കുവൈത്തിൽ അപകടകരമായ വസ്തുക്കളെയും വഹിച്ചുള്ള റോഡ് മാർഗ്ഗ യാത്രയ്ക്ക് കർശന നിയന്ത്രണം

ഖത്തറിലെ റോഡുകളിലൂടെ അപകടകരമായ വസ്തുക്കൾ റോഡ് മാർഗം കൊണ്ടുപോകുന്നതിനു കർശന നിയന്ത്രണം. ഇതോടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ വിശദ പരിശോധനയ്ക്ക് ശേഷം ലഭിക്കുന്ന ലൈസന്‍സുണ്ടെങ്കില്‍ മാത്രമെ ഇത്തരം വസ്തുക്കള്‍ കൊണ്ടുപോകാന്‍ കഴിയുകയുള്ളൂവെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
റോഡ് മുഘേന കൊണ്ടുപോകുന്ന വസ്തുക്കള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വിശദ പരിശോധന നടത്തും. കുഴപ്പമില്ലെന്ന് കണ്ടാല്‍ മാത്രമേ റോഡ് മാര്‍ഗം കൊണ്ടുപോകുന്നതിന് അനുവദിയ്ക്കൂ. റോഡ് ഗതാഗത നിയന്ത്രണം സംബന്ധിച്ച 2019ലെ എട്ടാം നമ്പർ നിയമത്തിനും അപകടകരമായ വസ്തുക്കള്‍ റോഡ് മാര്‍ഗം കൊണ്ടുപോകുന്നത് സംബന്ധിച്ച 9ാം നമ്പർ നിയമത്തിനുമാണ് അമീര്‍ അംഗീകാരം നല്‍കിയത്. ഇതനുസരിച്ച് ഇത്തരം വസ്തുക്കള്‍ റോഡ് മാര്‍ഗം കൊണ്ട് പോകുന്നതിനുള്ള അനുമതി സുരക്ഷാ ലൈസന്‍സ് ഉള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തും.
സിവില്‍ ഡിഫന്‍സും ആഭ്യന്തര മന്ത്രാലയവും നിര്‍ദേശിക്കുന്ന റോഡുകളിലൂടെ മാത്രമേ ഇത്തരം വസ്തുക്കള്‍ കൊണ്ടുപോകാവൂ. വസ്തുക്കള്‍ കയറ്റുമ്പോഴും ഇറക്കുമ്പോഴുമുള്ള സുരക്ഷാ കാര്യങ്ങള്‍ അധികൃതര്‍ പരിശോധിച്ച് ഉറപ്പ് വരുത്തണം. ലൈസന്‍സില്‍ ഇല്ലാത്ത സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് വിലക്കുമുണ്ട്. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയമാണ് രണ്ട് നിയമങ്ങള്‍ക്കും രൂപം നല്‍കിയത്.
https://www.facebook.com/Malayalivartha