Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്രങ്ങളെ ഇസ്രയേല്‍ ഉടന്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്

03 OCTOBER 2024 12:06 PM IST
മലയാളി വാര്‍ത്ത

ചൊവ്വാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഇറാനിലെ എണ്ണ കേന്ദ്രങ്ങളെ ഇസ്രയേല്‍ ഉടന്‍ ആക്രമിക്കുമെന്ന് റിപ്പോര്‍ട്ട്. ഒപെക് രാജ്യങ്ങള്‍ക്കിടെയിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡ് ഓയില്‍ ഉത്പാദകരാണ് ഇറാന്‍. പാശ്ചാത്യ ഉപരോധങ്ങള്‍ക്കിടെ സമ്പദ്വ്യവസ്ഥയെ പിടിച്ചുനിറുത്താന്‍ ഇറാനെ സഹായിക്കുന്നത് എണ്ണ, വാതക കയറ്റുമതിയാണ്. ഇത് തര്‍ക്കാനകും ഇസ്രയേലിന്റെ ശ്രമം.

കഴിഞ്ഞ രാത്രിയുണ്ടായ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ഇറാനെതിരെ ഐഡിഎഫ് കൃത്യമായ പ്രതികാരത്തിന് ഒരുങ്ങുമ്പോള്‍ ഇറാന്റെ കയറ്റുമതിയുടെ 95 ശതമാനവും ഒഴുകുന്ന വിശാലമായ 'എണ്ണ ദ്വീപ്' ലക്ഷ്യമിടാന്‍ സാധ്യത ഏറെയാണ്. വടക്കന്‍ തീരത്തെ ഖാര്‍ഗിനെ ലക്ഷ്യം വച്ച് ഇസ്രായേല്‍ സൈനിക നീക്കം നടത്തുന്നുണ്ടെന്നാണ് സൂചന. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 95 ശതമാനവും നടക്കുന്ന എണ്ണപ്പാടം ചുട്ടെരിക്കാനാണ് പദ്ധതി. അങ്ങനെ വന്നാല്‍ തീ കെടുത്താന്‍ പോലും ഇറാന് കഴിയാതെ വരും. ഇസ്രയേലിന്റെ എണ്ണ പാട പ്രതികാരം ഇറാനും തിരിച്ചറിയുന്നുണ്ട്. ഇത് അവരേയും വെട്ടിലാക്കുന്നു.

 

 

ഇറാനെതിരെ പ്രതികാര നടപടിയുമായി നീങ്ങാനാണ് ഇസ്രയേലിന്റെ തീരുമാനം. സമയവും സന്ദര്‍ഭവും ഒത്തുവരുമ്പോള്‍ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹാഗരി അറിയിച്ചു. സിവിലിയന്‍ കേന്ദ്രങ്ങളെ ഒഴിവാക്കിയാകും തിരിച്ചടിയെന്നും സൂചനയുണ്ട്.അതേസമയം, എന്തിനും തയ്യാറാണെന്നും ഇസ്രയേല്‍ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കാന്‍ സജ്ജമാണെന്നും ഇറാന്‍ റെവലൂഷനറി ഗാര്‍ഡ് തലവന്‍ ജനറല്‍ മുഹമ്മദ് ബാഘേരി പ്രതികരിച്ചു.

ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ള, ഹമാസ് മേധാവിയായിരുന്ന ഇസ്മയില്‍ ഹനിയേ എന്നിവരുടെ വധവും തെക്കന്‍ ലെബനനിലെ കരയാക്രമണവുമാണ് ഇസ്രയേലിനെതിരെയുള്ള വ്യോമാക്രമണങ്ങളുടെ കാരണങ്ങളായി ഇറാന്‍ നിരത്തുന്നത്. തിരിച്ചടിച്ചാല്‍ ഇസ്രയേലിനെ തകര്‍ക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇറാനിലുടനീളമുള്ള 38 ആണവ കേന്ദ്രങ്ങളെ ഇസ്രയേല്‍ ലക്ഷ്യമിടുമെന്നും സൂചനയുണ്ട്.

 

 

 

ഇറാനിലെ മൂന്നാമത്തെ വലിയ നഗരമായ ഇസ്ഫഹാന്‍ സിറ്റി അടങ്ങുന്ന എസ്ഫഹാന്‍ പ്രവിശ്യയില്‍ ഇസ്രയേലിന്റെ ആക്രമണം ഉണ്ടാകാനിടയുണ്ട്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയുടെ കേന്ദ്രമായ നതാന്‍സ് അടക്കം നിരവധി ആണവ കേന്ദ്രങ്ങള്‍ ഇവിടെയാണ്.ടെഹ്റാനിലെ പാര്‍ചിന്‍, മര്‍കാസി പ്രവിശ്യയിലെ അരക് ആണവ കേന്ദ്രങ്ങളും ഇസ്രയേലിന്റെ റഡാറിലുണ്ടെന്ന് സംശയിക്കുന്നു


അനരാക്

അരക്ക്

അർദകൻ

ബോനാബ്

ബുഷെർ

ചാലസ്

ഡാർകോവിൻ

ഫോർഡോ

ഇസ്ഫഹാൻ

കരാജ്

ലഷ്കർ അബാദ്

ലവിസൻ

Lavizan ഉപവിഭാഗം
ലവിസൻ-3

നടൻസ്

പർച്ചിൻ

സഘന്ദ്

ടെഹ്‌റാൻ റിസർച്ച് റിയാക്ടർ

യാസ്ദ്
സ്ഫഹാൻ
ഇസ്ഫഹാനിലെ ന്യൂക്ലിയർ ടെക്നോളജി സെൻ്റർ, നിലവിൽ ചൈന വിതരണം ചെയ്യുന്ന ഒരു മിനിയേച്ചർ ന്യൂട്രോൺ സോഴ്സ് റിയാക്ടർ പ്രവർത്തിപ്പിക്കുന്ന ഒരു ആണവ ഗവേഷണ കേന്ദ്രമാണ്. എഇഒഐ ആണ് ഇത് നടത്തുന്നത്. 

ഇസ്ഫഹാനിലെ യുറേനിയം കൺവേർഷൻ ഫെസിലിറ്റി (യുസിഎഫ്) മഞ്ഞ കേക്കിനെ യുറേനിയം ഹെക്സാഫ്ലൂറൈഡാക്കി മാറ്റുന്നു . 2004 ഒക്‌ടോബർ അവസാനത്തോടെ, 24 വർക്ക്‌ഷോപ്പുകളിൽ 21 എണ്ണം പൂർത്തിയാക്കിയ സൈറ്റ് 70% പ്രവർത്തനക്ഷമമാണ്. ന്യൂക്ലിയർ റിയാക്ടറുകൾക്ക് ആവശ്യമായ ചേരുവകളും ലോഹസങ്കരങ്ങളും നിർമ്മിക്കുന്ന ഒരു സിർക്കോണിയം പ്രൊഡക്ഷൻ പ്ലാൻ്റും (ZPP) സമീപത്തുണ്ട്. ഇസ്ഫഹാനിൽ ഒരു ഫ്യൂവൽ പ്ലേറ്റ് ഫാബ്രിക്കേഷൻ പ്ലാൻ്റും (എഫ്പിഎഫ്പി) ഉണ്ട്.

 

2022 ലെ കണക്കനുസരിച്ച് മറ്റൊരു പുതിയ ആണവ നിർമ്മാണ വികസനം സബർബൻ ഇസ്ഫഹാനിൽ നിർമ്മിച്ചു.
എന്തിനും തയ്യാറാണെന്നും ഇസ്രയേൽ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കാൻ സജ്ജമാണെന്നും ഇറാൻ റെവലൂഷനറി ഗാർഡ് തലവൻ ജനറൽ മുഹമ്മദ് ബാഘേരി പ്രതികരിച്ചു. സംഘർഷങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഇറാൻ ഇസ്രയേലിന്റെ സഖ്യകക്ഷിയായ യു.എസിന് മുന്നറിയിപ്പ് നൽകി.

ഇറാന്റെ ആക്രമണം പരാജയപ്പെട്ടെന്നും ഫലംകണ്ടില്ലെന്നുമാണ് യു.എസിന്റെ പ്രതികരണം. ഇസ്രയേലിനോടുള്ള തങ്ങളുടെ പിന്തുണ ഇരുമ്പ് പോലെ ഉറച്ചതാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈ‌ഡൻ പ്രഖ്യാപിച്ചു. മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് വെസ്റ്റ് ബാങ്കിൽ പാലസ്തീൻ വംശജൻ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിനുള്ളിൽ ആൾനാശമില്ല. രണ്ട് പേർക്ക് പരിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 മുൾമുനയിൽ ആണവ കേന്ദ്രങ്ങൾ

ഇസ്രയേലിന്റെ തിരിച്ചടി ഭീതിക്കിടെ ഇറാനിലെ ആണവ കേന്ദ്രങ്ങൾ കനത്ത ജാഗ്രതയിൽ. ഇറാനിലുടനീളമുള്ള 38 ആണവ കേന്ദ്രങ്ങളെ പറ്റിയാണ് പുറംലോകത്തിന് അറിവുള്ളത്. ഇറാന്റെ ആണവ ഗവേഷകരെയും ഇസ്രയേൽ മുമ്പ് ലക്ഷ്യമാക്കിയിട്ടുണ്ട്. 2020ൽ ഇറാൻ റെവലൂഷനറി ഗാർഡ് ജനറലും ആണവ ശാസ്ത്രജ്ഞനുമായ മൊഹ്‌സീൻ ഫക്രിസാദേയെ ഉപഗ്രഹ നിയന്ത്റണത്തിലുള്ള തോക്കിനാൽ ഇസ്രയേൽ വധിച്ചിരുന്നു. ഇറാന്റെ ബഹിരാകാശ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ മുതൽ ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ വരെ ഇസ്രയേൽ ലക്ഷ്യമാക്കിയേക്കാം.

 

 

 ഭൂഗർഭ ബങ്കറുകൾ

നതാൻസിലും ഫോർഡോയിലുമാണ് ഇറാനിലെ ഏറ്റവും വലിയ ആണവ ഗവേഷണ കേന്ദ്രങ്ങൾ. നതാൻസിലെയും ഫോർഡോയിലെയും ഭൂഗർഭ രഹസ്യ ടണലുകൾ ആക്രമിക്കപ്പെടാനുള്ള സാദ്ധ്യത കുറവാണ്. വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ശക്തമായ പ്രതിരോധ വലയത്തിനുള്ളിലാണ് രണ്ടിടങ്ങളും.

 എസ്‌ഫഹാൻ

ഇറാനിലെ മൂന്നാമത്തെ വലിയ നഗരമായ ഇസ്‌ഫഹാൻ സിറ്റി അടങ്ങുന്ന എസ്‌ഫഹാൻ പ്രവിശ്യയിൽ ഇസ്രയേലിന്റെ ആക്രമണം ഉണ്ടാകാനിടയുണ്ട്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയുടെ കേന്ദ്രമായ നതാൻസ് അടക്കം നിരവധി ആണവ കേന്ദ്രങ്ങൾ ഇവിടെയാണ്.

ടെഹ്‌റാനിലെ പാർചിൻ, മർകാസി പ്രവിശ്യയിലെ അരക് ആണവ കേന്ദ്രങ്ങളും ഇസ്രയേലിന്റെ റഡാറിലുണ്ടെന്ന് സംശയിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (18 minutes ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (35 minutes ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (1 hour ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (1 hour ago)

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്...  (1 hour ago)

അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​താ​യി​ കെ.​എ​സ്.​ഇ.​ബി  (1 hour ago)

  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...  (1 hour ago)

കണ്ണീർക്കാഴ്ചയായി... വൈദ്യുതി പോസ്റ്റിൽ നിന്നിറങ്ങുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു  (1 hour ago)

  സം​സ്ഥാ​ന​ത്തെ 10 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം...  (1 hour ago)

ഓപ്പറേഷൻ തൂഫാൻ; 11021 പേരെ അറസ്റ്റ് ചെയ്തു; 45 കേസുകളിലായി 50 പേർ കൂടി അറസ്റ്റിൽ; കേരള പോലീസ് 17 ബോധവത്ക്കരണ ക്ലാസുകൾ നടത്തി  (1 hour ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച വനിതാ മാധ്യമപ്രവർത്തകയ്ക്ക് എതിരെ കേസ്; മതമൗലികവാദ ശക്തികൾക്ക് യുഡിഎഫ് സർക്കാർ കീഴടങ്ങിയതിന്റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (2 hours ago)

മൺസൂൺ കാലത്തെ പ്രതികൂല സാഹചര്യങ്ങളും മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ വരൾച്ചയും കേരളത്തിലെ കർഷകരെ ഗുരുതരമായി ബാധിക്കുന്നു; കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളെ നേരിടാൻ കാലാവസ്ഥാ പ്രതിരോധ കാർഷിക രീതികൾ  (2 hours ago)

ക്രിസ്മസിന് സ്‌പെഷൽ പച്ചരി; വിലക്കയറ്റം നിയന്ത്രിക്കാൻ സ്‌പെഷൽ അരി തുടർച്ചയാക്കും; റേഷൻകടകളിലെ വിൽപനയ്ക്കനുസരിച്ച് വിതരണം പുനക്രമീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കർക്കിടത്തിൽ മഴ കാര്യമായി പെയ്തില്ല ; തുലാമാസത്തിൽ മഴ അപ്പാടെ മാറി നിന്നു; ഒരാഴ്ചയ്ക്കുള്ളിൽ നാലു ഡിഗ്രി ചൂട് കൂടി; കേരളത്തിന്റെ ചരിത്രത്തിൽ വൻ കാലാവസ്ഥാ പ്രതിഭാസം  (2 hours ago)

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ വീണ്ടും മഴ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

Malayali Vartha Recommends