യാത്രക്കാര്‍ക്ക് ട്രെയിന്‍ യാത്ര ആസ്വദിക്കാം... ഇത്തിഹാദ് റെയിലില്‍ പരീക്ഷണ അടിസ്ഥാനത്തിലുളള ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു... ഏഴു എമിറേറ്റുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഇത്തിഹാദ് റെയില്‍

ഇത്തിഹാദ് റെയിലില്‍ പരീക്ഷണ അടിസ്ഥാനത്തിലുളള ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചു. അബുദാബിയില്‍ നിന്ന് ദുബായിലേക്കാണ് ട്രെയിന്‍ ഓടിയത്. യാത്രാ ട്രെയിനിന്റെ ആദ്യ ചിത്രവും പുറത്തു വിട്ട് ഇത്തിഹാദ് റെയില്‍. ഏഴു എമിറേറ്റുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഇത്തിഹാദ് റെയില്‍. യുഎ ഇയുടെ പ്രധാന പദ്ധതികളില്‍ ഒന്നാണ് ഇത്തിഹാദ് റെയില്‍.
പദ്ധതി പൂര്‍ണമാകുന്നതിലൂടെ മരുഭൂമിയുടെ മനോഹരമായ കാഴ്ചകള്‍ കണ്ടു യാത്രക്കാര്‍ക്ക് ട്രെയിന്‍ യാത്ര ആസ്വദിക്കാം. 2024 അവസാനത്തോടെ രാജ്യം മുഴുവന്‍ യാത്രയ്ക്കായി ട്രെയിന്‍ സജ്ജമാകും.
തുടക്കത്തില്‍ ചരക്ക് നീക്കത്തിനാണ് മുന്‍ഗണന. പിന്നീട് യാത്രാ സര്‍വീസ് ആരംഭിക്കും. പടിഞ്ഞാറ് അല്‍ സില മുതല്‍ വടക്ക് ഫുജൈറ വരെ രാജ്യത്തെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























