പ്രവാസികളെ കൈവിടാതെ കുവൈറ്റ്; എസ്എസ്എല്‍സിയോ പ്രീഡിഗ്രിയോ കഴിഞ്ഞ് ബിരുദ പഠനത്തിന് ചേരാതെ ഗള്‍ഫെന്ന മോഹവുമായി ചെറു പ്രായത്തില്‍ എത്തിയ പ്രവാസികൾക്ക് ആശ്വാസ തീരുമാനം, 60 വയസ്സ് കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കി നല്‍കാനുള്ള കുവൈറ്റ് തീരുമാനത്തിന് പ്രവാസികളുടെ കയ്യടി

കഴിഞ്ഞ ദിവസമാണ് 60 വയസ്സ് കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കി നല്‍കാനുള്ള കുവൈറ്റ് തീരുമാനം പുറത്ത് വന്നത്. എന്നാൽ ഇത് പ്രവാസികൾക്ക് നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ല. അത്തരത്തിലിതാ ആഹ്‌ളാദം പങ്കുവച്ച് പ്രവാസികള്‍ രംഗത്ത് എത്തിയിരിക്കുമായാണ്.
ഒരു വര്‍ഷത്തിലേറെയായി തുടരുന്ന അനിശ്ചിതത്വത്തിന് വിരാമംകുറിച്ചിരിക്കുകയാണ്. ഇതിന്റെ സന്തോഷത്തിലാണ് ആയുസ്സിന്റെ ഭൂരിഭാഗവും കുവൈറ്റില്‍ ജോലി ചെയ്ത 60 കഴിഞ്ഞ പ്രവാസികള്‍ ഏവരും. വളരെ കാലങ്ങൾക്ക് മുന്നേ തന്നെ എസ്എസ്എല്‍സിയോ പ്രീഡിഗ്രിയോ കഴിഞ്ഞ് ബിരുദ പഠനത്തിന് ചേരാതെ ഗള്‍ഫെന്ന മോഹവുമായി ചെറു പ്രായത്തില്‍ തന്നെ കുവൈറ്റിലെത്തിയവരാണ് ഇവരില്‍ ഭൂരിഭാഗവും. അങ്ങനെ പ്രവാസികളെ ചേര്‍ത്തുപിടിക്കുന്ന പുതിയ തീരുമാനത്തില്‍ അധികൃതരോട് നന്ദി പറയുകയാണ് പ്രവാസികള്‍ ഏവരും ഇപ്പോൾ.
ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികള്‍ക്ക് വിസ പുതുക്കാന്‍ വീണ്ടും അനുമതി നല്‍കിയ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയരക്ടര്‍ ബോര്‍ഡ് യോഗ തീരുമാനം ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് അസീല്‍ അല്‍ മസീദ് അറിയിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ് എന്നും അധികൃതർ അറിയിച്ചു. അത് പൂര്‍ത്തിയാവുന്ന മുറയ്ക്ക് 60 കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കല്‍ നടപടികള്‍ മാന്‍പവര്‍ അതോറിറ്റി പുനരാരംഭിക്കുന്നതായിരിക്കും.
അതേസമയം 250 ദിനാര്‍ വാര്‍ഷിക വിസ പുതുക്കല്‍ ഫീസും 500 ദിനാര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് തുകയും ഉള്‍പ്പെടെ 750 ദിനാര്‍ അഥവാ 1.85 ലക്ഷം രൂപ വിസ പുതുക്കാന്‍ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാനും പുതിയ നീതിന്യായ വകുപ്പ് മന്ത്രിയുമായ ജമാല്‍ അല്‍ ജലാവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം കഴിഞ്ഞ ദിവസം തീരുമാനമെടുക്കുകയുണ്ടായി. ഒരു ലക്ഷത്തിലേറെയായി തുടരുന്ന അനിശ്ചിതത്വത്തിനാണ് ഇതോടെ വിരാമം കുറിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ 60 കഴിഞ്ഞ പ്രവാസികളില്‍ ബിരുദ യോഗ്യത ഇല്ലാത്തവര്‍ക്ക് വിസ പുതുക്കി നല്‍കുന്നതിന് അതോറിറ്റി വിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ പ്രവാസികള്‍ പ്രതിസന്ധിയിലാവുകയായിരുന്നു.
എന്നാൽ പിന്നീട് 2000 ദിനാര്‍ അഥവാ അഞ്ച് ലക്ഷത്തോളം രൂപ ഫീസ് നല്‍കിയും 500 ദിനാറിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സും നിബന്ധന വച്ച് വിസ പുതുക്കാന്‍ അവസരം നല്‍കിയിരുന്നുവെങ്കിലും ചെറിയ ജോലികള്‍ ചെയ്ത് ജീവിതം നയിക്കുന്ന പ്രവാസികള്‍ക്ക് ഇത് അസാധ്യമായിരുന്നു. തുടര്‍ന്ന് വിസ പുതുക്കാനാവാതെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികളാണ് കുവൈറ്റില്‍ നിന്ന് നാടുകളിലേക്ക് തിരിച്ചുപോയത്. ആയതിനാൽ തന്നെ ഇവർക്ക് വിസ പുതുക്കി നൽകുന്നതല്ല എന്നും അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha


























