Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

20 മിനിറ്റ് നീണ്ട പാകിസ്ഥാൻ പ്രധാന മന്ത്രിയുടെ പ്രസംഗം ഒറ്റ വാക്കിൽ മറുപടി നൽകിയ ഇന്ത്യയുടെ പുലി കുട്ടി..! മലയാളി ഡാ

01 OCTOBER 2024 04:48 PM IST
മലയാളി വാര്‍ത്ത

 

 ഐക്യരാഷ്‌ട്രസസഭയുടെ ജനറൽ അസംബ്ലിയിൽ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ റോസ്റ്റ് ചെയ്തിരിക്കുകയാണ് യുഎന്നിലെ ഇന്ത്യൻ പ്രതിനിധിയുമാണ് ഭാവിക മംഗളാനന്ദൻ. പാകിസ്താന്റെ കപട നിലപാടുകളെ കുറിച്ച് തുറന്നടിച്ചതോടെ ആഗോളതലത്തിൽ തന്നെ ചർച്ചാ വിഷയമായിരിക്കുകയാണ് ഭാവിക.

ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയാണ് ഭാവിക മംഗളാനന്ദൻ. തീവ്രവാദ വിരുദ്ധ, സൈബർ സുരക്ഷ സെക്രട്ടറി, ഫസ്റ്റ് കമ്മിറ്റി (നിരായുധീകരണം, അന്താരാഷ്‌ട്ര സുരക്ഷ), GA കോർഡിനേഷൻ, യുഎന്നിലെ ഇന്ത്യ (യുഎൻ സ്ഥിരം ദൗത്യം, ന്യൂയോർക്ക്) എന്നിവയുടെ ആദ്യ സെക്രട്ടറിയായി പ്രവർത്തിക്കുകയാണ് അവർ.

 

2015 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥയാണ് അവർ. വിദേശകാര്യ മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലിങ്ക്ഡ്ഇന്നിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, 2011-ൽ ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എനർജി സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 2011 ജൂൺ മുതൽ 2012 ഒക്ടോബർ വരെ ഷ്നൈഡർ ഇലക്ട്രിക്കിൽ സീനിയർ മാർക്കറ്റിംഗ് എഞ്ചിനീയർ ആയും ടാറ്റ കൺസൾട്ടൻസി സർവീസസിൽ അസിസ്റ്റൻ്റ് സിസ്റ്റംസ് എഞ്ചിനീയറായും പ്രവർത്തിച്ചിട്ടുണ്ട്.

ഇന്നലെ യുഎൻജിഎയിൽ പാക് പ്രധാനമന്ത്രി 20 മിനിറ്റ് നീണ്ട പ്രസംഗത്തിൽ‌ കശ്മീർ വിഷയം ഉന്നയിച്ചിരുന്നു. സുസ്ഥിരമായ സമാധാനം ഉറപ്പാക്കാനായി ആർട്ടിക്കിൾ 370 റദ്ദാക്കിയത് പിൻവലിക്കണമെന്ന് ഷെഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ പ്രതിനിധി ആഞ്ഞടിച്ചത്. വളരെ നാളുകളായി പാകിസ്താൻ അയൽ രാജ്യങ്ങൾക്കെതിരെ ഭീകരവാദം ആയുധമായി ഉപയോഗിക്കുകയാണെന്നും അത്തരമൊരു രാജ്യമാണ് ആക്രമണങ്ങളെ കുറിച്ച് സംസാരിക്കാൻ വരുന്നതെന്നുമായിരുന്നു ഭാവികയുടെ പരാമർശം.

 

 

ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് കശ്മീർ. അവിടുത്തെ തെരഞ്ഞെടുപ്പ് ഭീകരരുടെ സഹായത്തോടെ തടസ്സപ്പെടുത്തനാണ് പാകിസ്താൻ ശ്രമിക്കുന്നത്. 1971-ൽ ന്യൂനപക്ഷ വംശഹത്യ നടത്തി അവരെ നിരന്തരമായി പീഡിപ്പിക്കുകയും ചെയ്ത ഒരു രാജ്യമാണ് അസഹിഷ്ണുതയെയും ഭയത്തെയും കുറിച്ച് സംസാരിക്കാൻ വരുന്നതെന്നും അവർ പരിഹസിച്ചു. കശ്മീരിനെ കുറിച്ച് പറഞ്ഞതൊ ന്നും ഒരുരീതിയിലും അംഗീകരിക്കാൻ കഴിയില്ലെന്നും നുണകൾ പറഞ്ഞ് സത്യത്തെ നേരിടനാണ് അവരുടെ ശ്രമമെന്നും ഭാവിക ചൂണ്ടിക്കാണിച്ചു.


തിരുവനന്തപുരം മുതല്‍ യു എന്‍ വരെ.. ഭവികയുടെ യാത്ര

ഏലംകുളം സ്വദേശിനിയാണ് ഭവിക മംഗളാനന്ദന്‍. ബിഎസ്എന്‍എല്‍ റിട്ട.ജീവനക്കാരനും കവിയുമായ മംഗളാനന്ദന്റെയും സര്‍ക്കാര്‍ ജീവനക്കാരിയായ ബേബി റാണിയുടെയും മകളാണ് ഭവിക. ബിരുദം മഹാരാജാസില്‍ പൂര്‍ത്തിയാക്കിയ ഭവിക 2007-2009 കാലഘട്ടത്തില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ അസിസ്റ്റന്റ് സിസ്റ്റം എഞ്ചിനീയറായി ജോലി ചെയ്തു. തുടര്‍ന്ന് 2009-2011 കാലഘട്ടത്തില്‍ ഐഐടി

 

 

-ഡല്‍ഹിയില്‍ പഠിച്ച ശേഷം ഷ്നൈഡര്‍ ഇലക്ട്രിക്കില്‍ സീനിയര്‍ എഞ്ചിനീയറായി മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്തു. 2011 മുതല്‍ 2012 വരെ ഈ കമ്പനിയില്‍ തുടര്‍ന്നു.

പിന്നാലെയാണ് സിവില്‍ സര്‍വ്വീസിലേക്ക് തിരിയുന്നത്. കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ നിന്നാണ് ഭവിക തന്റെ സിവില്‍ സര്‍വ്വീസ് പരീശീലനം പൂര്‍ത്തിയാക്കിയത്്.2015 ബാച്ചില്‍ 249 ാം റാങ്ക് നേടിയാണ് ഭവിക സിവില്‍ സര്‍വ്വീസ് പാസായത്. തുടര്‍ന്ന് ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസിലാണ് ഭവികയ്ക്ക് ജോലി ലഭിക്കുന്നത്.

നിലവില്‍ യുഎന്നിലെ ഇന്ത്യയുടെ തീവ്രവാദ വിരുദ്ധ, സൈബര്‍ സുരക്ഷ, ഒന്നാം കമ്മിറ്റി (നിരായുധീകരണം, അന്താരാഷ്ട്ര സുരക്ഷ), ജിഎ കോര്‍ഡിനേഷന്‍ (ഇന്ത്യയുടെ യുഎന്‍ സ്ഥിര പ്രതിനിധി, ന്യൂയോര്‍ക്ക്) എന്നിവയുടെ പ്രഥമ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ് ഭവിത.വിദേശകാര്യ മന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറിയായും ഭവിക പ്രവര്‍ത്തിച്ചിട്ടുണ്ട്.പിന്നാലെയാണ് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി ഭവിക തെരഞ്ഞെടുക്കപ്പെടുന്നത്.


യു എന്നില്‍ ഭവിക പറഞ്ഞത്

യു.എന്‍. പൊതുസഭയുടെ 79-ാം സെഷനിലായിരുന്നു പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം ഉണ്ടായത്. കശ്മീരിലെ പാവപ്പെട്ട ജനങ്ങളെ ലക്ഷ്യമിടുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്നാണ് ഷഹബാസ് ഷെരീഫ് യു.എന്‍. പൊതുസഭയില്‍ പറഞ്ഞത്. ഇതിനായി അന്താരാഷ്ട്ര ഇടപെടലുണ്ടാകണമെന്നും അദ്ദേഹം യു.എന്‍. പൊതുസഭയില്‍ ആവശ്യപ്പെട്ടു. അനുച്ഛേദം 370 റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന ആവശ്യവും പാക് പ്രധാനമന്ത്രി യു.എന്‍. പൊതുസഭയില്‍ ഉന്നയിച്ചു. ഇതോടെയാണ് ഇന്ത്യന്‍ പ്രതിനിധി ഭവിക മംഗളാനന്ദന്‍ രൂക്ഷമായ ഭാഷയില്‍ പാകിസ്താന് മറുപടി നല്‍കിയത്.

 

 

 

പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെ മറുപടി നല്‍കാനുള്ള ഇന്ത്യയുടെ അവകാശം വിനിയോഗിച്ചുകൊണ്ടായിരുന്നു ഭവിക സംസാരിച്ചത്. 'അതിര്‍ത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാന്‍ അയല്‍രാജ്യങ്ങള്‍ക്കെതിരെ പണ്ട് മുതലേ ആയുധമായി ഉപയോഗിക്കുന്നുണ്ട്. ഞങ്ങളുടെ പാര്‍ലമെന്റ്, സാമ്പത്തിക തലസ്ഥാനമായ മുംബൈ, മാര്‍ക്കറ്റുകള്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍ എന്നിവ പാകിസ്ഥാന്‍ ആക്രമിച്ചിട്ടുണ്ട്. പട്ടിക ഇതുകൊണ്ട് അവസാനിക്കുന്നില്ല. അത്തരമൊരു രാജ്യം അക്രമത്തെ കുറിച്ച് സംസാരിക്കുന്നത് കാപട്യത്തിന്റെ അങ്ങേയറ്റമാണ്. അട്ടിമറിക്കപ്പെട്ട തിരഞ്ഞെടുപ്പുകളുടെ ചരിത്രമുള്ള ഒരു രാജ്യം രാഷ്ട്രീയമായ തിരഞ്ഞെടുപ്പുകളെ കുറിച്ച് സംസാരിക്കുന്നത് അസാധാരണമാണ്.' -ഭവിക മംഗളാനന്ദന്‍ പറഞ്ഞു.

'ഞങ്ങളുടെ പ്രദേശം സ്വന്തമാക്കുകയാണ് പാകിസ്ഥാന്റെ ആഗ്രഹമെന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയുടെ അവിഭാജ്യഘടകമായ ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് തടസപ്പെടുത്താന്‍ പാകിസ്ഥാന്‍ നിരന്തരമായി ശ്രമിച്ചു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യവും ഒഴിവാക്കാനാകാത്തതുമായ ഭാഗമാണ്.' -ഭവിക തുടര്‍ന്നു.

ഇന്ത്യയ്‌ക്കെതിരായ അതിര്‍ത്തി കടന്നുള്ള ഭീകരത 'അനിവാര്യമായ പ്രത്യാഘാതങ്ങളെ' ക്ഷണിച്ച് വരുത്തുമെന്ന് ഭവിക മംഗളാനന്ദന്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി. കശ്മീരിനെ കുറിച്ച് ഷഹബാസ് ഷെരീഫ് നടത്തിയ പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് വ്യക്തമാക്കിയ ഭവിക, പാകിസ്ഥാന്‍ വീണ്ടും വീണ്ടും നുണകള്‍ ഉപയോഗിച്ച് സത്യത്തെ നേരിടാന്‍ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

'1971-ല്‍ വംശഹത്യ നടത്തുകയും സ്വന്തം നാട്ടിലെ ന്യൂനപക്ഷങ്ങളെ ഇപ്പോഴും നിരന്തരമായി പീഡിപ്പിക്കുകയും ചെയ്ത ഒരു രാജ്യം അസഹിഷ്ണുതയേയും ഭയത്തേയും കുറിച്ച് സംസാരിക്കുന്നത് പരിഹാസ്യമാണ്. പാകിസ്ഥാന്‍ എന്താണ് എന്ന് ലോകം കാണുന്നുണ്ട്. ഒസാമ ബിന്‍ ലാദനെ ഒരുപാട് കാലം സംരക്ഷിച്ച രാജ്യത്തെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ലോകത്ത് നടന്ന നിരവധി ഭീകരാക്രമണങ്ങളില്‍ വിരലടയാളമുള്ള രാജ്യം.' -ഭവിക മംഗളാനന്ദന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ ആൺകുട്ടി, അവന്റെ സാന്നിധ്യം അഭിമാനം; ഫോട്ടോ പങ്ക് വച്ച് കോൺ​ഗ്രസ് പ്രവർത്തക  (16 minutes ago)

വേദിയിലിട്ട് റിനിയെ തേച്ചോട്ടിച്ചു' മോശമായി പോയി പക്രു ചേട്ടാ റിനിച്ചേച്ചി മലക്കം മറിയാൻ കാരണം  (18 minutes ago)

സതീശനെ അടിച്ച് ഒതുക്കി ഇനി രക്ഷിക്കില്ല..! രാജി ഉടൻ..! ഇരന്ന് വാങ്ങി പിന്നാലെ  (1 hour ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (1 hour ago)

ഗർഭം ചവിട്ടി കലക്കെടാ..അമ്മയുടെ ആക്രോശം, ഭാര്യയ്ക്ക് നേരെ പാഞ്ഞടുത്ത്, സൈനിക ഭർത്താവ്  (1 hour ago)

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (1 hour ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (2 hours ago)

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (2 hours ago)

ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു  (2 hours ago)

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (3 hours ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (3 hours ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (3 hours ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (3 hours ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (3 hours ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (3 hours ago)

Malayali Vartha Recommends