇടനാഴി ഉണ്ടാക്കിയത്. 2020നും 2024നും ഇടയില്‍ പാകിസ്ഥാന്റെ ആയുധ ഇറക്കുമതിയുടെ 81 ശതമാനവും ചൈനയില്‍ നിന്നാണ്. 2017നും 2021നും ഇടയില്‍ ഇത് 72 ശതമാനമായിരുന്നു.
ചൈനയുടെ ആയുധ കയറ്റുമതിയില്‍ ഏറിയ പങ്കും പാകിസ്ഥാനിലേക്കു തന്നെയാണ് എത്തിയിട്ടുളളത് . 2017 നും 2021 നും ഇടയില്‍ 47 ശതമാനം ആയുധങ്ങളും പോയത് പാകിസ്ഥാനിലേക്കാണ്. 2019നും 2023നും ഇടയില്‍ ചൈനയില്‍ നിന്നുള്ള പാകിസ്ഥാന്റെ ആയുധ ഇറക്കുമതി മാത്രം 5.28 ബില്യണ്‍ ഡോളറാണ്. അതായത് പാകിസ്ഥാന്റെ മൊത്തം ആയുധ ഇറക്കുമതിയുടെ 63 ശതമാനം. ചൈനയില്‍ നിന്ന് വാങ്ങുന്ന പ്രതിരോധ സാധനങ്ങള്‍ മികച്ചതല്ലെന്ന വിമര്‍ശനം പാകിസ്ഥാനില്‍ നിന്നുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ തുര്‍ക്കിയെയും അഞ്ച് വര്‍ഷമായി പാകിസ്ഥാന്‍ ആശ്രയിക്കുന്നു. എന്നാൽ അന്ന് ചൈന അതൊക്കെ നിഷേധിച്ചു.
സമീപകാലത്ത് പാകിസ്ഥാന്‍ ചൈനയില്‍ നിന്നു വാങ്ങിയ പ്രതിരോധ സംവിധാനങ്ങള്‍
2015ല്‍ വാങ്ങിയ ടൈപ്പ് 041 അന്തര്‍വാഹിനികള്‍: എട്ട് ₹ 5 ബില്യണ്‍
2018ല്‍ വാങ്ങിയ ടൈപ്പ് 054 ഫ്രിഗേറ്റുകള്‍ നാല് ₹ 1.4 ബില്യണ്‍
2022ല്‍ വാങ്ങിയ ജെ-10 സിഇ ജെറ്റുകള്‍ 36 വിമാനങ്ങള്‍ക്ക് ₹ 1.52 ബില്യണ്‍
ജെഎഫ്-17 ഫൈറ്റര്‍ ജെറ്റ് (2007 മുതല്‍) ₹ 23 ബില്യണ്‍
2018ല്‍ വാങ്ങിയ വിങ് ലൂങ് -2 ഡ്രോണുകള്‍- 48 യൂണിറ്റുകള്‍ക്ക് ₹200300 മില്യണ്‍
എച്ച്ക്യു-9, പിഎല്‍-15 വ്യോമപ്രതിരോധ സംവിധാനങ്ങള്‍- ₹650900 മില്യണ്‍
സെഡ്- 10എംഇ ഹെലികോപ്റ്ററുകള്‍: ₹150240 മില്യണ്‍.
പാക്കിസ്ഥാന്റെ നിലപാടുകളെ മാത്രം ശക്തമായി പിന്തുണയ്ക്കുന്ന നയമാണ് ചൈന ഇതുവരെ പിന്തുടർന്നത്. ഇത് കച്ചവടത്തിന്റെ ഭാഗമാണ്. എന്നാൽ പാക്ക് ഭീകര ക്യാംപുകൾ ഇന്ത്യ ആക്രമിച്ചു തകർത്ത സംഭവത്തിൽ മാത്രം ചൈന അക്കാര്യം മറന്നു. ‘രണ്ടു പേരും ഞങ്ങളുടെ അയൽക്കാരാണ്’ എന്ന ഷിയുടെ സന്ദേശം എന്തുകൊണ്ടാണ് പാക്കിസ്ഥാനെ ഞെട്ടിക്കുന്നത്?
പഹൽഗാമിൽ നിരായുധരായ ഒരു കൂട്ടം ഇന്ത്യക്കാരെ ഒരു കാരണവും കൂടാതെ സ്വന്തം കുടുംബാംഗങ്ങൾക്കു മുന്നിൽ വച്ച് കൂട്ടക്കുരുതി ചെയ്ത ഭീകരർക്കുള്ള ഇന്ത്യൻ സർക്കാരിന്റെ ചുട്ട മറുപടി മിക്കവാറും എല്ലാ ലോക രാഷ്ട്രങ്ങളുടെയും ശ്രദ്ധ ആകർഷിക്കുകയും അവരുടെ ഭാഗത്തു നിന്നെല്ലാം പ്രതികരണങ്ങൾ ഉണ്ടാവുകയും ചെയ്തു. ഇവയിൽ ഇന്ന് ലോകത്തിലെ പ്രബല ശക്തികളെന്ന് വിലയിരുത്താവുന്ന അമേരിക്കയുടെയും ചൈനയുടെയും വാക്കുകൾ എന്തൊക്കെയാണ് എന്നറിയാനായിരുന്നു ഏവർക്കും താൽപ്പര്യം. . അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുരുങ്ങിയ വാക്കുകളിൽ തനിക്ക് ഈ വിഷയത്തിലുള്ള അഭിപ്രായം വ്യക്തമാക്കി. ട്രംപിന്റെ അടുത്തകാലത്തുള്ള പ്രസ്താവനകൾ ഈ കാര്യത്തിൽ അദ്ദേഹത്തിന്റെ അജ്ഞതയും താൽപര്യക്കുറവും വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടും ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള അടുപ്പം മൂലവും ബെയ്ജിങ്ങിന്റെ നിലപാട് എന്താണെന്നറിയുവാൻ മറ്റു രാജ്യങ്ങൾക്കും നിരീക്ഷകർക്കും സാധാരണയിൽ കൂടുതൽ ആകാംക്ഷ ഉണ്ടായിരുന്നു. ഒരു മുസ്‌ലിം രാഷ്ട്രമായ പാക്കിസ്ഥാന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് അന്താരാഷ്ട്ര വേദികളിൽ ഒരു അർത്ഥശങ്കയ്ക്കും ഇടവരാത്ത രീതിയിൽ പെരുമാറുന്ന രാഷ്ട്രമാണ് ചൈന. അണുബോംബ് നിർമിക്കാൻ വാർഷിക പ്രതിരോധ ബഡ്‌ജറ്റിൽ 7.2 ശതമാനം വർദ്ധനവ് പ്രഖ്യാപിച്ച രാജ്യമാണ് ചൈന. ഇതോടെ 245 ബില്യൺ ഡോളറായി രാജ്യത്തിന്റെ പ്രതിരോധ ബഡ്‌ജറ്റ് ഉയർന്നു. കര, വായു, കടൽ, ആണവം, ബഹിരാകാശം, സൈബർ മേഖലകളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ഇന്തോ-പസഫിക് സംഘർഷം തുടങ്ങിയ മറ്റ് ഭൗമരാഷ്ട്രീയ സംഘർഷങ്ങളിൽ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകാനുള്ള ചൈനുടെ നീക്കം കൂടിയാണിത്.
അതേസമയം, പ്രഖ്യാപിക്കുന്നതിനേക്കാൾ 50 ശതമാനംവരെ കൂടുതൽ ചൈന പ്രതിരോധമേഖലയിൽ ചെലവിടാറുണ്ടെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. ഇന്ത്യയുടെ പ്രതിരോധ ബഡ്‌ജറ്റിനേക്കാൾ മൂന്നിരട്ടിയാണ് ചൈനയുടെ ഔദ്യോഗിക ബഡ്‌ജറ്റ്. 79 ബില്യൺ ആണ് ഇന്ത്യയുടെ പ്രതിരോധ ബഡ്‌ജറ്റ്. 900 ബില്യൺ ചെലവഴിക്കുന്ന യുഎസ് ആണ് ഒന്നാം സ്ഥാനത്ത്.
യുഎസിനെ വെല്ലുവിളിക്കുന്നതിനും തായ്‌വാനിൽ മൂന്നാംകക്ഷി ഇടപെടൽ തടയുന്നതിനും അതിർത്തി സംഘർഷങ്ങളിൽ സൈനിക ശക്തി പ്രകടിപ്പിക്കുന്നതിനുമാണ് പ്രധാനമായും ചൈനയുടെ രണ്ട് ദശലക്ഷം അംഗബലമുള്ള പീപ്പീൾസ് ലിബറേഷൻ ആർമി രൂപകൽപന ചെയ്തിരിക്കുന്നത് തന്നെ. ഇന്ത്യയുടെ യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് ചൈന ഇതുവരെ സൈന്യത്തെ പിൻവലിക്കാത്തതും ഇതിനുദാഹരണമാണ്.
ചൈനയുടെ നീക്കങ്ങൾ കണക്കിലെടുത്ത് ഇന്ത്യ തങ്ങളുടെ പ്രതിരോധ ബഡ്‌ജറ്റ് ജിഡിപിയുടെ കുറഞ്ഞത് 2.5 ശതമാനമെങ്കിലും ഉയർത്തേണ്ടതുണ്ടെന്ന് ഉന്നത സൈനിക മേധാവി പറഞ്ഞിരുന്നു. നിലവിൽ ഇത് 1.9 ശതമാനമാണ്. ചൈനയെയും പാകിസ്ഥാനെയും പ്രതിരോധിക്കാൻ ഇത് ആവശ്യമാണ്. സൈനിക ശേഷിയിൽ നിരവധി അപാകതകളുണ്ട്. അതെല്ലാം മറികടക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ശബള വർദ്ധനവ്, വിരമിക്കൽ ബില്ലുകൾ, പ്രവർത്തന നിലനിൽപ്പിനായുള്ള ഉയർന്ന ചെലവുകൾ എല്ലാം നികത്തി കഴിയുമ്പോൾ പ്രതിരോധ ബഡ്‌ജറ്റിൽ നിന്ന് ആകെ 25 ശതമാനം മാത്രമാണ് സൈനിക മേഖലയിൽ ആധുനികവത്‌കരണത്തിന് പ്രതിവർഷം ബാക്കിയാവുന്നത്. ഇത് യുദ്ധവിമാനങ്ങൾ, അന്തർവാഹിനികൾ, ഹെലികോപ്ടറുകൾ എന്നിവ മുതൽ നൂതന വ്യോമ പ്രതിരോധ മിസൈലുകൾ, ടാങ്ക് വിരുദ്ധ ഗൈഡഡ് മിസൈലുകൾ, രാത്രികാല പോരാട്ടത്തിനുള്ള സംവിധാനങ്ങൾ തുടങ്ങി നിരവധി മേഖലകളിലെ പ്രവർത്തനശേഷിക്കുറവിന് കാരണമാകുന്നു. ഏതായാലും ഇന്ത്യയോട് കളിക്കാൻ ചൈനക്ക് ഭയമാണ്. മാത്രവുമല്ല ചൈനയുടെ ബിസിനസ് ആഗ്രഹങ്ങൾ പൊളിയുകയും ചെയ്യും. പക്ഷേ പാകിസ്ഥാനെ പോലെ ഇന്ത്യയെ പറ്റിക്കാൻ ചൈനക്ക് കഴിയില്ല.
https://www.facebook.com/Malayalivartha