സ്വദേശവത്കരണം കടുപ്പിച്ച് കുവൈറ്റ്; തൊഴിലാളികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ധിച്ചു, ഭേദപ്പെട്ട ശമ്പളം ഉണ്ടായിട്ടും ജോലി രാജിവെക്കുകയോ മറ്റിടങ്ങളിലേക്ക് ചേക്കേറാൻ ശ്രമിക്കുകയോ ചെയ്യുന്ന ആരോഗ്യപ്രവർത്തകർ, കുവൈറ്റിൽ സംഭവിക്കുന്നത്

സൗദിക്ക് പിന്നാലെ സ്വദേശവത്കരണം കടുപ്പിച്ച് കുവൈറ്റ്. കുവൈറ്റിൽ മറ്റുള്ള രാജ്യക്കാരെ അപേക്ഷിച്ച് കൂടുതൽ ഉള്ളത് ഇന്ത്യക്കാർ തന്നെയാണ്. ആയതിനാൽ തന്ന ഇത് ഏറെ പ്രതികൂലമായി ബാധിക്കുന്നത് നമ്മുടെ പ്രവാസികളെ എന്നതിൽ സംശയമില്ല. വിദേശികളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന ജനസംഖ്യ സന്തുലനവുമായി ബന്ധപ്പെട്ട കരടുനിയമം കുവൈത്ത് പാര്‍ലമെന്റ് അംഗീകരിക്കുകയുണ്ടായി. സര്‍ക്കാരിന്റെ പരിഗണനക്കായി സമര്‍പ്പിച്ച കരട് ബില്‍ ഇനി സര്‍ക്കാര്‍ അംഗീകരിച്ച് ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിലായേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇതോടെ ഏറെ കാലമായി ചര്‍ച്ചചെയ്യുന്ന രാജ്യത്തെ സ്വദേശി വിദേശി ജനസംഖ്യ അസാന്തുലിതാവസ്ഥക്ക് പരിഹാരമായിരിക്കുകയാണ്. ഒപ്പം കരടുനിയമത്തിലെ ചില വ്യവസ്ഥകള്‍ പുനപ്പരിശോധിക്കണമെന്നും സര്‍ക്കാറിന് ഇക്കാര്യത്തില്‍ എതിര്‍പ്പുള്ളതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം നിശ്ചിത സമയത്തിനുള്ളില്‍ ജനസംഖ്യാ സന്തുലനം നടപ്പിലാക്കേണ്ട നിയമപരമായ ഉത്തരവാദിത്തം സര്‍ക്കാറില്‍ നിക്ഷിപ്തമാക്കണമെന്ന വ്യവസ്ഥയോട് സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാൽ കരടുനിയമം ആദ്യം തന്നെ പാര്‍ലമെന്റ് അംഗീകരിച്ചിരുന്നു. ഇപ്പോള്‍ രണ്ടാം ഘട്ടത്തിലും അംഗീകരിച്ചുവെങ്കിലും ഡിസംബര്‍ 5 ന് നടക്കുന്ന പുതിയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷമേ കരടു ബില്‍ സംബന്ധിച്ചുള്ള നിയമം നടപ്പിലാവുകയുള്ളു എന്നാണ് ലഭ്യമാകുന്ന വിവരം.
https://www.facebook.com/Malayalivartha