Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

പൊതുരംഗത്ത് നിന്ന് വിട്ടു നിൽക്കുമ്പോഴും വിഎസ് എന്ന രണ്ടക്ഷരം കേരള ജനതയ്ക്ക് ഇന്നും ആവേശമാണ്

20 OCTOBER 2024 02:17 PM IST
മലയാളി വാര്‍ത്ത

More Stories...

കേന്ദ്രങ്ങളെ ഇസ്രയേല്‍ ഉടന്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്

20 മിനിറ്റ് നീണ്ട പാകിസ്ഥാൻ പ്രധാന മന്ത്രിയുടെ പ്രസംഗം ഒറ്റ വാക്കിൽ മറുപടി നൽകിയ ഇന്ത്യയുടെ പുലി കുട്ടി..! മലയാളി ഡാ

അജിത്തിന് 48 മണിക്കൂർ മാത്രം പിണറായിയെ തകർക്കുമോ? തലസ്ഥാനത്ത് രഹസ്യനീക്കം

എഫ് 16 വിമാനങ്ങള്‍ 5 സെക്കന്‍ഡ് ഇടവേളയില്‍ ‘മാര്‍ക്ക് 84’ ബോബുകള്‍ വര്‍ഷിച്ച് റിയാക്ടര്‍ തകർത്ത ദൗത്യം...ഇറാഖിനെ വിറപ്പിച്ച ആ ഞായർ...ഇസ്രയേലിന്റെ പുലികുട്ടികൾ ഇറങ്ങി അടിച്ച കഥ

മനാഫേ നിങ്ങളാണ് ശെരിക്കും ഹീറോ..! പ്രകൃതി പോലും പിണങ്ങി മാറിയ ദിവസങ്ങൾ..കുറ്റപ്പെടുത്തലുകളും തെറിവിളിയും ഇല്ലാ കഥകളും..കുലുങ്ങാതെ നിന്ന ഇരട്ട ചങ്കൻ

1923 ഒക്ടോബർ 20 ജനിച്ച വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് അച്യുതാനന്ദൻ വെട്ടിനിരത്തിയും വെട്ടിയൊതുക്കപ്പെട്ടുമൊക്കെ അദ്ദേഹം സിപിഎം രാഷ്ട്രീയത്തിലെ അതികായനായി. വിഎസ്-പിണറായി പോരിന്‍റെ രണ്ട് ദശകങ്ങള്‍ സിപിഎം രാഷ്ട്രീയത്തിലെ തിളച്ചു മറിയുന്ന ഏടുകളാണ്. പാര്‍ട്ടിയൊന്നാകെ ഒരു പക്ഷത്ത് നിന്നപ്പോഴും വിഎസ് കടുകിട വിട്ടുകൊടുത്തില്ല. താന്‍ കൂടി ചേര്‍ന്നുണ്ടാക്കിയ പാര്‍ട്ടിയുടെ വലതുപക്ഷ വ്യതിയാനത്തെയും പാര്‍ട്ടി സംവിധാനത്തിന്‍റെ ജീര്‍ണതകളെയും അദ്ദേഹം പല്ലും നഖവുമുപയോഗിച്ച് ചെറുത്തു. ഈ പോരാട്ടത്തില്‍ കേരളജനത വിഎസിനൊപ്പം നിന്നു.

 

 

2019 ഒക്ടോബര്‍ 25ന് രാത്രിയുണ്ടായ പക്ഷാഘാതം ഏല്‍പിച്ച ശാരീരിക അവശതയില്‍ നിന്ന് അദ്ദേഹത്തിന് മോചനമുണ്ടായില്ല. കേരളത്തിന്‍റെ ഫിഡല്‍ കാസ്ട്രോയെന്ന് സീതാറാം യച്ചൂരി വിശേഷിപ്പിച്ച വിഎസിന് വയസ് 101 തികയുമ്പോള്‍ എന്നും തിരുത്തല്‍ ശക്തിയായിരുന്ന വിഎസിന്‍റെ വാക്കുകള്‍ക്ക് രാഷ്ട്രീയ എതിരാളികള്‍ പോലും കാതോര്‍ക്കുന്നുണ്ടാകും. കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ നീട്ടിയും കുറുക്കിയും എതിരാളികളുടെ അമ്പെയ്തുള്ള വിഎസിന്‍റെ പ്രസംഗം എല്ലാവരും മിസ് ചെയ്യും. പക്ഷാഘാതത്തെത്തുടർന്നാണ് വിഎസ് വിശ്രമ ജീവിതത്തിലേക്ക് ഒതുങ്ങിയത്. ചുറ്റും നടക്കുന്നതെല്ലാം വിഎസ് അറിയുന്നുണ്ടെന്ന് മകൻ അരുൺകുമാർ പറഞ്ഞു. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത് കേക്ക് മുറിച്ച് വിഎസിന്‍റെ പിറന്നാൾ ആഘോഷിക്കുമെന്നും അരുൺകുമാർ പറഞ്ഞു. പുന്നപ്രയിലെ വീട്ടിൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും പിറന്നാളാഘോഷം നടക്കും.കേരളത്തിലെ ഭൂരിപക്ഷ ജനതയുടെ പ്രിയങ്കരനായ നേതാവായി വിഎസ് മാറിയത് ജനകീയ വിഷയങ്ങളിലെ ശക്തമായ നിലപാടുകള്‍ കാരണമായിരുന്നു. വിഎസ് ഉള്‍പ്പെടെയുള്ള സഖാക്കള്‍ പടുത്തുയര്‍ത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മാംസം അണികളും അസ്ഥികള്‍ നേതാക്കളുമാണെങ്കില്‍ കുറേകാലം മുന്നെ തന്നെ അസ്ഥിബന്ധം വിഎസിന് നഷ്ടമായി. ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടാകാന്‍ പാടില്ലാത്ത ഗ്രൂപ്പ് പ്രവര്‍ത്തനം ഒരു പരിധിവരെ വിഎസിനെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തേയും ബാധിച്ചു. പാര്‍ട്ടിക്കുള്ളിലെ അഴിമതിക്കെതിരെ വിഎസ് തുടങ്ങിവച്ച പോരാട്ടവുമായി മുന്നോട്ടു കുതിക്കാന്‍, പ്രായം ക്ഷീണിപ്പിച്ച വിഎസിന് കഴിയാതെയായി. എങ്കിലും കേരളത്തിന്റെ ഭാവിക്കുവേണ്ടിയും സംശുദ്ധരാഷ്ട്രീയത്തിനും വേണ്ടി ഇത്രയേറെ പോരാടിയ ഒരു നേതാവ് ഉണ്ടായിരുന്നോ, ഇനി ഉണ്ടാകുമോ എന്നീ ചോദ്യങ്ങള്‍ക്ക് ഒറ്റ ഉത്തരമേയുള്ളു, വിഎസിന് പകരം വിഎസ് മാത്രം. ഇപ്പോഴും പത്രം വായന പതിവായി തുടരുന്നു. വായിക്കുന്ന വാർത്തകളെക്കുറിച്ചെല്ലാം അദ്ദേഹത്തിന് കൃത്യമായ നിലപാടുമുണ്ട്. ചില അഭിപ്രായങ്ങളൊക്കെ തുറന്ന് പറയാറുണ്ടെന്നും മകന്‍ വ്യക്തമാക്കുന്നു. വീല്‍ചെയറില്‍ രാവിലേയും വൈകീട്ടും അദ്ദേഹം വീടിന് മുന്നില്‍ കൊണ്ട് ഇരുത്താറുമുണ്ട്.വെട്ടിനിരത്തിയും വെട്ടിയൊതുക്കപ്പെട്ടുമൊക്കെ അദ്ദേഹം സിപിഎം രാഷ്ട്രീയത്തിലെ അതികായനായി. വിഎസ്-പിണറായി പോരിന്‍റെ രണ്ട് ദശകങ്ങള്‍ സിപിഎം രാഷ്ട്രീയത്തിലെ തിളച്ചു മറിയുന്ന ഏടുകളാണ്. പാര്‍ട്ടിയൊന്നാകെ ഒരു പക്ഷത്ത് നിന്നപ്പോഴും വിഎസ് കടുകിട വിട്ടുകൊടുത്തില്ല. താന്‍ കൂടി ചേര്‍ന്നുണ്ടാക്കിയ പാര്‍ട്ടിയുടെ വലതുപക്ഷ വ്യതിയാനത്തെയും പാര്‍ട്ടി സംവിധാനത്തിന്‍റെ ജീര്‍ണതകളെയും അദ്ദേഹം പല്ലും നഖവുമുപയോഗിച്ച് ചെറുത്തു.ഈ പോരാട്ടത്തില്‍ കേരളജനത വിഎസിനൊപ്പം നിന്നു.

 

 

2019 ഒക്ടോബര്‍ 25ന് രാത്രിയുണ്ടായ പക്ഷാഘാതം ഏല്‍പിച്ച ശാരീരിക അവശതയില്‍ നിന്ന് അദ്ദേഹത്തിന് മോചനമുണ്ടായില്ല. കേരളത്തിന്‍റെ ഫിഡല്‍ കാസ്ട്രോയെന്ന് സീതാറാം യച്ചൂരി വിശേഷിപ്പിച്ച വിഎസിന് വയസ് 101 തികയുമ്പോള്‍ എന്നും തിരുത്തല്‍ ശക്തിയായിരുന്ന വിഎസിന്‍റെ വാക്കുകള്‍ക്ക് രാഷ്ട്രീയ എതിരാളികള്‍ പോലും കാതോര്‍ക്കുന്നുണ്ടാകും.

ഭരണത്തുടര്‍ച്ച പാര്‍ട്ടിയെ ദുഷിപ്പിച്ചെന്ന വാദം, സ്വര്‍ണക്കടത്തും സ്വര്‍ണം പൊട്ടിക്കലും പോലുള്ള ആരോപണങ്ങള്‍ വരെ പാര്‍ട്ടി നേരിടേണ്ട സാഹചര്യം, മിക്കപ്പോഴും പ്രതിപക്ഷത്തിന് മേല്‍ക്കൈ കിട്ടുന്ന അവസ്ഥ. വിഎസ് സജീവമായിരുന്നെങ്കിലെന്ന് പലരും ഓര്‍ത്തു പോകുകയാണ്. ഇക്കുറിയും കാര്യമായ ആഘോഷങ്ങളില്ലാതെയായിരിക്കും പിറന്നാൾ കൊണ്ടാടുക. പുന്നപ്രയിലെ വീട്ടിൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറന്നാൾ ആഘോഷിക്കും.പ്രായം തളർത്താത്ത കേരളത്തിന്റെ സമരപോരാളിക്ക് കേരള ഓൺലൈൻ ന്യൂസിന്റെ പിറന്നാളാശംസകൾ .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (4 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (4 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (7 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (7 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (7 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (8 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (8 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (8 hours ago)

പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പര്‍ വേടന്‍  (8 hours ago)

ഇന്ത്യന്‍ സൈന്യത്തെ പേടിച്ച് കൊടുങ്കാട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഹാഷിം മൂസ ; പാക് പാരാ കമാന്‍ഡോയെ ജീവനോടെ തൂക്കും  (9 hours ago)

ദ്രോണാചാര്യന്‍ ഇനിയില്ല ; ഷൂട്ടിംഗ് പരിശീലകന്‍ ദ്രോണാചാര്യ സണ്ണി തോമസിന്റെ ഓര്‍മയില്‍ ശിഷ്യര്‍  (9 hours ago)

സഹജീവികള്‍ക്കായി കത്തിയെരിയുന്ന സൂര്യനോ പ്ഫാ; പിണറായിക്ക് നേരെ ഒരാട്ട്  (9 hours ago)

എല്ലാ ജില്ലകളിലും മഴ വരുന്നു; ശക്തമായ കാറ്റിനും സാദ്ധ്യത  (10 hours ago)

പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല, സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും  (11 hours ago)

വിഴിഞ്ഞം സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടനം; പ്രതിപക്ഷനേതാവിനെ മാറ്റിനിർത്താൻ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാണംകെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി  (11 hours ago)

Malayali Vartha Recommends